Friday, November 20, 2026
Friday, November 20, 2026
Home » തുളസീ വിവാഹം കഴിഞ്ഞാൽ ഉത്തരേന്ത്യയിൽ വിവാഹ കാലം

തുളസീ വിവാഹം കഴിഞ്ഞാൽ ഉത്തരേന്ത്യയിൽ വിവാഹ കാലം

by NeramAdmin
0 comments

കാർത്തിക മാസത്തിലെ പന്ത്രണ്ടാം ദിവസം തുളസീ വിവാഹപൂജ ആഘോഷിക്കുന്നതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിവാഹകാലം ആരംഭിക്കും. വിഷ്ണു അവതാരമായ ഭഗവാൻ ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ തുളസി ദേവിയും തമ്മിൽ വിവാഹിതരായ സുദിനം എന്ന സങ്കല്പത്തിലാണ് കാർത്തിക മാസത്തിലെ ദ്വാദശി നാൾ, (ഇത്തവണ 2026 നവംബർ 21 ) തുളസി വിവാഹപൂജയായി ആഘോഷിക്കുക. ഗുജറാത്തിലും തെലുങ്ക്ദേശത്തും ഹിന്ദി ഭൂമികയിലുമെല്ലാം തുളസീമംഗല്യ പൂജ, വിവാഹ സീസണിന്റെ പ്രാരംഭമാണ്.

പ്രദോഷവേളയിൽ തുളസീ പൂജ

2026 നവംബർ 21 രാവിലെ 6:31 മുതൽ നവംബർ 22 പുലർച്ചെ 4:56 വരെയാണ്
കാർത്തിക മാസത്തിലെ ശുക്ലപക്ഷ
ദ്വാദശി തിഥി. സാധാരണയായി ഈ ദിവസം വൈകുന്നേരത്തെ പ്രദോഷ കാലത്താണ് (സന്ധ്യാസമയം) തുളസി വിവാഹ പൂജാ ചടങ്ങുകൾ നടത്തുന്നത്.
തുളസീദേവിയും മഹാവിഷ്ണുവും (അല്ലെങ്കിൽ ശ്രീകൃഷ്ണൻ) തമ്മിലുള്ള പ്രതീകാത്മക വിവാഹമാണ് ഇത്. ചാതുർമാസ വ്രതത്തിന് ശേഷം ശുഭകാര്യങ്ങൾക്കും വിവാഹങ്ങൾക്കും തുടക്കം കുറിക്കുന്ന ദിവസമായി ഇതിനെ കണക്കാക്കുന്നു.

Ornate Ruby Floral Gold Plated Bangle Pair https://www.okalasha.com/shop/ornate-ruby-floral-gold-plated-bangle-pair

ചിലർക്ക് പൗർണ്ണമി വരെ 5 ദിനപൂജ

ചില സ്ഥലങ്ങളിൽ കാർത്തിക മാസത്തിലെ പതിനൊന്നാം ദിവസം മുതൽ അഞ്ചാം ദിവസമായ കാർത്തിക പൗർണ്ണമി വരെ തുളസീ പൂജ ആഘോഷിക്കാറുണ്ട്. കാർത്തിക പൗർണ്ണമി നാളിൽ തുളസീ മംഗല്യപൂജയോടെ ആഘോഷം സമാപിക്കും. ഈ ദിവസം ഭർത്തൃ നന്മയ്ക്കായി മംഗല്യവതികൾ വ്രതമെടുത്ത് പൂജ ചെയ്യുന്നത് പതിവാണ്.

ALSO READ

തുളസീ ദേവിയുടെ കഥ

ഹിന്ദുമത വിശ്വാസികൾ മാത്രമല്ല സകലരും പരിശുദ്ധമായി കരുതുന്ന ചെടിയാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മിദേവിയാണ് തുളസിച്ചെടിയായി രൂപാന്തരം പ്രാപിച്ചതെന്ന് ദേവീ ഭാഗവതത്തിൽ പറയുന്നു. ഗംഗയും ലക്ഷ്മിയും സരസ്വതിയും ഒരുകാലത്ത് മഹാവിഷ്ണുവിന്റെ ഭാര്യമാരായിരുന്നു. അക്കാലത്ത് ഒരിക്കൽ ഇവർ തമ്മിൽ കലഹം മൂത്തപ്പോൾ ലക്ഷ്മി ഭൂമിയിൽ ഒരു ചെടിയായി തീരട്ടെയെന്ന് സരസ്വതി ശപിച്ചു. ഇതു കേട്ടു നിന്ന ഗംഗ സരസ്വതിയെ ശപിച്ച് നദിയാക്കി. ഗംഗ നദിയായി ഭൂമിയിൽ ഒഴുക്കട്ടെ എന്ന് സരസ്വതിയും ശപിച്ചു.

ഇതെല്ലാം കഴിഞ്ഞപ്പോൾ മഹാവിഷ്ണു
ലക്ഷ്മിയോട് പറഞ്ഞു: ദേവീ ഇങ്ങനെയെല്ലാം സംഭവിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ് ; അത് ഒഴിവാക്കാൻ കഴിയില്ല. ദേവി സങ്കടപ്പെടരുത്; ദേവി ഭൂമിയിൽ ധർമ്മധ്വജന്റെ പുത്രിയായി ജനിച്ച് വളരും. അവിടെ ദേവി ഈശ്വരേശ്ചയാൽ മൂന്നു ലോകങ്ങളെയും വിമലീകരിക്കുന്ന ചെടിയായിത്തീരും. ആ ചെടിക്ക് തുളസി എന്നു പേരു കിട്ടും. ആ ഘട്ടത്തിൽ തന്നെ എന്റെ അംശമായി ശംഖചൂഡൻ
എന്ന അസുരൻ ഭൂമിയിൽ ജനിക്കും. ആ അസുരൻ നിന്നെ ഭാര്യയാക്കും. ഈ ദൈവഹിതം പൂർത്തിയാക്കിയ ശേഷം ദേവിക്ക് തിരിച്ചു പോരാം. എന്ന് അരുളിച്ചെയ്തു.

അങ്ങനെ ധർമ്മധ്വജന് മാധവി എന്ന ഭാര്യയിൽ ലക്ഷ്മി ദേവി തുളസിയായി ജനിച്ചു. സുദാമാവെന്ന ഗോപാലൻ ശംഖചൂഡൻ എന്ന അസുരനായും ജനിച്ചു. ഈ അസുരൻ വിഷ്ണു കവചം സമ്പാദിച്ച് തുളസിയെ വിവാഹം ചെയ്തു. കുറെക്കാലം കഴിഞ്ഞ് ശംഖചൂഡൻ പരമശിവനുമായി യുദ്ധത്തിന് മുതിർന്നു. ഭഗവാൻ ശംഖചൂഡനെ വധിച്ചപ്പോൾ മഹാവിഷ്ണു തുളസിയുടെ അടുത്തെത്തി ശാപമോക്ഷം നൽകി.

തുളസിയുടെ ശരീരം ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യനദിയാകുമെന്നും തലമുടിയും രോമങ്ങളും ലോകത്തിൽ തുളസിച്ചെടിയായി തീരുമെന്നും തുളസീദളം മൂന്നു ലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമായിത്തീരുമെന്നും മഹാവിഷ്ണു അനുഗ്രഹിച്ചു. അതിനു ശേഷം ലക്ഷ്മീരൂപം തിരിച്ചു കിട്ടിയ ദേവി മഹാവിഷ്ണുവിനൊപ്പം വൈകുണ്ഠത്തിലേക്കു പോയി.

തുളസീനാമാഷ്ടകം

തുലാസപ്പെടുത്താൻ കഴിയാത്തവൾ, ഉപമിക്കാനാവാത്തവൾ എന്നാണ് തുളസി എന്ന വാക്കിന്റെ അർത്ഥം. തുളസി ദേവിക്ക് ഒരു അഷ്ടകമുണ്ട്; എട്ടു നാമങ്ങൾ ചേർന്ന നാലുവരിയാണ് തുളസീനാമാഷ്ടകം:

വൃന്ദ, വൃന്ദാവനീ വിശ്വ-
പൂജിതാ വിശ്വപാവനീ
നാന്ദിനീ പുഷ്പസാരാഖ്യ
തുളസീ കൃഷ്ണ ജീവനി

ഈ അഷ്ടകം തുളസി ദളാർച്ചനയോടെ ജപിക്കുന്നവർക്ക് എല്ലാവിധ ഐശ്വര്യവുമുണ്ടാകും. അങ്ങേയറ്റം ശ്രേഷ്ഠമായ ഒരു കർമ്മമാണിത്.
കാർത്തിക മാസത്തിലെ 12 ദിവസമാണ് തുളസീ പൂജയ്ക്ക് വിധിച്ചിരിക്കുന്നത്.

ഈ ദിനങ്ങളിൽ ഇറുക്കരുത്

മാസം തോറും സൂര്യസംക്രമ ദിവസവും
ദ്വാദശിക്കും കറുത്ത വാവിനും വെളുത്തവാവിനും തുളസീദളം ഇറുക്കരുത്. ശരീരത്തിൽ എണ്ണ തേച്ചിരിക്കുമ്പോഴും ഉച്ച, സന്ധ്യ, രാത്രി നേരങ്ങളിലും തുളസീദളം ഇറുക്കരുത്. അഴുക്ക് വസ്ത്രം ഉടുത്തുകൊണ്ടും ശരീരശുദ്ധി ഇല്ലാത്തപ്പോഴും പുലയുള്ളപ്പോഴും തുളസീദളം ഇറുക്കരുത്. ഈ വിധി തെറ്റിക്കുന്നത് വിഷ്ണുഭഗവാന്റെ ശിരസ് മുറിക്കുന്നതിന് തുല്യമാണെന്നും ദേവീ ഭാഗവതം പറയുന്നു.

Story Summary: Thulasi Vivaha Pooja is the auspicious Hindu ceremony celebrating the sacred symbolic marriage of Goddess Tulsi to Lord Vishnu

Highlights

പല സ്ഥലങ്ങളിലും തുളസീമംഗല്യ പൂജ, വിവാഹ സീസണിന്റെ പ്രാരംഭം

സൂര്യസംക്രമം , ദ്വാദശി, കറുത്ത വാവ്, വെളുത്തവാവ് ദിനങ്ങളിൽ തുളസീദളം ഇറുക്കരുത് .

തുളസീനാമാഷ്ടകം ജപിച്ച് അർച്ചനടത്തിയാൽ സർവൈശ്വര്യം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?