ലക്ഷക്കണക്കിന് ഭക്തരുടെ ആത്മസമർപ്പണമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 23 തിങ്കളാഴ്ച വൈകിട്ട് 5:30 തുടക്കമാകും. കുംഭത്തിലെ ഉത്രം നക്ഷത്രത്തിൽ പത്താം ഉത്സവം വരുന്നത് കണക്കാക്കി കാർത്തിക നക്ഷത്രം തുടങ്ങുന്ന ദിവസം സന്ധ്യയ്ക്ക് കൊടുങ്ങല്ലൂരമ്മയെ കാപ്പുകെട്ടി കുടിയതോടെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിക്കുക. അഞ്ചു പേരിൽ തുടങ്ങി അമ്പതു ലക്ഷത്തിൽ എത്തുന്ന പൊങ്കാല മഹോത്സവത്തിൻ്റെ വളർച്ച അത്ഭുതാവഹമാണ്. ആ ചരിത്രം ഇങ്ങനെ: ആദിപരാശക്തിയുടെ സ്വപ്നദര്‍ശനത്തെത്തുടര്‍ന്ന് അമ്മയുടെ ഭക്തന് മുല്ലുവീട്ടില് പരമേശ്വരന്‍പിള്ള സ്വാമി ആറ്റുകാലില്‍ ചെറിയ ഓലമേഞ്ഞ തെക്കത് പടുത്തുയര്‍ത്തി അവിടെ ദേവിയുടെ കമനീയവിഗ്രഹം പ്രതിഷ്ഠിച്ചു. പ്രതിഷ്ഠ കഴിഞ്ഞതും അമ്മയെ സങ്കല്പിച്ച് സ്വാമി ഒരു പുത്തന്‍ മണ്കലത്തില് നാഴി ഉണക്കലരി വേവിച്ച് ദേവിക്ക് നേദിച്ചു. ഇതാണ് ആദ്യത്തെ പൊങ്കാല. തുടര്‍ന്ന് നാട്ടുകാരില്‍ അഞ്ചുപേര്‍ പൊങ്കാലനിവേദ്യം സമര്‍പ്പിക്കാന്‍ തുടങ്ങി. ഇത് അമ്പതു പേരിലെത്തിയ ഘട്ടത്തിലാണ് ചട്ടമ്പിസ്വാമി തിരുവടികള്‍ അമ്മ നങ്ങമ്മപിള്ളയുമൊത്ത് ദേവിക്ക് പൊങ്കാല അര്‍പ്പിച്ചത്. ബാലനായിരുന്ന സ്വാമികള്‍ക്ക് കരപ്പന് മാറിക്കിട്ടിയതിന് നൽകിയ നേര്‍ച്ചയായിട്ടായിരുന്നു ആ പൊങ്കാല. ആറ്റുകാലമ്മയുടെ ദിവ്യചൈതന്യം മനസ്സിലാക്കിയ സ്വാമികള്‍ ക്ഷേത്രഭാരവാഹികളെയും അമ്മയെയും മറ്റും ആ വിവരം ധരിപ്പിച്ചു. ക്ഷേത്രഭാരവാഹികളിലൂടെ ദേശവാസികളും ദേവിയുടെ ഭക്തരായി. സ്വാമികളില്‍ നിന്ന് ആറ്റുകാല്‍ പൊങ്കാലയുടെ മഹത്വമറിഞ്ഞ ശ്രീനാരായണ ഗുരുസ്വാമി ശിഷ്യരുമൊത്ത് ആറ്റുകാൽ തിരുനടയില്‍ ഭജനമിരിക്കുകയും പൊങ്കാല സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രസിദ്ധി വര്‍ദ്ധിച്ചതോടെ സ്ത്രീകളുടെ ശബരിമല എന്ന പേരുവന്നു. അങ്ങനെയാണ് പൊങ്കാല സ്ത്രീകളുടേത് മാത്രമായി. പത്തു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കാല മഹോത്സവത്തിൻ്റെ
കാപ്പുകെട്ടിന് ശേഷം രാത്രി 8 മണിക്ക് കലാപരിപാടികളുടെ ഉദ്ഘാടനം
ചലച്ചിത്ര താരം മോഹൻ ലാൽ നിർവഹിച്ച് ആറ്റുകാൽ അംബാ പുരസ്കാരം ഏറ്റുവാങ്ങും. രാത്രി 10 മണിക്ക് നന്ദ ഗോവിന്ദം ഭജൻസ് നടക്കും. 24 ന് രാത്രി 6:30ന് ഏലൂർ ബിജുവിൻ്റെ സോപാന സംഗീതവും രാത്രി 8ന് കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും അവതരിപ്പിക്കുന്ന സംഗീത സദസ്സും 10 ന് മണക്കാട് ഗോപനും ചിത്രാ അരുണും നയിക്കുന്ന രാഗോത്സവവും ഉണ്ടാകും ഒൻപതാം ദിവസം പൂരം നക്ഷത്രത്തിൽ 2025 മാർച്ച് 3 നാണ് ഇക്കുറി പൊങ്കാല സമർപ്പിക്കുന്നത്. ഉച്ചയ്ക്ക് 2:15 ന് പൊങ്കാല നേദിക്കും. ഫെബ്രുവരി 23 ന് തിങ്കളാഴ്ച കാപ്പുകെട്ടുന്നതോടെ പൊങ്കാലയിടുന്നവർക്ക് വ്രതം തുടങ്ങാം. വ്രതദിനങ്ങളിൽ കുളിച്ച് ശുദ്ധമായി ആറ്റുകാൽ അമ്മയെ സ്തുതിക്കുന്ന മന്ത്രങ്ങളും സ്തോത്രങ്ങളും
ലളിതാ സഹസ്രനാമം തുടങ്ങിയ ദേവീ സ്തുതികളും ജപിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ആറ്റുകാൽ അമ്മയുടെ അഷ്ടോത്തരം കേൾക്കാം :
Attukal Pongala Festival Begins with Kappukettu
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.