Tuesday, October 13, 2026
Tuesday, October 13, 2026
Home » രണ്ടാംനാൾ ബ്രഹ്മചാരിണിയെ ആരാധിക്കേണ്ട ധ്യാനം, സ്തോത്രം

രണ്ടാംനാൾ ബ്രഹ്മചാരിണിയെ ആരാധിക്കേണ്ട ധ്യാനം, സ്തോത്രം

0 comments


നവരാത്രിയുടെ ദ്വിതീയതിഥിയിൽ അതായത് രണ്ടാം ദിവസം ബ്രഹ്മചാരിണീ ഭാവത്തിലുള്ള ആരാധനയാണ് നടത്തേണ്ടത്. മൂന്നു വയസുള്ള പെൺകുട്ടിയെ ത്രിമൂർത്തി സങ്കല്പത്തിൽ പൂജിക്കുകയും ചെയ്യുന്നു.
ഹിമവാന്റെ പുത്രിയായി ജനിച്ച പാർവതിദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ് ദേവി ചെയ്തത്. ഇപ്രകാരത്തിൽ തപസ് അനുഷ്ഠിക്കുന്ന ഭാവമാണ് ബ്രഹ്മചാരിണി. വെളുത്ത വസ്ത്രം ധരിച്ച് വലത് കൈയിൽ ജപമാലയും ഇടത് കൈയിൽ കമണ്ഡുലവും ദേവി വഹിച്ചിരിക്കുന്നു. ഈ ദേവിയുമായി ചേർന്ന താമരയും വെളുത്ത വസ്ത്രവും
അറിവിന്റെയും വിശുദ്ധിയുടെയും പ്രതീകമാണ്. പാർവതിയുടെ ഭക്തിയിലും പ്രേമത്തിലും തൃപ്തനായ ശിവഭഗവാനാണ് ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം നൽകിയത്.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

ബ്രഹ്മചാരിണി ഭാവം തപസ്സിലുള്ളത് ആയതിനാൽ വാഹനം ഇല്ല. ശ്രീ ബ്രഹ്മചാരിണിയെ മുല്ലപ്പൂ കൊണ്ട് പൂജിക്കണം. ഈ ഭാവത്തിൽ ദേവിയെ ആരാധിച്ചാൽ ചിത്തശുദ്ധിയും വിദ്യാലാഭവും ഫലം. നവരാത്രി കാലത്തെ 9 ദിവസവും ഉപവസിക്കാനുള്ള ശക്തിയും ഉൾക്കരുത്തും ഭക്തർക്ക് ലഭിക്കുന്നത് ബ്രഹ്മചാരിണീ ഭാവത്തിന്റെ പ്രഭാവത്താലാണെന്ന് വിശ്വസിക്കുന്നു

ധ്യാനം
വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ദ്ധകൃതശേഖരാം
ജപമാലാ കമണ്ഡലുധരാം
ബ്രഹ്മചാരിണീം ശുഭാം
ഗൌരവര്‍ണാം സ്വാധിഷ്ഠാനസ്ഥിതാം
ദ്വിതീയദുര്‍ഗാം ത്രിനേത്രാം
ധവളവര്‍ണാം ബ്രഹ്മരൂപാം
പുഷ്പാലങ്കാരഭൂഷിതാം
പദ്മവദനാം പല്ലവാധരാം
കാന്തങ്കപോലാം പീനപയോധരാം
കമനീയാം ലാവണ്യാം
സ്മേരമുഖീം നിംനനാഭിം നിതംബനീം

സ്തോത്രം
തപശ്ചാരിണീ ത്വംഹി താപത്രയ നിവാരിണീബ്രഹ്മരൂപധരാം ബ്രഹ്മചാരിണീംപ്രണമാമ്യഹം

നവചക്രഭേദിനീ ത്വംഹി നവ ഐശ്വര്യപ്രദായിനീ
ധനദാം സുഖദാം ബ്രഹ്മചാരിണീംപ്രണമാമ്യഹം

ശങ്കര പ്രിയാ ത്വംഹി ഭുക്തി – മുക്തിദായിനീശാന്തിദാം ജ്ഞാനദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം

ALSO READ

ജപമന്ത്രം
ഓം ദേവി ബ്രഹ്മചാരിണ്യൈ നമഃ


വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in


Story Summary: Navaratri Second Day Worshipp: Goddess Brahmacharini Dhayanam and Stotram

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?