മേടം രാശി
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
സമൂഹത്തിൽ അറിയപ്പെടാനും എല്ലായിടത്തുനിന്നും മാന്യത ലഭിക്കാനും ഇന്ന് അവസരമുണ്ടാകും. പുതിയ വാഹനം സ്വന്തമാക്കാൻ യോഗമുണ്ട്. തൊഴിൽപരമായ വിജയവും സാമ്പത്തിക ലാഭവും ഈ രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിക്കാം.
ഇടവം രാശി
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)
ശനിയുടെ അനുകൂല സ്ഥിതി ഗുണകരമാണെങ്കിലും സാമ്പത്തിക ജാമ്യം നിൽക്കുന്ന കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം. സർക്കാർ തലത്തിൽ നിന്ന് ചില തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട്. മക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
മിഥുനം രാശി
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
ജാതകത്തിൽ വ്യാഴം അനുകൂലമല്ലാത്തവർക്ക് ശത്രുശല്യം വർദ്ധിക്കാൻ സാധ്യതയുണ്ട്. വാതരോഗങ്ങൾ അലട്ടുന്നവർ ഇന്ന് കൂടുതൽ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് തിരക്കും സമ്മർദ്ദവും വർദ്ധിക്കുന്ന സാഹചര്യമുണ്ടാകും.
കർക്കടകം രാശി
(പുണർതം അവസാന കാൽ, പൂയം, ആയില്യം)
കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. ദീർഘകാലമായുള്ള രോഗങ്ങൾക്ക് ശമനം ലഭിക്കും. സ്വത്തുതർക്കങ്ങളിൽ വിജയം പ്രതീക്ഷിക്കാം. പ്രതിസന്ധികളിൽ ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ നിങ്ങൾക്ക് വലിയ കരുത്തായി മാറും.
ചിങ്ങം രാശി
(മകം, പൂരം, ഉത്രം ആദ്യ കാൽ)
ആഗ്രഹിച്ചതുപോലെ ദമ്പതികൾക്ക് ഒന്നിച്ച് താമസിക്കാൻ തക്കവണ്ണമുള്ള ജോലി മാറ്റങ്ങൾ ഉണ്ടായേക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിവാഹ കാര്യങ്ങളിൽ തീരുമാനമാകാനും ശത്രുക്കളിൽ നിന്നുള്ള ശല്യം ഒഴിയാനും സാധ്യതയുണ്ട്.
കന്നി രാശി
(ഉത്രം അവസാന മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ ശ്രദ്ധക്കുറവും ഉറക്കക്കുറവും അനുഭവപ്പെട്ടേക്കാം. വരവിനേക്കാൾ കൂടുതൽ ചെലവ് വരാൻ സാധ്യതയുള്ള ദിവസമാണ്. സാമ്പത്തിക കാര്യങ്ങളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തുന്നത് നന്നായിരിക്കും.
ALSO READ
തുലാം രാശി
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽ)
കുടുംബാംഗങ്ങൾക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. മാതാപിതാക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ ആരോഗ്യത്തിൽ ആശങ്കയുണ്ടാകാം. ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ വർദ്ധിക്കുന്ന തരത്തിലുള്ള സ്ഥലംമാറ്റം ഉണ്ടായേക്കാം.
വൃശ്ചികം രാശി
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
ബന്ധുക്കളുടെ സന്ദർശനം മനസ്സിന് സന്തോഷം നൽകും. മികച്ച ഭക്ഷണസൗകര്യവും ധനലാഭവും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. പ്രണയിതാക്കൾക്ക് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കും.
ധനു രാശി
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
നിയമപരമായ കാര്യങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തിക രംഗത്തും തൊഴിൽ രംഗത്തും വ്യക്തമായ പുരോഗതി ദൃശ്യമാകും. സന്താനഭാഗ്യം, വിവാഹയോഗം എന്നിവയുണ്ട്. വ്യാപാരികൾക്ക് മാന്ദ്യം മാറി ബിസിനസ്സിൽ ഉണർവ് അനുഭവപ്പെടും.
മകരം രാശി
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)
പോലീസ്, സൈന്യം തുടങ്ങിയ സാഹസിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങളും പ്രശംസാപത്രങ്ങളും ലഭിക്കാൻ യോഗമുണ്ട്. പഴയ സുഹൃത്തുക്കളെ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത് മനസ്സിന് ഉന്മേഷം നൽകും.
കുംഭം രാശി
(അവിട്ടം അവസാന പകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽ)
ചൊവ്വ ദശ നടക്കുന്നവർക്ക് ഭൂമി സംബന്ധമായ ഇടപാടുകളിൽ ലാഭമുണ്ടാകും. മോശം കൂട്ടുകെട്ടുകൾ മാനസിക സമാധാനം നശിപ്പിക്കാൻ ഇടയുള്ളതിനാൽ അവ ഒഴിവാക്കുക. ഉദരസംബന്ധമായ അസുഖമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക.
മീനം രാശി
(പൂരൂരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
ആത്മീയ കാര്യങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും താല്പര്യം വർദ്ധിക്കും. പുതിയ ആഭരണങ്ങളോ അലങ്കാരവസ്തുക്കളോ വാങ്ങാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റവും കുടുംബത്തിൽ സന്തോഷവും അനുഭവപ്പെടുന്ന സുദിനമായിരിക്കും.
www.aijothisham.com ,
Mobile : +91 96456 11008
aijothisham@gmail.com
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്ത്തകള്ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.