ചിങ്ങം രാശിയിൽ നിന്ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് കന്നിസംക്രമം.
1202 കന്നി 1-ാം തീയതി (2026 സെപ്തംബർ 17) വ്യാഴാഴ്ച രാവിലെ 07.56 നാണ് കന്നി രവി സംക്രമം. ഈ സമയത്ത്, അനിഴം നക്ഷത്രം മൂന്നാം പാദം വൃശ്ചികക്കൂറിൽ സൂര്യൻ കന്നി രാശിയിലേക്ക് സംക്രമിക്കും. സൂര്യദേവൻ കന്നി രാശിയിലേക്ക് പ്രവേശിക്കുന്ന ഈ ശ്രേഷ്ഠ നിമിഷം ഇത്തവണ രാവിലെ ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയത്ത് തന്നെ ആയതിനാൽ അപ്പോൾ തന്നെ
സംക്രമ പൂജ നടക്കും. സംക്രമ സമയത്ത് വീട്ടിൽ പൂജാമുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്.

കന്നി രവി സംക്രമം അനിഴം നക്ഷത്രത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാരും ഉത്തൃട്ടാതി, പൂയം നക്ഷത്രക്കാരും വൃശ്ചികക്കൂറിലെ മറ്റ് നക്ഷത്രങ്ങളായ വിശാഖം അവസാന പാദത്തിൽ ജനിച്ചവരും , തൃക്കേട്ട നക്ഷത്രക്കാരും വരുന്ന ഒരു മാസം ശിവ, വിഷ്ണു ക്ഷേത്രങ്ങളിൽ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. ശിവക്ഷേത്രത്തിൽ ധാര, മൃത്യുഞ്ജയാർച്ചന, വിഷ്ണു ക്ഷേത്രത്തിൽ തുളസിമാല ദേവിക്ക് കുങ്കുമാർച്ചന തുടങ്ങിയവ നടത്തിയാൽ നല്ലത്.
അസ്ട്രോളജർ വേണു മഹാദേവ്
(മൊബൈൽ: + 91 9847475559 )
Story Summary: Importance of Kanni Ravi Sankraman
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.