2026 ആഗസ്റ്റ് 27, വ്യാഴം
കലിദിനം 1872814
കൊല്ലവർഷം 1202 ചിങ്ങം 11
(കൊല്ലവർഷം 1202 ചിങ്ങം ൧൧ )
തമിഴ് വർഷം പരാഭവ ആവണി 11
ശകവർഷം 1948 ഭാദ്രപദം 05
ഉദയം 06. 15 അസ്തമയം 06.36 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 21 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 39 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.58 pm to 03.30 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.20 am to 10.52 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.15 am to 07.47 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൽ ബുധനു മൗഢ്യം വ്യാഴം ഉച്ചത്തിൽ ശുക്രൻ നീചത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകത്തിൽ (മകം ഞാറ്റുവേല) ചൊവ്വ തിരുവാതിരയിൽ ബുധൻ മകത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചിത്തിരയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.43 വരെ ചിങ്ങം പകൽ 09.41 വരെ കന്നി പകൽ 11.45 വരെ തുലാം പകൽ 01.56 വരെ വൃശ്ചികം പകൽ വരെ 04.07 ധനു വൈകിട്ട് 06.03 വരെ മകരം തുടർന്ന് കുംഭം
ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്രം
രാത്രി 02.15 വരെ അവിട്ടം തുടർന്ന് ചതയം
തിഥി ദൈർഘ്യം
കാലത്ത് 09.09 വരെ ശുക്ലപക്ഷ ത്രയോദശി ചതുർദ്ദശി തുടർന്ന് പൗർണ്ണമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അവിട്ടം തിഥി: പൗർണ്ണമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: അവിട്ടം
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവകാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിക്കുക. വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തിരുവോണം, പൂരാടം, തൃക്കേട്ട, ഭരണി, കാർത്തിക
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം.
ദിനഗുണ വർദ്ധനവിന്
ദിവസഗുണ വർദ്ധനയ്ക്ക് ഹനുമദ് ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു :
പീതവർണ്ണം ലസത്കായം
ഭജേ സുഗ്രീവമന്ത്രിണാം
മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം
പാശാങ്കുശാഭയകരം ധൃതടങ്കം
നമാമ്യഹം സുരാസുരഗണൈഃ
സർവൈസംസ്തുതം പ്രണമാമ്യഹം
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: മത്സ്യത്തിനും മറ്റു ജലജീവികൾക്കും ഭക്ഷണം നൽകുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം: കറുപ്പ്, കടുംനീല .
ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ, എത്ര ശ്രമിച്ചിട്ടും
കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.