2026 ജൂലൈ 28, ചൊവ്വ
കലിദിനം 1872784
കൊല്ലവർഷം 1201 കർക്കടകം 12
(കൊല്ലവർഷം 1201 കർക്കടകം ൧൨)
തമിഴ് വർഷം പരാഭവ ആടി 12
ശകവർഷം 1948 ശ്രാവണം 06
ഉദയം 06:14 അസ്തമയം 06:47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 33 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 27 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.38 pm to 05.12 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.30 pm to 02.04 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.22 am to 10.56 am
(ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധന് സ്വക്ഷേത്രത്തിൽ, വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂയത്തിൽ ( പൂയം ഞാറ്റുവേല) ചൊവ്വ മകയിരത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ പൂരത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ
ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.37 വരെ കർക്കടകം പകൽ 09.37 വരെ ചിങ്ങം പകൽ 11.35 വരെ കന്നി പകൽ 01.43 വരെ തുലാം പകൽ 03.49 വരെ വൃശ്ചികം വൈകിട്ട് വരെ 05.57 ധനു തുടർന്ന് മകരം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm
ഇന്നത്തെ നക്ഷത്രം
പകൽ 01.11 വരെ പൂരാടം തുടർന്ന് ഉത്രാടം
തിഥി ദൈർഘ്യം
വൈകിട്ട് 06.19 വരെ ശുക്ലപക്ഷ ചതുർദ്ദശി തുടർന്ന് പൗർണ്ണമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഉത്രാടം തിഥി: ഇല്ല
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പൂരാടം
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത്
ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം. അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ
ഇഷ്ട ദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിന് ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി
കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മൂലം, അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
പകൽ 01.11 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിനഗുണ വർധനവിന്
ദിവസഗുണവർധനയ്ക്ക്
സുബ്രഹ്മണ്യനെ മനസ്സർപ്പിച്ചു ഭജിക്കുക
ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു:
ദ്വിഷഡ്ഭുജം ദ്വാദശദിവ്യനേത്രം
ത്രയീതനും ശൂലമസീ ദധാനം
ശേഷാവതാരം കമനീയരൂപം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ
സുരാരി ഘോരാഹവശോഭമാനം
സുരോത്തമം ശക്തിധരം കുമാരം
സുധാര ശക്ത്യായുധ ശോഭിഹസ്തം
ബ്രഹ്മണ്യദേവം ശരണം പ്രപദ്യേ
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ആര്യവേപ്പിന്റെ ചുവട്ടിൽ മഞ്ഞൾ കലർത്തിയ വെള്ളം ഒഴിക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച്, ചെങ്കല്ല് നിറം, ചുവപ്പ്, മെറൂൺ പ്രതികൂല നിറം: കറുപ്പ്, കടും നീലം
കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ,
കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു , കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.