ദേവീ ആരാധനയിൽ ഏവർക്കും സുപരിചിതമായ ആഘോഷ ദിനങ്ങൾ ശരത്കാലത്തെ ശാരദ നവരാത്രിയാണ്. രാജ്യമെമ്പാടും വിപുമായി ഇത്
ആഘോഷിക്കുന്നു. എന്നാൽ ഇതിന് പുറമെ നാല് നവരാത്രികാലം കൂടിയുണ്ട് – വാസന്ത നവരാത്രി, ആഷാഢ നവരാത്രി, മഹാ നവരാത്രി, വന്നി നവരാത്രി. ഇതിനെയെല്ലാം ചേർത്ത് പഞ്ചഭൂത നവരാത്രി എന്ന് പറയുന്നു. ഇതിൽ അവസാനത്തെ നവരാത്രിയായ ആഷാഢ നവരാത്രിയാണ് വാരാഹി നവരാത്രി എന്ന പേരിൽ ആഘോഷിക്കുന്നത്. ദേവീ ആരാധനയിൽ ഏവർക്കും സുപരിചിതമായ ആഘോഷ ദിനങ്ങൾ ശരത്കാലത്തെ ശാരദ നവരാത്രിയാണ്. രാജ്യമെമ്പാടും വിപുമായി ഇത് ആഘോഷിക്കുന്നു. എന്നാൽ ഇതിന് പുറമെ നാല് നവരാത്രികാലം കൂടിയുണ്ട് – വാസന്ത നവരാത്രി, ആഷാഢ നവരാത്രി, മഹാ നവരാത്രി, വന്നി നവരാത്രി. ഇതിനെയെല്ലാം ചേർത്ത് പഞ്ചഭൂത നവരാത്രി എന്ന് പറയുന്നു. ഇതിൽ അവസാനത്തെ നവരാത്രിയായ ആഷാഢ നവരാത്രിയാണ് വാരാഹി നവരാത്രി എന്ന പേരിൽ ആഘോഷിക്കുന്നത്.

ജൂലൈ 23 ന് മഹാവാരാഹി പൂജ
ആഷാഢത്തിലെ ശുക്ല പ്രഥമയായ 2026 ജൂലൈ 15 ന് തുടങ്ങുന്ന ഈ നവരാത്രി ജൂലൈ 23 ന് മഹാവാരാഹി പൂജയോടെ സമാപിക്കും. ശ്രീ ലളിതാദേവിയുടെ സേനാനായികയായ വാരാഹി ദേവി ഭജനത്തിന് വിശേഷപ്പെട്ട ഈ 9 ദിനങ്ങൾ. താന്ത്രിക സാധനകളിൽ വളരെ പ്രധാനപ്പെട്ട ഈ നവരാത്രി ഗുപ്ത നവരാത്രി, ശാകംബരി നവരാത്രി, ഗായത്രി നവരാത്രി, ഭദ്രകാളി നവരാത്രി, ഗുഹ്യ നവരാത്രി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. സാധാരണ നവരാതി പോലെ വാരാഹി നവരാത്രി കാലത്തും ആദ്യ ദിവസം കാളിയിൽ തുടങ്ങി പത്താം ദിവസം കമലയിൽ തീരുന്ന വിധത്തിൽ ദശമഹാവിദ്യകളെ ഉപാസിക്കുന്നു. പ്രത്യേകിച്ച് ദേവീ മാഹാത്മ്യത്തിൽ പറയുന്ന സപ്ത മാതൃക്കളിൽ ഒന്നായ വാരാഹി ദേവിയുടെ ഉപാസകർ.
മന്ത്രജപം അഭീഷ്ട സിദ്ധിയേകും
ശക്തി സാധന , ഭൈരവ സാധന , മഹാ കാല സാധന എന്നിവയ്ക്ക് ശ്രേഷ്ഠമായ ഈ ദിവസങ്ങളിൽ ദുഗ്ഗാ സപ്തശതി, ദേവീ ഭാഗവതം എന്നിവ പാരായണം ചെയ്യുന്നതും , ലളിതാ സഹസ്രനാമം, വാരാഹി മന്ത്രങ്ങൾ, സ്തോത്രങ്ങൾ തുടങ്ങിയ ജപിക്കുന്നതും അഭീഷ്ട സിദ്ധിയും ജീവിത വിജയവും സമ്മാനിക്കുമെന്ന് പറയുന്നു. വാരാഹി നവരാത്രി കാലത്ത് രഹസ്യമായി വേണം ഉപാസന എന്ന് ചിലർ വിശ്വസിക്കുന്നു.
വേണ്ടതെല്ലാം ലഭിക്കും
ആഷാഢ നവരാത്രിയുടെ ദേവതയായ വാരാഹിയെ ഇക്കാലത്ത് ഭജിക്കുന്ന ഭക്തർക്ക് ആവശ്യമുള്ളതെല്ലാം
ലഭിക്കുന്നു. അപാര ശക്തിശാലിയും വളരെയധികം കരുണാമയിയുമായ ഈ ദേവിക്ക് കാട്ടു പന്നിയുടെ ശിരസ്സും സുന്ദരിയായ യുവതിയുടെ ശരീരവുമാണ്. ഉഗ്രശക്തിയും വേഗവും നിർഭയത്വവും ഉള്ളതാണ് കാട്ടുപന്നി. കൂർത്ത കൊമ്പുകൊണ്ട് കടുവയെപ്പോലും
അത് നിഗ്രഹിക്കുന്നു. തേറ്റ ഉപയോഗിച്ച് ഭൂമി തോണ്ടി അതിൽ നിന്നും കിഴങ്ങുകളെടുത്തതാണ് അത് ആഹരിക്കുന്നത്. അതുപോലെയാണ് വാരാഹി ദേവിയും. തന്നെ ഭജിക്കുന്ന ഭക്തരുടെ ദുഃഖ ദുരിതങ്ങൾ, ശാപങ്ങൾ ദേവി നശിപ്പിക്കുന്നു. അങ്ങനെ ഭക്തരുടെ ജീവിതത്തിൽ നിന്നും സങ്കടങ്ങൾ അകലുന്നു. ഭയം ഇല്ലാതാകുന്നു. നിത്യ ജീവിതത്തിൽ കാണുന്ന കടുത്ത സങ്കടങ്ങളൊന്നും വാരാഹിയുടെ ഭക്തരെ സ്പർശിക്കില്ല. അവരുടെ ജീവിതത്തിൻ എപ്പോഴും അദൃശ്യ സംരക്ഷകയായി ദേവി ഉണ്ടാകും. അവരെ ദ്രോഹിക്കുന്നവരെ അരക്ഷണത്തിൽ ദേവി ശിക്ഷിക്കും. അത്ര വേഗത്തിലാണ് വാരാഹി അമ്മയുടെ നീക്കങ്ങൾ. തൻ്റെ കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് നേരെ എങ്ങനെ പായുമോ അത് പോലെയുള്ള ജാഗ്രത ഭക്തരെ സംരക്ഷിക്കുന്നതിലും ദേവി പ്രകടിപ്പിക്കുന്നു. മാത്രമല്ല ഭക്തർക്ക് എല്ലാ ശക്തിയും ജ്ഞാനവും ഈ ദേവി നൽകും. അപാരമായ കരബലവും വാക് ബലവും ഇവർക്ക് ഉണ്ടാകും.
വിവിധ രൂപങ്ങളിൽ ഭജിക്കാം
ആദിവാരാഹി, ഉന്മത്ത വാരാഹി, പഞ്ചമി, അശ്വാരൂഢ, ദണ്ഡനാദ, ധൂമ്രവാരാഹി, ബൃഹദ്‌വാരാഹി, സ്വപ്ന വാരാഹി എന്നിങ്ങനെ വിവിധ രൂപങ്ങളിൽ വാരാഹിയെ ആരാധിക്കുന്നു. ഓരോ രൂപത്തിന് ഓരോ ഗുണം അത് അനുസരിച്ച് ഫലദാന ശേഷിയും ഉള്ളതാണ്. വാരാഹി ദേവിയെ ഭജിക്കുന്നവർ പ്രധാനമായ രണ്ട് കാര്യങ്ങൾ ശ്രദിക്കണം. ഒന്ന്: ആരാധിക്കുന്ന സമയക്രമം. മറ്റൊന്ന്: സംശയമില്ലായ്മ. ചുരുക്കിപ്പറഞ്ഞാൽ എന്നും സന്ധ്യ കഴിഞ്ഞ് ഓരേ സമയത്ത് പൂർണ്ണമായ ഭക്തിയോടെ, വിശ്വാസത്തോടെ ദേവിയെ പൂജിക്കണം എന്ന് സാരം. ഇങ്ങനെ ചെയ്യാതിരുന്നാൽ വാരാഹി അമ്മയുടെ കൃപാകടാക്ഷം ലഭിക്കില്ലെന്ന് അറിയണം.
ശ്രീ വാരാഹി അഷ്ടോത്തരം
ശ്രീ വാരാഹി ദേവി ആരാധനയിൽ പ്രധാനമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. ഇത് നിത്യവും ജപിക്കുന്നത് വഴി ശത്രുക്കളുടെ ശല്യം ഇല്ലാതാകുന്നു. ധൈര്യവും ആത്മവിശ്വാസവും കൈവരും. കലഹങ്ങളും കേസുകളും ഇല്ലാതാകും. അല്ലെങ്കിൽ വ്യവഹാരം ഭക്തർക്ക് അനുകൂലമാകും.
ദുഷ്ടശക്തികളുടെ സ്വാധീനത്തിൽ നിന്നും മുക്തരാകും. ദൃഷ്ടിദോഷം, ശാപദോഷങ്ങൾ എന്നിവ മാറും. ഇത് പതിവായി ജപിക്കുന്ന ഭക്തരെ ഒരു ആപത്തും ദു:ഖവും ബാധിക്കില്ല. അവരെ ആർക്കും തകർക്കാനാകില്ല. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വാരാഹി ഗായത്രി, ധ്യാനം, അഷ്ടോത്തരം കേൾക്കാം:
https://youtu.be/tcqlFAGgXqM
ALSO READ
ജോതിഷി പ്രഭാസീന സി പി,
മൊബൈൽ + 91 9961442256
Story Summary Blessings of Varahi Navaratri of Ashadha Month
Highlights
വാരാഹി നവരാത്രിയിലെ ദേവി ഭജന
ജീവിത വിജയം സമ്മാനിക്കും
ആഷാഢ നവരാത്രിയാണ് വാരാഹി നവരാത്രിയായി ആഘോഷിക്കുന്നത്
കടുത്ത സങ്കടങ്ങളൊന്നും
വാരാഹിയുടെ ഭക്തരെ സ്പർശിക്കില്ല
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.