Sunday, October 18, 2026
Sunday, October 18, 2026
Home » തുലാം സൂര്യസംക്രമം ഇന്ന് രാത്രി; പ്രാർത്ഥനയ്ക്കും പുണ്യകർമങ്ങൾക്കും വിശേഷപ്പെട്ട നേരം

തുലാം സൂര്യസംക്രമം ഇന്ന് രാത്രി; പ്രാർത്ഥനയ്ക്കും പുണ്യകർമങ്ങൾക്കും വിശേഷപ്പെട്ട നേരം

by മംഗളഗൗരി
0 comments

ഹൈന്ദവ വിശ്വാസപ്രകാരം സൂര്യൻ കന്നിരാശിയിൽനിന്ന് തുലാം രാശിയിലേക്ക് പ്രവേശിക്കുന്ന പുണ്യസമയമാണ് തുലാം സൂര്യസംക്രമണം. സൂര്യന്റെ രാശിമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള ഈ ദിനത്തിന് ആചാരപരമായും ആത്മീയമായും പ്രത്യേക പ്രാധാന്യമുണ്ട്. മലയാളമാസമായ തുലാമാസത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട ഈ സംക്രമണകാലം പ്രാർഥനയ്ക്കും ദാനധർമങ്ങൾക്കും പുണ്യകർമങ്ങൾക്കും ഉത്തമമായി വിശ്വസിക്കപ്പെടുന്നു. ഇത്തവണ തുലാം ഒന്ന് ഞായറാഴ്ചയാണെങ്കിലും ഇന്ന് ശനിയാഴ്ച രാത്രി 7:54 മണിക്കാണ് തുലാം സംക്രമം സംഭവിക്കുന്നത്. സംക്രമണം വൈകുന്നേരമായതു കൊണ്ടാണ് മാസപ്പിറവി ഞായറാഴ്ച
വരുന്നത്.

Shop Now Visit Okalasha: Divine Lord Murugan Resin Idol with Antique Gold Finish (4 Inches) https://www.okalasha.com/shop/divine-lord-murugan-resin-idol-with-antique-gold-finish-4-inches

ആരെയാണ് പ്രാർത്ഥിക്കേണ്ടത്?
തുലാം സൂര്യസംക്രമണത്തിൽ പ്രധാനമായും സൂര്യഭഗവാനെയാണ് പ്രാർഥിക്കേണ്ടത്. പ്രകാശത്തിന്റെയും ഊർജത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകമായ സൂര്യദേവനെ വണങ്ങുന്നത് ജീവിതത്തിൽ ഉന്മേഷവും ആത്മവിശ്വാസവും ഐശ്വര്യവും ലഭിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.

സംക്രമണസമയത്ത് സൂര്യഭഗവാനെ മനസ്സിൽ ധ്യാനിച്ച് പൂജാമുറിയിൽ
വിളക്ക് വച്ച് താഴെ പറയുന്ന മന്ത്രവും
സൂര്യ അഷ്ടോത്തരവും ജപിക്കാം:

ഓം സൂര്യായ നമഃ

അല്ലെങ്കിൽ,

ഓം ആദിത്യായ നമഃ

ALSO READ

തുടർന്ന് വിഷ്ണുഭഗവാനെയും മഹാദേവനെയും ഇഷ്ടദേവതയെയും പ്രാർഥിക്കാവുന്നതാണ്. ഭക്തിയോടെയും ശുദ്ധമായ മനസ്സോടെയും നടത്തുന്ന പ്രാർഥനയ്ക്കാണ് പ്രധാന്യം. ഈ സമയം സൂര്യ അഷ്ടോത്തരം ജപിക്കുന്നത്
നല്ലതാണ്. സൂര്യ അഷ്ടോത്തരം ലിങ്ക് : https://youtu.be/wqJvKTOB3t8

ആത്മീയ സന്ദേശം
സൂര്യന്റെ രാശിമാറ്റം കാലചക്രത്തിലെ ഒരു മാറ്റത്തെ സൂചിപ്പിക്കുന്നു. ജീവിതത്തിലെ അനാവശ്യ ചിന്തകളും ദുഃഖങ്ങളും ഉപേക്ഷിച്ച് പുതിയ പ്രതീക്ഷകളോടെ മുന്നോട്ടുപോകാനുള്ള അവസരമായി ഈ ദിനത്തെ കാണാം. പ്രാർഥനയോടൊപ്പം സൽപ്രവൃത്തികൾക്കും ദാനധർമങ്ങൾക്കും പ്രാധാന്യം നൽകുമ്പോൾ സംക്രമണാചരണം കൂടുതൽ അർഥവത്താകുന്നു.

സൂര്യഭഗവാന്റെ അനുഗ്രഹത്താൽ എല്ലാവരുടെയും ജീവിതത്തിൽ ആരോഗ്യവും ഐശ്വര്യവും സന്തോഷവും നിറയട്ടെ.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?