Monday, June 15, 2026
Monday, June 15, 2026
Home » മിഥുന സംക്രമം, അമാവാസി, ആയില്യം, ഷഷ്ഠി ; ഈ ആഴ്ചത്തെ നക്ഷത്രഫലം

മിഥുന സംക്രമം, അമാവാസി, ആയില്യം, ഷഷ്ഠി ; ഈ ആഴ്ചത്തെ നക്ഷത്രഫലം

0 comments

( 2026 ജൂൺ 14 – 20 )
2026 ജൂൺ 14 ഞായറാഴ്ച ഇടവക്കൂറിൽ രോഹിണി നക്ഷത്രത്തിൽ ആരംഭിച്ച് മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം കടന്ന് ജൂൺ 20 ശനിയാഴ്ച ചിങ്ങക്കൂറിൽ മകം നക്ഷത്രത്തിൽ വാരം അവസാനിക്കുന്ന ഈ ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷങ്ങൾ മിഥുന രവിസംക്രമവും മിഥുനമാസത്തിലെ കറുത്ത വാവും (അമാവാസി), മിഥുനമാസ ആയില്യവും മിഥുനത്തിലെ വളർപിറൈ പഞ്ചമിയും ഷഷ്ഠിവ്രതവും മറ്റുമാണ്. ജൂൺ 15 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി 52 മിനിറ്റിന് സൂര്യൻ ഇടവം രാശിയിൽ നിന്നും മിഥുനം രാശിയിലേക്ക് സംക്രമിക്കുന്നു. ഇതോടുകൂടി മിഥുന മാസം ആരംഭിക്കുകയായി. ഓച്ചിറ ശ്രീ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആട്ടവിശേഷങ്ങളിൽ ഒന്നായ ഓച്ചിറക്കളി നടക്കുന്നത് മിഥുനം 1, 2, ജൂൺ 15, 16 തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിലാണ്. മിഥുന സംക്രമം നടക്കുന്ന ജൂൺ 15 തിങ്കളാഴ്ച തന്നെയാണ് പിതൃതർപ്പണത്തിന് ശ്രേഷ്ഠമായ മിഥുന അമാവാസി വരുന്നത്. തിങ്കളാഴ്ച പകൽ മുഴുവൻ വാവുബലി ചടങ്ങുകൾക്ക് അനുയോജ്യമായ സമയമാണ്. ജൂൺ 19 വെള്ളിയാഴ്ചയാണ് ആയില്യം. 20 ശനിയാഴ്ചയാണ് മിഥുനത്തിലെ ഷഷ്ഠി. ചിലർ ശ്രീമുരുകൻ്റെ അവതാര ദിനമായാണ് മിഥുനത്തിലെ ശുക്ലപക്ഷ ഷഷ്ഠി കുമാരഷഷ്ഠി എന്ന പേരിൽ കൊണ്ടാടുന്നത്. എന്നാൽ തമിഴ്
പഞ്ചാംഗ പ്രകാരം വൈകാശി മാസത്തെ വിശാഖം നക്ഷത്രമാണ് ഭഗവാൻ ശ്രീ മുരുകന്റെ അവതാരദിനം. ഈ ആഴ്ചത്തെ നക്ഷത്രഫലം

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ)
ആഡംബര ചെലവുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ധനകാര്യ കാര്യങ്ങളിൽ നിയന്ത്രണം ആവശ്യമാണ്. തൊഴിൽ രംഗത്ത് പുതിയ ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. മേലുദ്യോഗസ്ഥരുടെ വിശ്വാസം നേടാൻ കഴിയും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് അധിക വരുമാനം ലഭിക്കും. മുടങ്ങിയ പണമിടപാടുകൾ പൂർത്തിയാക്കാൻ കഴിയും. കുടിശ്ശിക ലഭിക്കും. കുടുംബത്തിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാമെങ്കിലും മുതിർന്നവരുടെ ഇടപെടലിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ദാമ്പത്യജീവിതത്തിൽ പരസ്പര ധാരണ വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിലും അഭിമുഖങ്ങളിലും അനുകൂല ഫലം ലഭിക്കാൻ സാധ്യത.
പരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യക്ഷേത്ര ദർശനവും ഓം ശരവണഭവായ നമഃ മന്ത്രജപവും നടത്തുക.

ഇടവക്കൂറ്
(കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യപകുതി)
സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസം ലഭിക്കുന്ന സമയമാണ്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ കഴിയും. വ്യാപാരികൾക്ക് ഉപഭോക്തൃ വർധനയും വിൽപ്പന ലാഭവും ഉണ്ടാകും. ഭൂമി, വീട്, വാഹനം എന്നിവ സംബന്ധിച്ച ഇടപാടുകൾക്ക് അനുകൂല സമയമാണ്. ജോലിസ്ഥലത്ത് ദീർഘകാലമായി കാത്തിരുന്ന അംഗീകാരം ലഭിക്കും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾക്ക് സാധ്യത. ബന്ധുക്കളിൽ നിന്നും സഹായം ലഭിക്കും. പഠനത്തിൽ ഏകാഗ്രത വർധിക്കും. പരീക്ഷയിൽ മികച്ച ഫലങ്ങൾ കൈവരിക്കാനാകും.
പരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മി അഷ്ടോത്തരവും ദിവസവും ഓം നമോ നാരായണായ മന്ത്രവും 108 തവണ ജപിക്കുക.

Tirupati Balaji Wall Art – 8 × 12 Inches https://www.okalasha.com/shop?page=2&page_size=18&sort_by=newest&categories=decor-gifts&is_service=false

മിഥുനക്കൂറ്
(മകയിരം അവസാന പകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽ)
സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. അപ്രതീക്ഷിതമായി ചില ചെലവ് വരാം. കടം കൊടുക്കുന്നതും വാങ്ങുന്നതും പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്. തൊഴിൽ മേഖലയിൽ അധിക ജോലിഭാരം അനുഭവപ്പെടാം. സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിച്ചാൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. കുടുംബത്തിൽ സമാധാനപരമായ അന്തരീക്ഷം നിലനിൽക്കും. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് കൂടുതൽ ശ്രദ്ധയും കഠിനാധ്വാനവും ആവശ്യമാണ്. വിദേശ പഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കാം.
പരിഹാരം: ബുധനാഴ്ച വിഷ്ണുസഹസ്രനാമ പാരായണവും ശ്രീ കൃഷ്ണ ക്ഷേത്ര ദർശനവും നടത്തുക. എന്നും ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കണം.

കർക്കടകക്കൂറ്
(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
പ്രതീക്ഷിച്ചതിനേക്കാൾ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. കുടുംബ സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകാം. തൊഴിൽ രംഗത്ത് പുതിയ അവസരങ്ങൾ തേടിയെത്തും. സർക്കാറിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ
ജോലിക്ക് ശ്രമിക്കുന്നവർക്ക് ശുഭവാർത്ത ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമാകും. മക്കളുടെ നേട്ടങ്ങൾ സന്തോഷം നൽകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി കൈവരിക്കാനാകും. അധ്യാപകരുടെ പ്രത്യേക പിന്തുണ ലഭിക്കും.
പരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്ര ദർശനവും ധാരയും നടത്തുക. നിത്യവും 108 തവണ ഓം നമഃ ശിവായ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം ആദ്യ കാൽ)
സാമ്പത്തികമായി നേട്ടങ്ങൾക്കൊപ്പം ചെലവുകളും വർധിക്കാൻ സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് പുതിയ കരാറുകൾ ലഭിക്കും. തൊഴിൽ രംഗത്ത് നേതൃപാടവം പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. കല, മാധ്യമം, വിനോദമേഖലയിൽ ജോലിയുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും വർധിക്കും. കുടുംബത്തിൽ സന്തോഷകരമായ ഒത്തുചേരലുകൾ ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതൽ സുഖകരമാകും. വിദ്യാർത്ഥികൾക്ക് കലാ-കായിക മത്സരങ്ങളിൽ വിജയം നേടാൻ സാധ്യതയുണ്ട്.
പരിഹാരം: ഞായറാഴ്ച സൂര്യനമസ്കാരവും ആദിത്യഹൃദയ പാരായണവും നടത്തുക. നിത്യവും
108 തവണ ഓം ഗം ഗണപതയേ നമഃ ജപിക്കുക.

ALSO READ

കന്നിക്കൂറ്
(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)
സാമ്പത്തിക വളർച്ചയ്ക്ക് സമയം അനുകൂലമാണ്. ദീർഘകാല നിക്ഷേപം നടത്താൻ ആലോചിക്കും. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിനോ ശമ്പള വർധനവിനോ സാധ്യതയുണ്ട്. വ്യാപാരികൾക്ക് പങ്കാളിത്തങ്ങളിൽ നിന്ന് ഗുണം ലഭിക്കും. വീട്ടിലുള്ളവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ വർധിച്ചേക്കാം. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം നേടാനാകും. ഗവേഷണ പഠനങ്ങളിലും സാങ്കേതിക വിഷയങ്ങളിലും പുരോഗതി ഉണ്ടാകും.
പരിഹാരം: നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക. ബുധനാഴ്ച ഗണപതി ക്ഷേത്ര ദർശനം നടത്തുക.

തുലാക്കൂറ്
(ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വിദേശ ബന്ധമുള്ള ബിസിനസ്, തൊഴിൽ മേഖലകളിൽ അനുകൂല നേട്ടങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ അന്വേഷിക്കുന്നവർക്ക് അഭിമുഖങ്ങളിൽ വിജയം നേടാൻ സാധ്യതയുണ്ട്. പുതിയ പദ്ധതികൾ ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. വീട്ടിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും അത് ദീർഘകാലം നിലനിൽക്കില്ല. വിദ്യാർത്ഥികൾക്ക് ഉയർന്ന പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നല്ല പുരോഗതി കൈവരിക്കാൻ കഴിയും.
പരിഹാരം: വെള്ളിയാഴ്ച ദേവീ ക്ഷേത്ര ദർശനം നടത്തി ലളിതാസഹസ്രനാമം പാരായണം ചെയ്യുക. എന്നും ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

Shop Now from Okalasha Kerala Pure Brass Nilavilakku (11 inches) for Special Price ₹699 + Delivery Charge https://www.okalasha.com/?srsltid=AfmBOop5QM_yKzE0NtRVauvARtCsC_kW6uIp2aGzLp7i4pOAZe_r9sDJ

വൃശ്ചികക്കൂറ്
(വിശാഖം അവസാന കാൽ, അനിഴം, തൃക്കേട്ട)
സാമ്പത്തികമായി ഗുണകരമായ ആഴ്ചയാണ്. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. തൊഴിൽ രംഗത്ത് കഴിവുകൾ അംഗീകരിക്കപ്പെടും. പുതിയ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. വ്യാപാര രംഗത്ത് ലാഭവർധന ഉണ്ടാകും. കുടുംബാംഗങ്ങളിൽ നിന്ന് നല്ല പിന്തുണ ലഭിക്കും. സന്താനങ്ങളുടെ നേട്ടങ്ങൾ സന്തോഷം നൽകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധയും ഓർമ്മശക്തിയും ലഭിക്കും.
പരിഹാരം: ചൊവ്വാഴ്ച ഭദ്രകാളി ക്ഷേത്രദർശനം, ദേവീ മഹാത്മ്യം പാരായണം നടത്തുക. എന്നും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽ)
സാമ്പത്തിക പുരോഗതിക്ക് അനുകൂല സമയം. യാത്രകൾ വഴി ധനലാഭമോ തൊഴിൽ നേട്ടമോ ലഭിക്കാൻ യോഗം. വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്ക് ശുഭവാർത്തകൾ ലഭിക്കും. തൊഴിൽ രംഗത്ത് നിങ്ങൾ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ അംഗീകരിക്കപ്പെടും. കുടുംബത്തിൽ ആത്മീയ അന്തരീക്ഷം വർധിക്കും. വിദൂര തീർത്ഥയാത്രകൾക്ക് പദ്ധതിയിടും. വിദ്യാർത്ഥികൾ ഉന്നത പഠനവും ഗവേഷണ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടു പോകും.
പരിഹാരം: വ്യാഴാഴ്ച ഹനുമാൻ സ്വാമിയെ ഭജിക്കുക. നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം അവസാന മുക്കാൽ, തിരുവോണം, അവിട്ടം ആദ്യപകുതി)
സാമ്പത്തിക സ്ഥിരത കൈവരും. മുൻപ് നടത്തിയ പരിശ്രമങ്ങളുടെ ഫലം ലഭിക്കാൻ തുടങ്ങും. തൊഴിൽ രംഗത്ത് ദീർഘകാലമായി കാത്തിരുന്ന അവസരങ്ങൾ തേടിയെത്തും. സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. ബന്ധുക്കളുമായുള്ള ബന്ധം ദൃഢമാകും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനത്തിന് യോജിച്ച വിജയം ലഭിക്കും.
പരിഹാരം: ശനിയാഴ്ച ശാസ്താ പ്രാർത്ഥന നടത്തി നീരാജനം തെളിയിക്കുക. എന്നും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

Daily wear light weight collections
https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=jewellery&is_service=false

കുംഭക്കൂറ്
(അവിട്ടം അവസാന പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ)
സാമ്പത്തിക നേട്ടങ്ങൾ ക്രമേണ വർധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കുകയും പുതിയ പദ്ധതികളിൽ വിജയം നേടുകയും ചെയ്യും. കുടുംബത്തിൽ സന്തോഷകരമായ കാര്യങ്ങൾ നടക്കും. ദീർഘകാലമായി അകന്നിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് സാങ്കേതിക, ശാസ്ത്ര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും.
പരിഹാരം: ശനിയാഴ്ച ഹനുമാൻ സ്‌തോത്രം പാരായണം ചെയ്യുക. എന്നും
ഓം ഹം ഹനുമതേ നമഃ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി അവസാന കാൽ, ഉത്തൃട്ടാതി, രേവതി)
ഏറ്റവും അനുകൂല ഫലങ്ങൾ ലഭിക്കുന്ന സമയമാണ്. വരുമാനത്തിൽ വർധനവും പുതിയ അവസരങ്ങളും പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് സ്ഥാനമാനങ്ങളും ഉത്തരവാദിത്തങ്ങളും വർധിക്കും. ബിസിനസ് രംഗത്ത് പുതിയ കരാറുകൾ ലഭിക്കും. കുടുംബത്തിൽ സന്തോഷം വർധിക്കും. വിവാഹാലോചനകൾക്കും മംഗളകാര്യങ്ങൾക്കും അനുകൂലമായ സമയമാണ്. പരീക്ഷകളിലും ഗവേഷണ പ്രവർത്തനങ്ങളിലും മികച്ച വിജയം നേടാൻ വിദ്യാർത്ഥികൾക്ക് കഴിയും.
പരിഹാരം: വ്യാഴാഴ്ച വിഷ്ണുസഹസ്രനാമ പാരായണം നടത്തുക. എന്നും ഓം നമോ നാരായണായ 108 തവണ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Highlights
ജൂൺ 15 ന് അമാവാസിയിൽ അന്നദാനം നടത്തുന്നത് ശ്രേഷ്ഠമാണ്

ജൂൺ 19 വെള്ളിയാഴ്ചയാണ് ആയില്യം പൂജ

കുമാരഷഷ്ഠി എന്ന പേരിൽ കൊണ്ടാടുന്ന മിഥുന ഷഷ്ഠി ജൂൺ 20 ന്

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?