2026 സെപ്തംബർ 20, ഞായർ
കലിദിനം 1872838
കൊല്ലവർഷം 1202 കന്നി 04
(കൊല്ലവർഷം 1202 കന്നി 0൪ )
തമിഴ് വർഷം പരാഭവ പൂരട്ടാശി 04
ശകവർഷം 1948 ഭാദ്രപദം 29
ഉദയം 06.13 അസ്തമയം 06.21മിനിറ്റ്
ദിനമാനം 12 മണിക്കൂർ 08 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 52 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.50 pm to 06.21 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.19 pm to 04.50 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.17 pm to 01.48 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ ബുധനു ഉച്ചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ (ഉത്രം ഞാറ്റുവേല) ചൊവ്വ പുണർത്തിൽ ബുധൻ അത്തത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.07 വരെ കന്നി പകൽ 10.11 വരെ തുലാം പകൽ 12.22 വരെ വൃശ്ചികം പകൽ വരെ 02.29 ധനു പകൽ 04.25 വരെ മകരം വൈകിട്ട് 06.10 വരെ കുംഭം തുടർന്ന് മീനം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്രം
രാത്രി 04.35 വരെ പൂരാടം തുടർന്ന് ഉത്രാടം
തിഥി ദൈർഘ്യം
വൈകിട്ട് 05.52 വരെ ശുക്ലപക്ഷ നവമി തുടർന്ന് ദശമി
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരാടം തിഥി: ഇല്ല
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പൂരാടം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും
ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
പൂയം, ആയില്യം, തൃക്കേട്ട, വിശാഖം, ചിത്തിര
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യുദോഷം
രാത്രി 04.35 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് പരമശിവനെ ഭജിക്കുക. ഒരു ധ്യാനം ചേർക്കുന്നു:
വിരിഞ്ചിനാരായണശക്രമുഖ്യെ
അജ്ഞാതവീര്യായ നമോ നമസ്തേ
സൂക്ഷ്മാതിസുക്ഷ്മായ നമോഘഹന്ത്രേ
കൃതാഗസം മാമവ വിശ്വമൂർത്തേ
അനേകകോടീന്ദുനിഭായ തേസ്തു
നമോ ഗിരീണാം പതയെഘഹന്ത്രേ
നമോ/ സ്തുതേ തേ ഭക്തവിപദ്ധരായ
കൃതാഗസം മാമവ വിശ്വമൂർത്തേ
ലാൽ – കിതാബ് നിർദ്ദേശം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിൽ / ഓഫീസിൽ പരന്ന തളികയിൽ ചുവന്ന പുഷ്പം നിറച്ച് വെയ്ക്കുക.
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം പ്രതികൂല നിറം: കറുപ്പ്, കടുംനീലം .
രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണം കാരകഃ
വിഷമസ്ഥാനസംഭൂതാം
പീഡാം ഹരതു മേ രവിഃ
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.