ഭഗവാൻ ശ്രീ മഹാവിഷ്ണു യോഗനിദ്രയിൽ പ്രവേശിക്കുന്ന പുണ്യ ദിവസമാണ് ആഷാഢ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ശയന ഏകാദശി. ദേവശയനി ഏകാദശി, ഹരിശയനി ഏകാദശി എന്നെല്ലാം അറിയപ്പെടുന്ന ശയന ഏകാദശിക്ക് വ്രതം അനുഷ്ഠിക്കുന്നവർക്ക് ഐശ്വര്യം, മനഃശാന്തി, ഈശ്വരാനുഗ്രഹം എന്നിവ ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

ചാതുർമാസ്യം തുടങ്ങുന്നു
ഈ ഏകാദശിയോടെ ചാതുർമാസ്യ കാലം തുടങ്ങും. തുടർന്ന് നാല് മാസം ദേവന്മാരുടെ മംഗളകർമങ്ങൾ കുറയുകയും, കാർത്തിക മാസത്തിലെ ശുക്ലപക്ഷ പ്രബോധിനിയായ ഉത്ഥാന ഏകാദശി ദിവസം ഭഗവാൻ ഉണരുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. ജൂലൈ 25, ശനിയാഴ്ചയാണ് ഇത്തവണ ശയന ഏകാദശി. ഈ ഏകാദശിക്ക് ജൂലൈ 24, 25, 26 തീയതികളിൽ വ്രതമെടുക്കണം. ശനിയാഴ്ച വെളുപ്പിന് 5 മണി മുതൽ വൈകിട്ട് 6:13 വരെയാണ് ഹരിവാസര വേള. എങ്ങും വിഷ്‌ണു ചൈതന്യം നിയയുന്ന ഈ സമയത്ത് ഊണും ഉറക്കവും ഉപേക്ഷിച്ച് വിഷ്ണു ഭജനം നടത്തണം.
എല്ലാം ലഭിക്കുന്ന വ്രതം
ആഷാഢത്തിലെ ശുക്ലപക്ഷത്തിലെ പതിനൊന്നാമത്തെ തിഥിയാണ് ശയനൈക ഏകാദശി. ഭഗവാൻ ശ്രീ മഹാവിഷ്ണു നാലുമാസത്തേക്ക് യോഗനിദ്രയിൽ പ്രവേശിക്കുന്ന ഈ പുണ്യ ദിനത്തെ ദേവശയനി ഏകാദശി, മഹാഏകാദശി, പത്മഏകാദശി, ഹരിശയനി ഏകാദശി എന്നെല്ലാം പറയപ്പെടുന്നു. ഈ ഏകാദശി നോറ്റാൽ മന:ശാന്തി, സന്തോഷം, ഐശ്വര്യം എന്നിവയെല്ലാം ഭൗതിക ജീവിതത്തിൽ ലഭിക്കും. ജീവിതാന്ത്യത്തിൽ വൈകുണ്ഠപ്രാപ്തിയുണ്ടാകും. ഈ ദിവസം പാലാഴിയിൽ യോഗനിദ്രയടയുന്ന ഭഗവാൻ
ചതുർ മാസ്യം കഴിഞ്ഞ് പ്രബോധിനി ഏകാദശിയിൽ ഉണർന്നെണീക്കും.
ശ്രേഷ്ഠം ഏകാദശി വ്രതം
വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതമാണ്. ഭക്തിയും നിഷ്ഠയും പാലിച്ച് ഏകാദശി വ്രതം നോറ്റ് മഹാവിഷ്ണുവിനെ പൂജിച്ചാൽ എല്ലാ പാപങ്ങളും ഇല്ലാതാകും. പാപം ശമിച്ചാൽ ജീവിതത്തിൽ ഐശ്വര്യം
കടന്നുവരും. ഏകാദശി വ്രതത്തിന് ധാരാളം ഫലങ്ങള്‍ പറയുന്നുണ്ട്. ഈ ദിവസം വ്രതമെടുത്ത് ഭഗവാന് തുളസി അര്‍ച്ചിക്കുന്നവര്‍ക്ക് ഒരു കോടി യാഗം ചെയ്ത ഫലം ലഭിക്കും, ഏകാദശി ദിവസം ഭഗവാന് മുന്നില്‍ നെയ് വിളക്ക് തെളിച്ചാൽ വൈകുണ്ഠപ്രാപ്തി ഉണ്ടാകും. 24 ഏകാദശിയുള്ളതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ ശയന ഏകാദശിക്ക് വ്രതമെടുക്കുന്നവര്‍ക്ക് വൈകുണ്ഠ പ്രാപ്തി ഉറപ്പാണ്. ഗംഗ മുതലായ പുണ്യതീര്‍ത്ഥങ്ങളില്‍ സ്‌നാനം ചെയ്ത ഫലം ഈ ദിവസത്തെ വ്രതഫലമാണ്. ഈ ദിവസം പ്രധാനമായും വിഷ്ണു പൂജയും തുളസീപൂജയും ചെയ്യണം. നിരന്തരം ഓം നമോ നാരായണായ , ഓം നമോ ഭഗവതേ വാസുദേവായ തുടങ്ങിയ മന്ത്രങ്ങൾ വിഷ്ണു സഹസ്രനാമം, വിഷ്ണു ശതനാമ സ്തോത്രം, വിഷ്ണു അഷ്ടോത്തരം തുടങ്ങിയ സ്‌തോത്രങ്ങൾ ജപിക്കണം. ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ദാനധർമങ്ങൾ ചെയ്യുന്നത് നല്ലതാണ്.
ആരോഗ്യം നോക്കി വ്രതം
ഏകാദശിക്ക് വിഷ്ണുവിന് താമരമാല ചാര്‍ത്തിയാൽ മോക്ഷം ലഭിക്കും. ദമ്പതികൾ ഒന്നിച്ച് വ്രതമെടുത്താല്‍ സത്‌സ്വഭാവികളായ മക്കളുണ്ടാകും. ഏകാദശി നാൾ ഉറക്കമൊഴിഞ്ഞ് നാമജപം നടത്തിയാൽ ദീര്‍ഘകാലം സന്തോഷത്തോടെ ജീവിക്കും. ഏകാദശി ദിവസം ദാനം ചെയ്യുന്നതുപോലെ മറ്റൊരു പുണ്യകര്‍മ്മം ഇല്ല. സ്വന്തം ആരോഗ്യം കണക്കിലെടുത്ത് വ്രത കാഠിന്യം കൂട്ടാനും കുറയ്ക്കാനും കഴിയും. സാധാരണ പൂര്‍ണ്ണ ഉപവാസമാണ് പറയുന്നത്. എന്നാൽ ക്ഷേത്രത്തില്‍ നിന്നുള്ള ഉണക്കലരി ചോറ് വാങ്ങി ഒരിക്കൽ ഉണ്ട് ദിവസം കഴിച്ചു കൂട്ടുന്നതിൽ തെറ്റില്ല. ഉപവാസവും ഉറക്കമൊഴിയലും കടുത്ത നിഷ്ഠ ആയതിനാല്‍ ആരോഗ്യം അനുവദിക്കുന്നവര്‍ മാത്രം അതു ചെയ്താല്‍ മതി. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്ണു ശതനാമ സ്തോത്രം കേൾക്കാം :
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ : + 91 9847475559
ALSO READ
Story Summary: Significance Of Sayana Ekadeshi or Maha Ekadeshi
Highlights
ശയന ഏകാദശി നോറ്റാൽ ഭൗതിക ജീവിതത്തിൽ വേണ്ടതെല്ലാം ലഭിക്കും.
പാപങ്ങൾ ശമിച്ചാൽ ജീവിതത്തിൽ ഐശ്വര്യം കടന്നുവരും
ദമ്പതികൾ ഒന്നിച്ച് ഏകാദശി എടുത്താല്‍ സത്‌സ്വഭാവികളായ മക്കളുണ്ടാകും
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.