ഒരു വർഷത്തിൽ നാല് ഋതുക്കൾ വരുന്നു. നാല് ഋതുക്കളിലും ഉപാസകന്മാർ നവരാത്രി ആചരിക്കുന്നു. എന്നാൽ സാധാരണ ദേവി ഭക്തന്മാർ ഒരു വർഷത്തിലെ രണ്ടു നവരാത്രികളാണ് ആചരണത്തിനായി എടുക്കാറുള്ളത്.
എന്തുകൊണ്ട് രണ്ട് നവരാത്രി..? ദേവീഭാഗവതം ഇതിനൊരു അത്ഭുതകരമായ ഉത്തരം നൽകുന്നു: വസന്തവും ശരത്കാലവും ‘ദുർഗ്ഗമ’മാണ്. അതായത്, കടന്നുപോകാൻ പ്രയാസമേറിയ കാലഘട്ടങ്ങളാണ്.
രോഗങ്ങൾ വർദ്ധിക്കുകയും ശരീരത്തിനും മനസ്സിനും അസ്വസ്ഥതകൾ അനുഭവപ്പെടുന്നു. മനോബലം കുറയുന്നു. ലക്ഷ്യം നേടണമെന്നുള്ള ശക്തിക്ക്,അതായത് ഇച്ഛാശക്തിക്ക് കുറവ് വരുന്നു. എങ്ങനെ ലക്ഷ്യത്തിലെത്താം എന്നുള്ള ശക്തിക്ക് അല്ലെങ്കിൽ ജ്ഞാനശക്തിക്ക് ലോപം സംഭവിക്കുന്നു. അതോടെ ജീവിത ത്തിൽ ആവശ്യം വേണ്ട പ്രവർത്തിക്കാനുള്ള ശക്തി, അല്ലെങ്കിൽ ക്രിയാശക്തി ഇല്ലാതാകുന്നു.

അങ്ങനെയുള്ള ഘട്ടത്തിൽ ഋഷിമാർ ഇച്ഛാശക്തി ജ്ഞാനശക്തി ക്രിയാശക്തി സ്വരൂപിണിയായ ദേവിയുടെ മാർഗ്ഗം നമ്മുടെ മുമ്പിലേക്ക് തുറന്നു വയ്ക്കുന്നു.
വർഷത്തിലെ ഏറ്റവും ദുഷ്കരമായ രണ്ടു കാലങ്ങളെ, അല്ലെങ്കിൽ ഋതുക്കളെ അല്ലെങ്കിൽ ഘട്ടങ്ങളെ നേരിടാൻ അവർ നമുക്കൊരു ജീവിതചര്യയും നൽകി: ദേവിയെ ധ്യാനിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം.
ലളിതജീവിതം നയിച്ചുകൊണ്ട് ആദിപരാശക്തിയിലേക്ക് (അമ്മയിലേക്ക്) മനസ്സിനെ തിരിക്കുക.
ALSO READ
ഋതുക്കൾ ‘ദുർഗ്ഗമ’മാണ് (കടക്കാൻ പ്രയാസമുള്ളവ).
ആ പ്രതിസന്ധികളിൽ നമ്മെ കൈപിടിച്ചുയർത്തുന്നവളാണ് ‘ദുർഗ്ഗ’.
Story Summary: Illustrating how worshipping Goddess Durga during Navratri provides the ultimate energy to overcome the most severe crises
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.