Sunday, September 20, 2026
Sunday, September 20, 2026
Home » വിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും ഒന്നിച്ചു നേടാവുന്ന പുണ്യദിനം ഇതാ

വിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും ഒന്നിച്ചു നേടാവുന്ന പുണ്യദിനം ഇതാ

by NeramAdmin
0 comments


ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പരിവർത്തനന ഏകാദശി. വാമന ഏകാദശി, പത്മ ഏകാദശി, ജയന്തി ഏകാദശി എന്നെല്ലാം പല പേരുകളിൽ അറിയപ്പെടുന്ന ഈ ഏകാദശി 2026 സെപ്റ്റംബർ 22 ചൊവ്വാഴ്ചയാണ്.

ഭഗവാൻ്റെ പരിവർത്തന ദിനം
ചതുർമാസ്യ വ്രതകാലത്ത് വലത് തിരിഞ്ഞ് ഉറക്കം തുടങ്ങിയ വിഷ്ണു ഭഗവാൻ ഇടതുവശം തിരിഞ്ഞ് കിടക്കുന്ന പരിവർത്തന ദിനമായതിനാലാണ് ഇതിന് പരിവർത്തന ഏകാദശി എന്ന പേര് ലഭിച്ചത്.

ലക്ഷ്മീ പൂജ സമൃദ്ധി തരും
വിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും ഒന്നിച്ച് നേടാൻ ഈ ദിവസത്തെ വൈഷ്ണവ
ക്ഷേത്ര ദർശനവും പ്രാർത്ഥനയും വ്രതവും സഹായിക്കുന്നു. പരിവർത്തന ഏകാദശി ദിവസം ലക്ഷ്മീ പൂജ നടത്തുന്നത് വളരെ ഐശ്വര്യപ്രദമാണ്. ഈ ഏകാദശി നോറ്റാൽ ദാമ്പത്യം സുദൃഢമാകും. ഐശ്വര്യം, സമ്പത്ത്, പാപമോചനം, കീർത്തി എന്നിവയെല്ലാം ലഭിക്കും.

ഇപ്പോൾ തന്നെ വാങ്ങാൻ സന്ദർശിക്കുക:
Narayaneeyam (Commentary) by Dr. B.C. Balakrishnan https://www.okalasha.com/shop/narayaneeyam-commentary-by-dr-bc-balakrishnan

അത്ഭുത ഗുണസിദ്ധി
ഏറ്റവും കൂടുതൽ പ്രചാരമുള്ള വ്രതമാണ് ഏകാദശി. ഈ വ്രതം എടുക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കി ഭക്തിയോടെ, ശ്രദ്ധയോടെ അനുഷ്ഠിച്ചാൽ അത്ഭുത ഗുണസിദ്ധിയും ഫലസിദ്ധിയും തീർച്ചയാണ്. ഏകാദശി മാസത്തിൽ രണ്ടെണ്ണമുണ്ട്. ഒന്ന് കറുത്തപക്ഷത്തിലെ ഏകാദശി; മറ്റേത് വെളുത്ത പക്ഷത്തിലേത്. രണ്ട് ഏകാദശികളും പ്രധാനപ്പെട്ടത് തന്നെ. എന്നാൽ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് മുഖ്യമായി കൊണ്ടാടുന്നത്.
ഏകാദശി നാളിൽ വ്രതശുദ്ധിയോടെ ഉപവാസം അനുഷ്ഠിച്ച് മഹാവിഷ്ണുവിനെ ധ്യാനിച്ച് പൂജിക്കണം. വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം, മറ്റ് വിഷ്ണു സ്തുതികൾ, വിഷ്ണുകീർത്തനാലാപം മുതലായവ ചെയ്യുന്നത് വളരെ ഗുണപ്രദമാണ്. ദശമി ദിവസം മത്സ്യ മാംസാദികൾ ത്യജിച്ച്, ഒരുനേരം മാത്രം അരി ഭക്ഷണം കഴിച്ച് ഏകാദശിനാൾ അതിരാവിലെ കുളിച്ച് മഹാവിഷ്ണു ക്ഷേത്രദർശനം നടത്തി ഭജിക്കണം. തുളസിനീര് കഴിക്കുന്നതും തുളസിത്തറയ്ക്ക് പ്രദക്ഷിണം ചെയ്യുന്നതും വളരെ നല്ലതാണ്. പകലുറക്കം പാടില്ല. ബ്രഹ്മചര്യം പാലിക്കണം സദാസമയവും വിഷ്ണു ഭജന മാത്രം നടത്തുക. പിറ്റേദിവസം കുളിച്ച് വിഷ്ണുപൂജ നടത്തി നിവേദ്യം അർപ്പിച്ച് ദാനം നൽകി വ്രതം മുറിക്കാം. ഏകാദശിവ്രതങ്ങൾ പല പേരുകളിലറിയപ്പെടുന്നു. ഇതിൽ പരിവർത്തന ഏകാദശി സുപ്രധാനമായ ഒന്നായി കണക്കാക്കപ്പെടുന്നു. സെപ്റ്റംബർ 22 പകൽ 3:15 മണിക്ക് ഹരിവാസരം തുടങ്ങും. രാത്രി 3:58 ന് ഹരിവാസരം അവസാനിക്കും. പിറ്റേന്ന് രാവിലെ പാരണ വിടാം.

വിഷ്‌ണു സഹസ്രനാമം ജപിക്കാം
സർവ്വദു:ഖങ്ങളിൽ നിന്നും മോചനമേകുന്ന വിഷ്ണുഭഗവാനെ വ്രതം അനുഷ്ഠിച്ചാലും ഇല്ലെങ്കിലും ഏകാദശി ദിവസം വിഷ്‌ണു സഹസ്രനാമം ജപിച്ച് ഭജിച്ചാൽ എല്ലാ ഐശ്വര്യങ്ങളും താനെ വന്നു ചേരും.
ഈ ജപം എല്ലാ പാപങ്ങളും നശിപ്പിക്കും. മാനസികവും ശാരീരികവുമായ ശുദ്ധീകരണം നടക്കും. ജീവിതത്തിൽ സമാധാനവും ഉണ്ടാകും. തടസ്സങ്ങൾ നീങ്ങും. യാതൊരു വ്രതവും ജപത്തിന് നിർബന്ധമില്ല. മന്ത്രോപദേശം വേണ്ട. നെയ്‌വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് ജപിക്കുക. തെറ്റുകൾ വരാതിരിക്കാൻ ഇത് കേട്ട് ജപിക്കുന്നത് ഉത്തമം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വിഷ്‌ണു സഹസ്രനാമ സ്തോത്രം കേൾക്കാം :
https://youtu.be/8WgdMb-udz8?si=qbxIWedDgzGWY2uI

ALSO READ

Story Summary: Significance and Rituals of Parivartana Ekadeshi

Highlights
ഐശ്വര്യം, സമ്പത്ത്, കീർത്തി എന്നിവയെല്ലാം തരും പരിവർത്തനന ഏകാദശി

വിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും ഒന്നിച്ച് നേടാൻ ഈ ഏകാദശി വ്രതം സഹായിക്കും

ഈ ഏകാദശി ദിവസം ലക്ഷ്മീ പൂജ നടത്തുന്നത് വളരെ ഐശ്വര്യപ്രദമാണ്

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?