Sunday, October 18, 2026
Sunday, October 18, 2026
Home » പൂജവയ്പ്പ്, ദുർഗ്ഗാഷ്ടമി, മഹാനവമി, ആയുധപൂജ, വിദ്യാരംഭം; ഈ ആഴ്ചത്തെ നക്ഷത്രഫലം

പൂജവയ്പ്പ്, ദുർഗ്ഗാഷ്ടമി, മഹാനവമി, ആയുധപൂജ, വിദ്യാരംഭം; ഈ ആഴ്ചത്തെ നക്ഷത്രഫലം

0 comments

(2026 ഒക്ടോബർ 18 മുതൽ 24 വരെ)

2026 ഒക്ടോബർ 18 ന് പൂരാടം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ തുലാമാസ ആരംഭം, ഭദ്രകാളി അവതാരം, പൂജവയ്പ്പ്, ദുർഗ്ഗാഷ്ടമി, മഹാനവമി, ആയുധപൂജ, വിദ്യാരംഭം,
ഏകാദശി, പ്രദോഷം എന്നിവയാണ്. നവരാത്രിയിലെ 9 ദിവസം വ്രതമെടുക്കാന്‍ കഴിയാത്തവര്‍ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ദിവസങ്ങളിൽ എങ്കിലും വ്രതം അനുഷ്ഠിക്കണം. ദുര്‍ഗ്ഗാഷ്ടമി കാളിക്കും, മഹാനവമി ലക്ഷ്മിക്കും, വിജയദശമി സരസ്വതിക്കും പ്രാധാന്യമുള്ള ദിവസങ്ങളാണ്. ഒക്ടോബർ 18 നാണ് പൂജവയ്പ്പ്. അന്ന് സന്ധ്യയ്ക്ക് അഷ്ടമി വരുന്നത് കൊണ്ട് വൈകിട്ട് 7:30 ന് മുൻപ് പൂജവയ്ക്കണം. 20 ന് മഹാനവമി ദിവസം ആയുധ പൂജ നടക്കും. മഹാനവമിനാളിൽ തന്നെയാണ് ശ്രീപത്മനാഭസ്വാമിയുടെ ആറാട്ടും തിരുവോണം ഗണപതിയും.
തുലാം മാസത്തിലെ തിരുവോണ ദിവസമാണ് തിരുവോണം ഗണപതി ആചരിക്കുന്നത്. വിവാഹിതരാകും വരെ പെൺകുട്ടികൾ വർഷത്തിൽ 2 വട്ടം, തുലാമാസത്തിലെ തിരുവോണത്തിനും മീനമാസപ്പൂരത്തിനും പണ്ട് കാലത്ത്
ആചരിച്ചു വന്ന ചടങ്ങാണിത്. വിവാഹശേഷം നടത്തില്ല. ഒക്ടോബർ 20 തിങ്കളാഴ്ചയാണ് തിരുവോണം ഗണപതിയും ശ്രീപത്മനാഭസ്വാമിയുടെ ആറാട്ടും. 21 ബുധനാഴ്ചയാണ് വിജയദശമി. അന്ന് രാവിലെ പൂജയെടുക്കാം. തുടർന്ന് വിദ്യാരംഭം നടത്താം. വിജയദശമി ദിവസം വിദ്യാരംഭത്തിന് മുഹൂർത്ത നിയമം ബാധകമല്ല. എങ്കിലും രാവിലെ 8:03 ന് മുൻപ് വിദ്യാരംഭം നടത്തുന്നതാണ് നല്ലത്. 22 നാണ് ഏകാദശി വ്രത്രം. അന്ന് രാവിലെ 8:03 മുതൽ രാത്രി 8:40 വരെയാണ് വ്രതത്തിലെ ഏറ്റവും പ്രധാന സമയമായ ഹരിവാസരം. വ്രതം നോൽക്കുന്നവർ ഈ സമയത്ത് അന്നപാനാദികൾ ഒഴിവാക്കി വിഷ്ണുനാമങ്ങളും മന്ത്രങ്ങളും ജപിക്കണം. പാപാങ്കുശ ഏകാദശി എന്നാണ് ഈ ഏകാദശിയെ അറിയപ്പെടുന്നത്. ഭൗതിക സുഖങ്ങളും ധനവും ആരോഗ്യവും ലഭിക്കുന്നതിന് അശ്വനി മാസം വെളുത്ത പക്ഷത്തിലെ ഈ ഏകാദശി നോൽക്കുന്നത് ഉത്തമമാണ്. ശിവപ്രീതികരമായ പ്രദോഷവ്രതം 23 വെള്ളിയാഴ്ചയാണ്. 24 ന് മീനക്കൂറിൽ രേവതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കാര്യങ്ങൾ ആസൂത്രണം ചെയ്ത് മുന്നോട്ടു പോകുന്നത് ഗുണകരമാകും. സാമ്പത്തികമായി വരവും ചെലവും ഒരുപോലെ ശ്രദ്ധിക്കേണ്ടിവരും. പഴയ കുടിശ്ശികകൾ ലഭിക്കാനോ അധിക വരുമാനത്തിനുള്ള അവസരങ്ങൾ തെളിയാനോ സാധ്യതയുണ്ട്. എന്നാൽ മറ്റുള്ളവരുടെ വാക്കുകൾ വിശ്വസിച്ച് പണം നിക്ഷേപിക്കുന്നതും അനാവശ്യമായി കടം വാങ്ങുന്നതും ഒഴിവാക്കണം. തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരും. മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിർത്തുന്നതിലൂടെ ഔദ്യോഗിക കാര്യങ്ങളിൽ പുരോഗതി നേടാം. സ്വയംതൊഴിൽ ചെയ്യുന്നവർ പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് മുമ്പ് വിപണിയിലെ സാഹചര്യങ്ങൾ വിലയിരുത്തണം. കുടുംബത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ ക്ഷമയോടെ സംസാരിച്ച് പരിഹരിക്കുക. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടിവരും. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധയും സ്ഥിരതയും ആവശ്യമാണ്.
ദോഷപരിഹാരം: പതിവായി ഗണപതി ക്ഷേത്രദർശനം നടത്തുക. ഓം ഗം ഗണപതയേ നമഃ 108 പ്രാവശ്യം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
സാമ്പത്തിക കാര്യങ്ങളിൽ ക്രമേണ പുരോഗതി പ്രതീക്ഷിക്കാവുന്ന ആഴ്ചയാണിത്. വരുമാനം വർധിപ്പിക്കാനുള്ള പുതിയ മാർഗങ്ങളെക്കുറിച്ച് ചിന്തിക്കും. മുമ്പ് നടത്തിയ ശ്രമങ്ങൾക്ക് ഫലം ലഭിച്ചേക്കാം. എന്നിരുന്നാലും വീടിനും കുടുംബത്തിനും വേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാകാം. അതിനാൽ വരുമാനത്തിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കുന്നത് നല്ലതാണ്. തൊഴിൽരംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും നിലവിലുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും അവസരം ലഭിച്ചേക്കാം. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർ പുതിയ അവസരങ്ങൾ അന്വേഷിക്കുമ്പോൾ നിലവിലെ സാഹചര്യങ്ങളും ആനുകൂല്യങ്ങളും താരതമ്യം ചെയ്യണം. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിർത്താൻ കഴിയും. ദാമ്പത്യജീവിതത്തിൽ പരസ്പര ധാരണ വർധിക്കും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി നേടാൻ സാധിക്കും; പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ സമയക്രമം പാലിക്കണം.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മിയെ പ്രാർത്ഥിക്കുകയും ദേവീക്ഷേത്രത്തിൽ നെയ്യ് വിളക്ക് തെളിയിക്കുകയും ചെയ്യുക. കഴിയുമെങ്കിൽ അർഹരായവർക്ക് ഭക്ഷണമോ ധാന്യമോ ദാനം ചെയ്യുക.

മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയും കൃത്യമായ ആസൂത്രണവും ആവശ്യമാണ്. പ്രതീക്ഷിക്കാത്ത ചെലവുകൾ വരാൻ സാധ്യതയുള്ളതിനാൽ കൈവശമുള്ള പണം സൂക്ഷിച്ച് വിനിയോഗിക്കുക. പഴയ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ശ്രമിക്കുന്നവർക്ക് ക്രമമായ പ്രവർത്തനത്തിലൂടെ പുരോഗതി കൈവരിക്കാം. തൊഴിൽരംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. എന്നാൽ ആശയവിനിമയത്തിലെ ചെറിയ പിഴവുകൾ തെറ്റിദ്ധാരണകൾക്ക് കാരണമാകാതിരിക്കാൻ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട രേഖകളും കരാറുകളും പരിശോധിച്ചശേഷം മാത്രം തീരുമാനങ്ങളെടുക്കുക. ബിസിനസുകാർ ഇടപാടുകളുടെ കണക്കുകൾ കൃത്യമായി സൂക്ഷിക്കുന്നത് ഗുണം ചെയ്യും. കുടുംബത്തിൽ സഹോദരങ്ങളുമായോ അടുത്ത ബന്ധുക്കളുമായോ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ നല്ല കഴിവ് പ്രകടിപ്പിക്കാൻ സാധിക്കുമെങ്കിലും ശ്രദ്ധ ചിതറാൻ ഇടയുണ്ട്. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ ആവർത്തിച്ചുള്ള പരിശീലനത്തിന് പ്രാധാന്യം നൽകണം. ദോഷപരിഹാരം: വെള്ളിയാഴ്ച
ഗണപതി ക്ഷേത്രത ദർശനം നടത്തുക. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
സാമ്പത്തിക കാര്യങ്ങളിൽ ചില നല്ല അവസരങ്ങൾ ലഭിച്ചേക്കാമെങ്കിലും പണം കൈകാര്യം ചെയ്യുന്നതിൽ വിവേകം പുലർത്തണം. കുടുംബത്തിന്റെ ആവശ്യങ്ങൾക്കായുള്ള ചെലവുകൾ വർധിക്കാം. പഴയ സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ മാർഗങ്ങൾ തെളിഞ്ഞുവരും. തൊഴിൽരംഗത്ത് കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ഉത്തരവാദിത്വങ്ങൾ വർധിച്ചാലും ക്ഷമയോടെ പ്രവർത്തിച്ചാൽ മേലുദ്യോഗസ്ഥരുടെ വിശ്വാസം നേടാൻ കഴിയും. ജോലി അന്വേഷിക്കുന്നവർ അപേക്ഷകളും അഭിമുഖങ്ങളും സംബന്ധിച്ച കാര്യങ്ങളിൽ സജീവമായി ഇടപെടണം. ബിസിനസ് രംഗത്തുള്ളവർ പുതിയ പദ്ധതികളിൽ അമിതമായ തുക നിക്ഷേപിക്കുന്നതിന് മുമ്പ് വിശദമായി പരിശോധിക്കുക. കുടുംബത്തിൽ മുതിർന്നവരുടെ ഉപദേശങ്ങൾ ഗുണകരമാകും. ചെറിയ കാര്യങ്ങളെച്ചൊല്ലി മനസ്സിൽ വിഷമം സൂക്ഷിക്കാതെ തുറന്നുപറഞ്ഞ് പരിഹരിക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി നേടാൻ സാധിക്കും. ഉന്നതപഠനത്തിനായി ശ്രമിക്കുന്നവർക്ക് ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും ലഭിച്ചേക്കാം.
ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രദർശനം നടത്തുകയും ഓം നമഃ ശിവായ 108 ഉരു ജപിക്കുകയും ചെയ്യുക. കഴിയുമെങ്കിൽ അന്നദാനം നടത്തുന്നതും ഉത്തമമാണ്.

ALSO READ

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ പല കാര്യങ്ങളിലും പുരോഗതി നേടാൻ കഴിയും. സാമ്പത്തികമായി വരുമാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിച്ചേക്കാം. എന്നാൽ ആഡംബരത്തിനും മറ്റുള്ളവരെ ആകർഷിക്കാനുമുള്ള ചെലവുകൾ നിയന്ത്രിക്കണം. തൊഴിൽരംഗത്ത് നിങ്ങളുടെ കഴിവുകൾ അംഗീകരിക്കപ്പെടാൻ സാധ്യതയുണ്ട്. പുതിയ ചുമതലകൾ ലഭിക്കുന്നവർ അവ ഉത്തരവാദിത്വത്തോടെ നിർവഹിക്കുക. ബിസിനസുകാർക്ക് പുതിയ ആശയങ്ങൾ പരീക്ഷിക്കാനുള്ള അവസരങ്ങൾ ലഭിച്ചേക്കാം; എന്നാൽ വിപണിയിലെ സാധ്യതകൾ വിലയിരുത്തിയശേഷം മാത്രം മുന്നോട്ടുപോകുക. കുടുംബത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം ലഭിക്കും. അതേസമയം മറ്റുള്ളവരുടെ അഭിപ്രായങ്ങളും പരിഗണിക്കുന്നത് ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കും. ദാമ്പത്യജീവിതത്തിൽ പരസ്പര വിശ്വാസം നിലനിർത്തുക. വിദ്യാർഥികൾക്ക് പഠനത്തിലും കലാ-കായിക പ്രവർത്തനങ്ങളിലും കഴിവ് പ്രകടിപ്പിക്കാൻ കഴിയും. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർ ആത്മവിശ്വാസത്തോടൊപ്പം കഠിനാധ്വാനത്തിനും പ്രാധാന്യം നൽകണം.
ദോഷപരിഹാരം: ഞായറാഴ്ച ശിവ ഭഗവാന് ധാര നടത്തി പ്രാർത്ഥിക്കുക. ഓം നമഃ ശിവായ 108 തവണ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
കാര്യങ്ങൾ ക്രമമായി ആസൂത്രണം ചെയ്ത് മുന്നോട്ടുപോകേണ്ട ആഴ്ചയാണിത്. സാമ്പത്തികമായി ചെറിയ പുരോഗതി പ്രതീക്ഷിക്കാമെങ്കിലും അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. കടം കൊടുക്കുമ്പോഴും പുതിയ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമ്പോഴും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. തൊഴിൽരംഗത്ത് പഴയ ജോലികൾ പൂർത്തിയാക്കാനും പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കാനും അവസരമുണ്ടാകും. ചില കാര്യങ്ങളിൽ കാലതാമസം നേരിട്ടാലും നിരാശപ്പെടാതെ പരിശ്രമം തുടരുക. സഹപ്രവർത്തകരുമായുള്ള ആശയവിനിമയം വ്യക്തമായിരിക്കണം. ബിസിനസുകാർ രേഖകളും കണക്കുകളും സൂക്ഷ്മമായി പരിശോധിക്കുന്നത് ഗുണകരമാകും. കുടുംബത്തിൽ സമാധാനവും പരസ്പര സഹകരണവും നിലനിർത്താൻ കഴിയും. വീട്ടിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം എടുക്കുക. വിദ്യാർഥികൾക്ക് കഠിനാധ്വാനത്തിലൂടെ മികച്ച പുരോഗതി നേടാം. പഠിച്ച കാര്യങ്ങൾ ആവർത്തിച്ച് പരിശീലിക്കുന്നത് ഓർമശക്തിയും ആത്മവിശ്വാസവും വർധിപ്പിക്കും. ദോഷപരിഹാരം: ബുധനാഴ്ച ശ്രീകൃഷ്‌ണ സ്വാമിയെ പ്രാർത്ഥിക്കുക. വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക.

തുലാക്കൂറ്
(ചിത്തിര 3 ,4, ചോതി, വിശാഖം 1,2,3)
സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധേയമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും. വരുമാനവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുക. മുമ്പ് മുടങ്ങിക്കിടന്ന ചില സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാം. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ബന്ധങ്ങൾ വഴി അവസരങ്ങൾ ലഭിച്ചേക്കാം. എന്നാൽ വാഗ്ദാനങ്ങൾ മാത്രം വിശ്വസിച്ച് പണം ചെലവഴിക്കരുത്. തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങളോ പദ്ധതികളോ ഏറ്റെടുക്കേണ്ടിവരും. സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിച്ചാൽ മികച്ച ഫലം നേടാൻ കഴിയും. ജോലി മാറാൻ ആഗ്രഹിക്കുന്നവർ പുതിയ അവസരങ്ങളുടെ ഗുണദോഷങ്ങൾ വിലയിരുത്തുക. കുടുംബത്തിൽ സന്തോഷകരമായ സന്ദർഭങ്ങൾ ഉണ്ടാകാം. ദാമ്പത്യബന്ധത്തിൽ പരസ്പര ധാരണയും സ്നേഹവും വർധിപ്പിക്കാൻ ശ്രദ്ധിക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. കല, സാഹിത്യം, സർഗാത്മക വിഷയങ്ങൾ എന്നിവയിൽ താൽപര്യമുള്ളവർക്ക് കഴിവുകൾ വികസിപ്പിക്കാൻ അവസരം ലഭിക്കും.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മിയെ പ്രാർത്ഥിക്കുകയും ഓം ശ്രീം മഹാലക്ഷ്മ്യൈ നമഃ മന്ത്രം 108 തവണ ജപിക്കുകയും ചെയ്യുക. ദേവീക്ഷേത്രത്തിൽ പുഷ്പങ്ങൾ സമർപ്പിക്കുന്നതും നല്ലതാണ്.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളിൽ എടുത്തുചാട്ടം ഒഴിവാക്കി മുന്നോട്ടുപോകണം. വരുമാനത്തിൽ പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകാമെങ്കിലും അപ്രതീക്ഷിത ചെലവുകൾ ബജറ്റിനെ ബാധിച്ചേക്കാം. വലിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും അപകടസാധ്യതകൾ വിലയിരുത്തുകയും ചെയ്യുക. തൊഴിൽരംഗത്ത് ചില വെല്ലുവിളികൾ നേരിടേണ്ടിവന്നാലും ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചാൽ അവയെ മറികടക്കാം. മേലുദ്യോഗസ്ഥരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസുകാർ ഇടപാടുകളിലും പങ്കാളിത്തത്തിലും വ്യക്തമായ ധാരണ ഉറപ്പാക്കണം. കുടുംബത്തിൽ നിങ്ങളുടെ സാന്നിധ്യവും പിന്തുണയും ആവശ്യമായി വരും. ചെറിയ പ്രശ്നങ്ങൾ മനസ്സിൽ സൂക്ഷിച്ച് വലുതാക്കാതെ സമയോചിതമായി പരിഹരിക്കുക. വിദ്യാർഥികൾക്ക് പഠനത്തിൽ സ്ഥിരത നേടാൻ കഴിയും. ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നീക്കിവയ്ക്കുകയും അധ്യാപകരുടെ സഹായം തേടുകയും ചെയ്യുക. ദോഷപരിഹാരം: ചൊവ്വാഴ്ച സുബ്രഹ്മണ്യസ്വാമിയെ പ്രാർത്ഥിക്കുക. ഓം ശരവണഭവായ നമഃ 108 തവണ ജപിക്കുക. ക്ഷേത്രദർശനം നടത്തുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
പുതിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച് മുന്നോട്ടുപോകാൻ അനുയോജ്യമായ സമയം. സാമ്പത്തികമായി വരുമാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പ്രാധാന്യം നൽകണം. പഴയ കുടിശ്ശികകൾ ലഭിക്കാനോ പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനോ അവസരങ്ങൾ ലഭിക്കാം. എന്നാൽ ഭാവിയിലെ ആവശ്യങ്ങൾക്കായി സമ്പാദ്യത്തിന്റെ ഒരു ഭാഗം മാറ്റിവയ്ക്കുന്നത് നല്ലതാണ്. തൊഴിൽരംഗത്ത് പുതിയ പദ്ധതികൾക്കും ഉത്തരവാദിത്വങ്ങൾക്കും സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് പരിചയക്കാരിൽനിന്നോ തൊഴിൽബന്ധങ്ങളിൽനിന്നോ സഹായം ലഭിച്ചേക്കാം. ബിസിനസുകാർക്ക് പ്രവർത്തനം വികസിപ്പിക്കാനുള്ള ആശയങ്ങൾ ലഭിക്കും; പദ്ധതികൾ നടപ്പാക്കുമ്പോൾ കൃത്യമായ ആസൂത്രണം വേണം. കുടുംബത്തിൽ സന്തോഷവും പരസ്പര സഹകരണവും നിലനിർത്താൻ കഴിയും. ദൂരെയുള്ള ബന്ധുക്കളിൽനിന്ന് നല്ല വാർത്തകൾ ലഭിച്ചേക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ മുന്നേറ്റം ഉണ്ടാകും. ഉന്നതപഠനം, മത്സരപരീക്ഷകൾ, വിദേശപഠനശ്രമങ്ങൾ എന്നിവയിൽ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുക. ദോഷപരിഹാരം: വ്യാഴാഴ്ച മഹാവിഷ്ണുവിനെയോ ഗുരുവായൂരപ്പനെയോ പ്രാർത്ഥിക്കുക. വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക.

മകരക്കൂറ്
(ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 2, 2 പാദങ്ങൾ)
ക്ഷമയും കൃത്യമായ ആസൂത്രണവും ആവശ്യമാണ്. സാമ്പത്തികമായി വരുമാനവും ചെലവും നിയന്ത്രണത്തിൽ നിർത്തണം. കുടുംബാവശ്യങ്ങൾക്കോ പഴയ ബാധ്യതകൾക്കോ വേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ടിവരാം. അനാവശ്യ വാങ്ങലുകൾ ഒഴിവാക്കുകയും സമ്പാദ്യത്തിന് പ്രാധാന്യം നൽകുകയും ചെയ്യുക. തൊഴിൽരംഗത്ത് കഠിനാധ്വാനത്തിന് ഫലം ലഭിക്കാൻ സാധ്യതയുണ്ട്. മുമ്പ് മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും. എന്നാൽ ജോലിഭാരം കൂടുമ്പോൾ വിശ്രമത്തിനും പ്രാധാന്യം നൽകണം. ബിസിനസുകാർക്ക് നിലവിലുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ഗുണം ലഭിച്ചേക്കാം. കുടുംബത്തിൽ മുതിർന്നവരുടെ ആവശ്യങ്ങൾ ശ്രദ്ധിക്കേണ്ടിവരും. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽ ശാന്തമായി പരിഹരിക്കുക. വിദ്യാർഥികൾക്ക് സ്ഥിരമായ പരിശ്രമത്തിലൂടെ മികച്ച ഫലം നേടാം. പരീക്ഷകൾ അടുത്തുവരുന്നവർ പഠനക്രമം പാലിക്കുകയും സമയനഷ്ടം ഒഴിവാക്കുകയും ചെയ്യണം. ദോഷപരിഹാരം: ശനിയാഴ്ച ശിവക്ഷേത്രദർശനം നടത്തുകയും ഓം നമഃ ശിവായ ജപിക്കുകയും ചെയ്യുക.

കുംഭക്കൂറ്
(അവിട്ടം 3,4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണം. വരുമാനത്തിൽ പുരോഗതി നേടാനുള്ള അവസരങ്ങൾ ലഭിച്ചാലും പണം ചെലവഴിക്കുന്നതിൽ വിവേകം ആവശ്യമാണ്. പുതിയ നിക്ഷേപങ്ങൾക്കും പങ്കാളിത്ത സംരംഭങ്ങൾക്കും മുമ്പ് ആവശ്യമായ പരിശോധനകൾ നടത്തുക. തൊഴിൽരംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും കഴിവുകൾ തെളിയിക്കാനും അവസരമുണ്ടാകും. എന്നാൽ സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ബിസിനസുകാർ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഗുണകരമാകും. കുടുംബത്തിൽ പരസ്പര ധാരണയോടെ മുന്നോട്ടുപോകണം. വീട്ടിലെ ഉത്തരവാദിത്വങ്ങൾ പങ്കുവെക്കുന്നത് മാനസിക സമ്മർദം കുറയ്ക്കും. വിദ്യാർഥികൾക്ക് സാങ്കേതിക വിഷയങ്ങളിലും പുതിയ അറിവുകൾ നേടുന്നതിലും പുരോഗതി ഉണ്ടാകാം. പഠനത്തിൽ ശ്രദ്ധ ചിതറാതിരിക്കാൻ മൊബൈൽ ഫോണിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുക.
ദോഷപരിഹാരം: ശനിയാഴ്ച ശാസ്താവിനെയോ പ്രാർത്ഥിക്കുക. നീരാജനം തെളിയിക്കുകയും “ഓം ഘ്രൂം നമഃ പരായ ഗേപ്ത്രേ 108 തവണ ജപിക്കുകയും ചെയ്യുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക കാര്യങ്ങളിൽ സ്ഥിരത കൈവരിക്കാൻ ശ്രമിക്കണം. വരുമാനം വർധിപ്പിക്കാനുള്ള അവസരങ്ങൾ ലഭിച്ചേക്കാമെങ്കിലും ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് ചെലവുകൾ ക്രമീകരിക്കുക. പഴയ സാമ്പത്തിക ബാധ്യതകൾ തീർക്കാൻ പദ്ധതിയിട്ട് പ്രവർത്തിക്കുന്നത് ഗുണം ചെയ്യും. തൊഴിൽരംഗത്ത് ഉത്തരവാദിത്വങ്ങൾ വർധിക്കാം. ചില കാര്യങ്ങളിൽ പ്രതീക്ഷിച്ച വേഗത്തിൽ പുരോഗതി ഉണ്ടാകാതിരുന്നാലും ക്ഷമയോടെ പ്രവർത്തിക്കുക. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർ പുതിയ അവസരങ്ങൾ പരിശോധിക്കുന്നതിനൊപ്പം നിലവിലെ സാഹചര്യങ്ങളും വിലയിരുത്തണം. ബിസിനസുകാർ പുതിയ പദ്ധതികൾ ആരംഭിക്കുമ്പോൾ സാമ്പത്തിക ശേഷിയും വിപണിയിലെ സാധ്യതകളും കണക്കിലെടുക്കണം. കുടുംബത്തിൽ സ്നേഹവും പരസ്പര പിന്തുണയും വർധിക്കും. ബന്ധുക്കളുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി നേടാൻ കഴിയും. ഉന്നതപഠനത്തിനായി ശ്രമിക്കുന്നവർക്ക് കൃത്യമായ ആസൂത്രണവും തുടർച്ചയായ പരിശ്രമവും ആവശ്യമാണ്. ദോഷപരിഹാരം: വെള്ളിയാഴ്ച ദുർഗ്ഗാ ഭഗവതിയെ പ്രാർത്ഥിക്കുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമ ജപിക്കുക.
വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുകയും ചെയ്യുക.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?