സിദ്ധ ഗന്ധർവ്വ
യക്ഷാദൈ-
രസുരൈരമരൈരപി
സേവ്യമാനാ
സദാ ഭൂയാത്
സിദ്ധിദാ സിദ്ധിദായിനീ
ദുർഗ്ഗാദേവിയുടെ ഒമ്പതാമത്തെയും അവസാനത്തെയും രൂപമായ സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്നു.
അമാനുഷിക ശക്തികൾ എന്നർത്ഥം വരുന്ന “സിദ്ധി” എന്ന പദവും ദാതാവ് എന്നർത്ഥം വരുന്ന “ദാത്രി” പദവും ചേർത്താണ് ദേവിയെ സിദ്ധിദാത്രി എന്ന നാമം കൊണ്ട് വിശേഷിപ്പിക്കുന്നത്. സിദ്ധികളുടെ മാതാവും ദാതാവുമായി ദേവിയെ ആരാധിക്കുന്നു. അണിമ,മഹിമ,ഗരിമ ലഘിമ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വശിത്വം എന്നിങ്ങനെ എട്ടു സിദ്ധികളും ദേവിയെ ആരാധിച്ചാൽ ലഭിക്കുന്നു എന്നാണ് വിശ്വാസം. ആരാധിക്കുന്നവരെ ദൈവീക തലത്തിലേക്ക് ഉയർത്തുന്ന ദേവിയാണ് സിദ്ധിദാത്രി. ഉപാസകർക്ക് ആത്മീയ ശക്തി നൽകുന്നതും ദേവി തന്നെയാണ്.
താമരയിൽ സുന്ദരിയായി ഇരിക്കുന്നതോ സിംഹത്തിന്റെ പുറത്ത് സവാരി ചെയ്യുന്നതോ ആയ രണ്ടു രൂപങ്ങളിൽ സിദ്ധിദാത്രി സങ്കൽപ്പിക്കപ്പെടുന്നു. ദേവിയുടെ നാല് കൈകളിൽ യഥാക്രമം താമര, ഗദ, ശംഖ്, ചക്രം എന്നിവ പിടിച്ചിരിക്കുന്നു, ഇത് ശക്തി, വിശുദ്ധി, ദിവ്യാധികാരം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ദേവന്മാർ, അസുരന്മാർ, യക്ഷന്മാർ, ഗന്ധർവന്മാർ, ശിവൻ പോലും ദേവിയെ ആരാധിക്കുന്നു, കാരണം ദേവിയുടെ അനുഗ്രഹത്താൽ നിഗൂഢമായ ശക്തികൾ ഇവരെല്ലാം നേടിയതായി പുരാണങ്ങളിൽ പറയുന്നു.
നവരാത്രി ഒമ്പതാം ദിവസം ദേവിയെ ആരാധിക്കുന്നത് ദുർഗ്ഗയുടെ ഒമ്പത് രൂപങ്ങളുടെ പരിസമാപ്‌തിയിൽ ആത്മീയമായ ഉണർവിന്റെ പൂർത്തീകരണം കൂടി സാധ്യമാകണം എന്ന ലക്ഷ്യത്തോടുകൂടിയാണ്.
സിദ്ധിദാത്രി മന്ത്രവും, സ്തോത്രവും ജപിക്കുന്നതുകൊണ്ട് ഭയം അകലുകയും അജ്ഞത ഇല്ലാതാക്കുകയും ഭൗതിക അഭിവൃദ്ധിയും, പാപ മോചനവും നൽകുകയും ചെയ്യുമെന്ന് ഭക്തർ വിശ്വസിക്കുന്നു. ജീവിതത്തിൽ പൂർണത, സമാധാനം, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ശക്തി എന്നിവ നൽകി ദേവി അനുഗ്രഹിക്കുന്നു.
സിദ്ധിദാത്രി ബീജ മന്ത്രം
ALSO READ
ഓം ഹ്രീം സഃ സിദ്ധിദാത്രൈ നമഃ
ഈ സിദ്ധിദാത്രി ബീജ മന്ത്രം
ഐശ്വര്യത്തെ ആകർഷിക്കുന്നതും നമ്മുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന കഴിവുകൾ ഉണർത്തുന്നതും ആത്മവിശ്വാസം പകരുന്നതും, സംശയങ്ങൾ മറികടന്ന് അവനവന്റെ യഥാർത്ഥ കഴിവുകൾ തിരിച്ചറിയാൻ സഹായിക്കുന്നതുമാണ് എന്നാണ് പൗരാണികമായി വിശ്വസിക്കുന്നത്.
യാ ദേവീ സർവഭൂതേഷു
സിദ്ധിരൂപേണ സംസ്ഥിതാ
നമസ്‌തസ്യേ നമസ്തസ്യേ
നമസ്തസ്യേ നമോ നമഃ
Story Summary Siddidathri Devi: Navaratri Nineth Day Worshipping
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.