2026 ജൂലൈ 27, തിങ്കൾ
കലിദിനം 1872783
കൊല്ലവർഷം 1201 കർക്കടകം 11
(കൊല്ലവർഷം 1201 കർക്കടകം ൧൧ )
തമിഴ് വർഷം പരാഭവ ആടി 11
ശകവർഷം 1948 ശ്രാവണം 05
ഉദയം 06.13 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 34 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 26 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.47 am to 09.21 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 02.04 pm to 03.38 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.55 am to 12.30 pm (ശുഭകാര്യങ്ങൾക്ക് വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് സ്വക്ഷേത്രത്തിൽ, വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ (പൂയം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ പൂരത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.41 വരെ കർക്കടകം പകൽ 09.41 വരെ ചിങ്ങം പകൽ 11.39 വരെ കന്നി പകൽ 01.47 വരെ തുലാം പകൽ 03.53 വരെ വൃശ്ചികം വൈകിട്ട് വരെ 06.01 ധനു തുടർന്ന് മകരം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
പകൽ 10.29 വരെ മൂലം തുടർന്ന് പൂരാടം
തിഥി ദൈർഘ്യം
പകൽ 04.15 വരെ ശുക്ലപക്ഷ ത്രയോദശി തുടർന്ന് ചതുർദ്ദശി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരാടം തിഥി: ശുക്ലപക്ഷ ചതുർദ്ദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: മൂലം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക, അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം. ഗുണവർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം , തൃക്കേട്ട , വിശാഖം, ചിത്തിര
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സിസേറിയൻ പ്രസവം ആവാം
ദിവസദോഷശാന്തിക്ക് പരാശക്തിയെ ഭജിക്കുക. ഒരു ദേവീ സ്തുതി ചേർക്കുന്നു. ഭക്തിയോടെ ദേവിയെ സ്തുതിക്കുക. ഒരു സ്തുതി ചേർക്കുന്നു:
പ്രാതർ നമാമി ലളിതാ
ചരണാരവിന്ദം
ഭക്തേഷ്ട ദാന നിരതം
ഭവ സിന്ധു പോതം
പദ്മാസനാദിസുരനായക
പൂജനീയം
പദ്മാങ്കുശാധ്വജ സുദർശന
ലാഞ്ചനാഢ്യം
ലാൽ – കിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: വടക്കു കിഴക്കു ദിക്കിലേക്ക് തിരിയിട്ട് ഒരു നാഴിക വിളക്കു കത്തിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം, പ്രതികൂല നിറം: കറുപ്പ്, നീല
ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ, ദീർഘ കാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.