മഹാദേവനെ ഉപാസിക്കുന്നതിന് ഏറ്റവും വിശേഷ ദിവസമാണ് ത്രയോദശി സന്ധ്യയിലെ പ്രദോഷം. പാർവ്വതിദേവിയെ തൃപ്തിപ്പെടുത്താൻ ശ്രീ പരമേശ്വരൻ താണ്ഡവമാടുന്ന പ്രദോഷസന്ധ്യയിൽ സകല ദേവഗണങ്ങളും ശിവസന്നിധിയിൽ
സന്നിഹിതരാകും എന്നാണ് വിശ്വാസം. ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് അതിനാൽ വിശേഷഫലം ലഭിക്കും. എല്ലാ മാസവും വരുന്ന രണ്ട് പ്രദോഷങ്ങളിൽ ശ്രേഷ്ഠം കറുത്തപക്ഷ പ്രദോഷമാണ്. ഈ വ്യാഴാഴ്ച, 2026 മേയ് 14 മേടത്തിലെ കൃഷ്ണപക്ഷ
പ്രദോഷമാണ്.

ചിത്രം ഇപ്പോൾ തന്നെ സ്വന്തമാക്കാൻ ക്ലിക്ക് ചെയ്യൂ: https://www.okalasha.com/
സകല ശാസ്ത്രങ്ങളുടെയും ഗുരു
സകല ശാസ്ത്രങ്ങളുടെയും വിദ്യകളുടെയും ഗുരുവായാണ് മഹാദേവനെ സങ്കല്പിക്കുന്നത്. നൃത്തം അഭ്യസിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് നടരാജ സങ്കല്പത്തിന് വളരെ പ്രാധാന്യമുണ്ട്. ശിവന്റെ ആനന്ദനടനമാണ് താണ്ഡവം. വിദ്യകളുടെയെല്ലാം ദേവനായിരിക്കുന്ന മഹാദേവൻ ആനന്ദനടനം ചെയ്യുന്ന, നൃത്തമാടുന്ന സന്ധ്യാ മൂഹൂർത്തമാണ് പ്രദോഷം. കെെലാസത്തിൽ ഭഗവാൻ പ്രപഞ്ചത്തെ മുഴുവൻ ആനന്ദിപ്പിച്ചു കൊണ്ട് താണ്ഡവമാടുന്നു. പാർവതീദേവിയും സുബ്രഹ്മണ്യനും ഗണപതിയും ശിവ ഭൂതഗണങ്ങളും മാത്രമല്ല മറ്റ് ദേവതകളും മഹർഷിമാരും ദിവ്യത്മാക്കളുമെല്ലാം ഭഗവാന്റെ നൃത്തം കണ്ട് സ്തുതിക്കുന്നു. അത്ര മഹനീയ മുഹൂർത്തമായാണ് പ്രദോഷ സമയം. കാലകാലനാണ് ശിവൻ. അതായത് കാലന്റെ പോലും കാലൻ. മനുഷ്യ ജീവിതത്തിൽ എല്ലാ ദുരിതങ്ങളുടെയും അവസാനം മരണമാണ്. കാലനാണ്, യമധർമ്മനാണ് മരണത്തിന്റെ ദേവൻ. ആ കാലനെ പോലും നശിപ്പിക്കാൻ ശക്തിയുള്ള ദേവനാണ് പരമശിവൻ. അതുകൊണ്ടു തന്നെ മൃത്യുദോഷം ഉൾപ്പെടെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും അകറ്റുന്ന ദേവനായി ശിവനെ ആരാധിക്കുന്നു. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ശിവൻ ഏറ്റവും സന്തോഷവാനാകുന്നത് പ്രദോഷ സന്ധ്യയിലാണ്. അപ്പോൾ ഭക്തർ എന്ത് ചോദിച്ചാലും ദേവദേവൻ കനിഞ്ഞ് അനുഗ്രഹിക്കുമെന്ന് ആചാര്യന്മാർ പറയുന്നു.
ദോഷദുരിതങ്ങൾ അകറ്റാം
സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം അല്ലെങ്കിൽ ധർമ്മദേവതാ ദോഷങ്ങൾ തുടങ്ങിയവയാണ്. ഇവ മാറുന്നതിന് പ്രദോഷദിവസം ശിവപാർവ്വതിമാരെ പ്രാർത്ഥിച്ചാൽ മതി. ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിനമാണ് പ്രദോഷം ആചരിക്കുന്നത്. ശിവപാർവ്വതി ക്ഷേത്രങ്ങളിൽ അതിവിശേഷമാണ് ഈ
ദിവസം. ഒരു മാസത്തിൽ 2 പ്രദോഷം ഉണ്ട് . കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും. രണ്ടും ആചരിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷത്തിന് കൂടുതൽ പ്രാധാന്യം കല്പിക്കുന്നു. അതിൽ തന്നെ കൃഷ്ണപക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം അനുഷ്ഠാനം ശിവപ്രീതിയാൽ എല്ലാ ദുരിതങ്ങളും അലച്ചിലുകളും അവസാനിപ്പിക്കും എന്നാണ് സങ്കല്പം. ശനിയാഴ്ചയും പ്രദോഷവും ചേർന്നു വരുന്ന അപൂർവ്വ പ്രദോഷത്തെ ശനി പ്രദോഷം എന്നാണ് അറിയപ്പെടുന്നത്. ശനിപ്രദോഷ അനുഷ്ഠാന മഹിമ ആചാര്യന്മാർ പ്രത്യേകം പറയുന്നു.
പ്രദോഷ വ്രത്രവിധി
പ്രദോഷമെടുക്കുന്നവർ രാവിലെ കുളിച്ച് ഭസ്മം തൊട്ട് വൃത്തിയും ശുദ്ധിയുമുള്ള വസ്ത്രം ധരിച്ച് ക്ഷേത്രദർശനം നടത്തുകയും യഥാശക്തി പ്രാർത്ഥനയും വഴിപാടുകളും നടത്തുകയും വേണം. ഈ ദിവസം പഞ്ചാക്ഷരീ മന്ത്രം ഓം നമഃ ശിവായ, ശക്തി പഞ്ചാക്ഷരീ മന്ത്രം ഓം ഹ്രീം നമഃ ശിവായ, ശിവ അഷ്ടോത്തരം എന്നിവ ജപിക്കുന്നത് ഉത്തമമാണ്. ക്ഷേത്രത്തിൽ പോകാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ ഇരുന്ന് പ്രാർത്ഥിച്ചാലും മതി. എന്തായാലും
ഓം നമഃ ശിവായ പഞ്ചാക്ഷരി മന്ത്രം പരമാവധി പ്രാവശ്യം ജപിക്കുക. കൂടാതെ പാർവതീ സമേതനായ ശിവനെ സങ്കല്പിച്ചു കൊണ്ട് പ്രദോഷ നാളിൽ ഉമാമഹേശ്വര സ്തോത്രം, പാർവതി വല്ലഭാഷ്ടകം, ശിവസഹസ്രനാമം, പ്രദോഷ സ്തുതി, ശങ്കരധ്യാനപ്രകാരം, ശിവപഞ്ചാക്ഷര സ്തോത്രം, ലിംഗാഷ്ടകം, ബില്വാഷ്ടകം,
ദാരിദ്ര്യ ദുഃഖ ദഹന ശിവ സ്തോത്രം തുടങ്ങിയവയും പാരായണം ചെയ്യുക. ഭഗവാൻ്റെ അതിമനോഹരമായ സ്വരൂപവർണ്ണനയായ ശങ്കരധ്യാന പ്രകാരം 11 പ്രദോഷനാളിൽ തുടർച്ചയായി ജപിച്ചാൽ ആഗ്രഹസാഫല്യം ഉറപ്പാണെന്ന് പറയുന്നു. കേൾക്കാം, പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ: +91 094-470-20655
Story Summary: Significance of Krishna Paksha Pradosham on May 14, 2026
ALSO READ
Highlights
പ്രദോഷ നാളിൽ പഞ്ചാക്ഷരീ മന്ത്രം
കഴിയുന്നത്ര ജപിക്കണം
ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം,
ശനിദോഷം മാറ്റും
ശങ്കരധ്യാന പ്രകാരം 11 പ്രദോഷത്തിന് ജപിച്ചാൽ ആഗ്രഹസാഫല്യം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.