നവഗ്രഹങ്ങളിൽ പ്രധാനിയും നീതിയുടെയും കർമ്മഫലത്തിൻ്റെയും അധിപനുമായ ശനിദേവന്റെ ജന്മദിനമാണ് ശനി ജയന്തി അഥവാ ശനൈശ്ചര ജയന്തി. 2026 മേയ് 16 ശനിയാഴ്ചയാണ് ഇക്കുറി ശനി ജയന്തി ആഘോഷം. വൈശാഖ മാസത്തിലെ കൃഷ്ണപക്ഷ അമാവാസിയിലാണ് ശനി ഭഗവാൻ്റെ അവതാരം എന്നാണ് വിശ്വാസം.
ശനിയാഴ്ചയും അമാവാസിയും ശനിജയന്തിയും ഒന്നിക്കുന്ന അപൂർവവും സവിശേഷവുമായ ദിനമാണ് ഇത്തവണ. സൂര്യദേവന്റെയും ഛായാദേവിയുടെയും പുത്രനാണ് ശനിദേവൻ. മനുഷ്യരുടെ പ്രവൃത്തികൾക്ക് അനുസൃതമായി കർശനമായ കർമ്മഫലം നൽകുന്ന ന്യായാധിപനായാണ് ശനിയെ ജ്യോതിഷത്തിൽ കണക്കാക്കുന്നത്. ശനിദേവനെ ആരാധിക്കാൻ ഏറ്റവും പറ്റിയ സമയം വൈകുന്നേരമാണ്.
ജീവിതത്തിന്റെ എല്ലാ മേഖലയിലും തിരിച്ചടി നൽകുന്നതാണ് ശനിദോഷം. ജാതകവശാല്‍ ശനിയുടെ ദശാപഹാരങ്ങളാണ് ശനിദോഷം കഠിനമാകുന്ന ഒരു ഘട്ടം. മറ്റൊന്ന് ഗോചരാലുള്ള ഏഴരശനി, കണ്ടകശനി, അഷ്ടമശനി കാലമാണ്. ഏഴരശനി കാലമെന്ന് പറയുന്നത് ജനിച്ച കൂറിലും അതിന് മുന്‍പും പിന്‍പുമുള്ള രാശികളിലും ശനി സഞ്ചരിക്കുന്ന കാലമാണ്. കണ്ടകശനി 4,7,10 രാശികളില്‍ ശനിയെത്തുന്ന സമയം. അഷ്ടമ ശനി എട്ടില്‍ സഞ്ചരിക്കുന്ന നാളുകള്‍. ഇക്കാലത്ത് ശനീശ്വരനെയോ അയ്യപ്പസ്വാമിയേയോ ഭജിക്കുക വഴി ശനിദോഷങ്ങള്‍ അകലും. ശനിദോഷകാലത്ത് കടബാധ്യത, അനാരോഗ്യം, ദുരിതം, മരണം, അപകടം, മനപ്രയാസം എന്നിവയെല്ലാം സംഭവിച്ചേക്കാം. ശനി ചാരവശാല്‍ അനിഷ്ട സ്ഥാനങ്ങളില്‍ കൂടി സഞ്ചരിച്ചാല്‍ തൊഴില്‍രംഗത്തെ പ്രതികൂലമായി ബാധിക്കും. ദോഷപരിഹാരത്തിന് ശനിയാഴ്ച ദിവസങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുക. നീരാജനം, പുഷ്പാഞ്ജലി, എള്ളുപായസം, എന്നിവയാണ് മുഖ്യ വഴിപാടുകള്‍.
ഇതിനൊപ്പം ശനിജയന്തി ദിനത്തില്‍ നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് ഫലമേറുമെന്നാണ് വിശ്വാസം.
പ്രസിദ്ധ ശനി ക്ഷേത്രമായ മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ശനിശിംഘ്നാപൂരിൽ ശനി ജയന്തി വിപുലമായാണ് ആഘോഷിക്കുന്നത്. ഈ ദിവസത്തെ ശനി അമാവാസിയെന്നാണ് അറിയപ്പെടുന്നത് . ഈ ദിവസം ശനിദേവനെ പ്രാര്‍ത്ഥിച്ചാല്‍ കണ്ടകശ്ശനി, അഷ്ടമശ്ശനി,
ഏഴരശ്ശനി എന്നിവയുടെ ദോഷങ്ങള്‍ കുറയും. ഈ ദിവസം രാവിലെ നവഗ്രഹ സ്തോത്രം ജപിക്കുന്നതും നവഗ്രഹക്ഷേത്രത്തിലോ ശാസ്താ ക്ഷേത്രത്തിലോ ദര്‍ശനം നടത്തുന്നതും ഉത്തമമാണ്.
ദക്ഷിണേന്ത്യക്കാർ ശനിദോഷ പരിഹാരത്തിന് ഏറ്റവുമധികം ആശ്രയിക്കുന്നത് കലിയുഗ വരദനായ അയ്യപ്പ സ്വാമിയെയാണ്. വൃശ്ചികം ഒന്നിനു തുടങ്ങുന്ന മണ്ഡല -മകരവിളക്ക് കാലക്ക് വ്രതെടുത്ത് ശബരിമല ശ്രീ ധർമ്മശാസ്തവിന്റെ ദർശനം നേടി നെയ് അഭിഷേകം നടത്തിയാൽ എല്ലാ ശനി ദോഷങ്ങളും അവസാനിക്കും. ശനിദോഷം അകറ്റാന്‍ മന്ത്രങ്ങള്‍:
ശനീശ്വരസ്തോത്രം
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
ALSO READ
ശനി ബീജ മന്ത്രം
ഓം പ്രാം പ്രീം പ്രൌം സ
ശനൈശ്ച്ചരാ നമ:
ശനി ഗായത്രി മന്ത്രം
ഓം ശനൈശ്ച്ചരായ
വിദ്മഹേ ഛായാപുത്രായ ധീമഹീ
തന്നോ മന്ദ: പ്രചോദയാത്
ശനി പീഡാഹര സ്തോത്രം
സൂര്യപുത്രോ ദീര്‍ഘദേഹോ
വിശാലാക്ഷ: ശിവപ്രിയ
ദീര്‍ഘചാര പ്രസന്നാത്മ പീഡാം
ഹരതു മേ ശനി:
ദശരഥ വിരചിത ശനി സ്തോത്രം
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശനി സ്‌തോത്രം കേൾക്കാം:
Story Summary: Significance of Shani Jayanti on Vishaka Amavasya
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.