Monday, May 4, 2026
Monday, May 4, 2026
Home » തുലാഭാരം ആത്മസമര്‍പ്പണത്തോടെ നടത്തിയാൽ അതിവേഗം ഫലം

തുലാഭാരം ആത്മസമര്‍പ്പണത്തോടെ നടത്തിയാൽ അതിവേഗം ഫലം

0 comments

കാര്യസിദ്ധി എളുപ്പം ലഭ്യമാക്കാനുള്ള വഴിപാടുകളിൽ ഒന്നായാണ് തുലാഭാരം നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഗുരുവായൂരപ്പന് തുലാഭാരം വഴിപാട് നടത്തുന്നത് വിശ്വപ്രസിദ്ധമാണ്. ക്ഷേത്രാചാര വിരുദ്ധമല്ലാത്ത ദ്രവ്യങ്ങൾ കൊണ്ടാണ് തുലാഭാരം നടത്തുന്നത്. ഭക്തർ സ്വന്തം ഭാരത്തിന് തുല്യമായോ അതിൽ കൂടുതലോ ദ്രവ്യം ക്ഷേത്രത്തിലെ വലിയ തുലാസിന്റെ ഒരു തട്ടിൽ വെച്ച് ഭഗവാന് സമർപ്പിക്കുന്നതാണ് ഈ ചടങ്ങ്.
ദ്രവ്യം ഭഗവാന് സമര്‍പ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഈ വഴിപാട് നടത്താം.

സത്യഭാമയുടെ അസൂയ
ശ്രേഷ്ഠമായ ഈ വഴിപാടിനു പിന്നില്‍ പുരാണത്തില്‍ ഒരു കഥയുണ്ട്:
ഒരിക്കല്‍ നാരദമഹര്‍ഷി അത്യധികം വിശിഷ്ടമായൊരു പാരിജാതപ്പൂ ശ്രീകൃഷ്ണന് സമര്‍പ്പിച്ചു. ഭഗവാനാകട്ടെ അത് രുഗ്മിണിക്ക് സമ്മാനിച്ചു. ഇതറിഞ്ഞ സത്യഭാമയ്ക്ക് അസൂയയായി. ഇത്ര വിശിഷ്ടമായ പുഷ്പം ഭഗവാന്‍ തനിക്കു തന്നില്ലല്ലോ എന്ന് വിഷാദിച്ചു. ഭഗവാന്‍ തൻ്റേതു മാത്രമായി തീരണമെന്നും സത്യഭാമ മോഹിച്ചു. ഇതിനായി ഭാമ നാരദനെ സമീപിച്ചു. നാരദോപദേശപ്രകാരം
ഭാമ വ്രതം അനുഷ്ഠിക്കാന്‍ തുടങ്ങി. വ്രതാവസാനം ഭഗവാനെ ഒരു ബ്രാഹ്മണന് ദാനം ചെയ്യാമെന്ന് നേര്‍ന്നു. ഭഗവാന്റെ തൂക്കത്തിനൊത്ത സ്വര്‍ണ്ണം നല്‍കി അദ്ദേഹത്തെ മോചിപ്പിക്കാമെന്നും ഭാമ വ്യവസ്ഥ വച്ചു.

നാരദർ, ശ്രീകൃഷ്ണൻ, രുഗ്മിണി, സത്യഭാമ

ആത്മസമര്‍പ്പണം മുഖ്യം
എന്നാല്‍ ഭഗവാനെ ദാനമായി വാങ്ങാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ നാരദമഹര്‍ഷി തന്നെ ആ ചുമതല ഏറ്റെടുത്തു. ഭഗവാന്‍ നാരദന്റെ അടിമയായി. ഭഗവാനെ മോചിപ്പിക്കാനായി വ്യവസ്ഥപ്രകാരം തുലാഭാരത്തട്ടൊരുക്കി. തുലാസിന്റെ ഒരു തട്ടില്‍ ഭഗവാനിരുന്നു. മറു തട്ടില്‍ ഭാമ സ്വര്‍ണ്ണം വച്ചു തുടങ്ങി. തന്റെ സമ്പാദ്യം മുഴുവന്‍ വച്ചിട്ടും കൃഷ്ണന്റെ തട്ട് ചലിച്ചില്ല. കുണ്ഠിതയായ ഭാമ ഒരു പോംവഴി തേടി രുഗ്മിണിയുടെ ചാരത്തണഞ്ഞു. തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. രുഗ്മിണി ഭഗവല്‍സ്മരണയോടെ പ്രാര്‍ത്ഥനാപൂര്‍വ്വം ഒരു തുളസീദളമെടുത്തു തട്ടില്‍വച്ചു. തുളസീദളം വച്ച തട്ട് താണു. രണ്ടുതട്ടും സമനിലയില്‍ നിന്നു. ഭഗവാന്‍ മോചിതനായി. ഇതോടെ സത്യഭാമയുടെ അഹങ്കാരം ശമിച്ചു. യഥാര്‍ത്ഥഭക്തി സമ്പത്തുക്കള്‍ക്കും മേലെയാണെന്നും ആത്മസമര്‍പ്പണത്തോടെയുള്ള ഏതും ലക്ഷ്യപ്രാപ്തിയിലെത്തുമെന്നും ബോധ്യമായി.

https://www.okalasha.com/shop/okalasha-handcrafted-unni-kannan-idol-with-traditional-manjadikuru-peacock-feather

തുലാഭാര ദ്രവ്യങ്ങൾ
ഓരോ കാര്യങ്ങൾക്കുവേണ്ടി പ്രത്യേകം നിശ്ചയിക്കപ്പെട്ട ദ്രവ്യങ്ങൾ കൊണ്ടാണ് തുലാഭാരം നടത്തേണ്ടത്. തൊഴിൽ വിജയം, കർമ്മലാഭം, ആയുസ്‌, ആത്മബലം എന്നിവയ്ക്ക് താമരപ്പൂവ് സമർപ്പിക്കണം. ദാരിദ്രശമനത്തിന് അവൽ, നെല്ല്. ദീർഘായുസിനും മാനസികസമ്മർദ്ദം കുറയ്ക്കാനും മഞ്ചാടിക്കുരു. പ്രമേഹ രോഗശമനത്തിന് പഞ്ചസാര രോഗശാന്തിക്ക് കദളിപ്പഴം നീർക്കെട്ട് മാറാൻ ഇളനീർ, വെള്ളം ഉദരരോഗശമനത്തിന് ശർക്കര, തേൻ വാതരോഗ ശമനത്തിന് പൂവൻപഴം ചിക്കൻപോക്‌സ് ശമനത്തിന് കുരുമുളക് ത്വക്‌ രോഗശമനത്തിന് ചേന ബിസിനസ്‌ ഉയർച്ചയ്ക്ക് നാണയങ്ങൾ ഐശ്വര്യത്തിന് ഉപ്പ് മാനസിക രോഗമുക്തിക്ക് നെല്ലിക്ക, വാളൻപുളി എന്നിവയാണ് സമർപ്പിക്കുന്നത്.

Story Summary: Significance of Thulabharam offering

Highlights
തൊഴിൽ വിജയം, കർമ്മലാഭം,
ആയുസ്‌ നേടാൻ താമരപ്പൂ തുലാഭാരം

ALSO READ

ബിസിനസ്‌ ഉയർച്ചയ്ക്ക് നാണയങ്ങൾ, ഐശ്വര്യത്തിന് ഉപ്പ്

ദാരിദ്രശമനത്തിന് അവൽ, നെല്ല്
തുലാഭാരം ഉത്തമം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?