രാമഭക്തിയുടെ അവസാനവാക്കാണ് ശ്രീഹനുമാന്. ശ്രീരാമചന്ദ്ര ഭഗവാനോട് പ്രദര്‍ശിപ്പിച്ച ഭക്ത്യാതിരേകത്തില്‍ സന്തോഷവതിയായ സീതാദേവിയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം ഹനുമാന് സന്നിഹിതനാകുമെന്നാണ് വിശ്വാസം. നിഷ്ഠയോടെ ഹനുമാന് സ്വാമിയെ ഉപാസിച്ചാല്‍ എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. ഭക്തിയിലും ആത്മസമർപ്പണത്തിലും കരുത്തിലും വീര്യത്തിലും ഹനുമാൻ സ്വാമിയെ അതിശയിപ്പിക്കുന്ന ഒരു മൂർത്തിയെ പുരാണങ്ങളിൽ ഒരിടത്തും കണ്ടെത്താൻ കഴിയില്ല. ഭക്തിയുടെ ശ്രേഷ്ഠതയും ആത്മാർത്ഥതയുടെ ഔന്നത്യവും കൊണ്ട് മാത്രം ചിരഞ്ജീവിയായ ഭഗവാനാണ്
ശ്രീ ആഞ്ജനേയൻ. ഭക്തിപൂർവം ആശ്രയിക്കുന്നവരുടെ ദുരിതങ്ങൾ അകറ്റുക മാത്രമല്ല അവരുടെ എല്ലാവിധ അഭീഷ്ടങ്ങളും ഭഗവാൻ കരഗതമാക്കും.

ഹനുമാൻ ഗായത്രി
വളരെ ശക്തമായ ഒരു മന്ത്രമാണ്
ശ്രീ ഹനുമാൻ ഗായത്രി. അഞ്ജനാ ദേവിയുടെ പുത്രനായ, അപാരമായ ശക്തിയുളള ഹനുമാൻ സ്വാമിയെ ഞാൻ ധ്യാനിക്കുന്നു. ഹനുമാൻ സ്വാമി എന്നെ സൽബുദ്ധിയിലേക്കും ശരിയായ പാതയിലേക്കും നയിക്കട്ടെ എന്നാണ്
ഈ മന്ത്രത്തിൻ്റെ അർത്ഥം. ഇത്
ഭക്തിയോടെ പതിവായി ജപിക്കുന്നത് വഴി ഭയവും ഉത്കണ്ഠയും മാറും. അനാവശ്യ ചിന്തകൾ, ആകുലതകൾ എന്നിവ ഇല്ലാതാക്കാൻ ഈ മന്ത്ര ജപം സഹായിക്കും. നിരാശ മാറി മനസ്സിന് നല്ല ധൈര്യവും ഏത് കാര്യവും നേരിടാനുള്ള ആത്മവിശ്വാസവും ലഭിക്കും. ശനിദോഷങ്ങൾ അനുഭവിക്കുന്നവർ ഈ മന്ത്രം ജപിക്കുന്നത് ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ്.
ദുഷ്ടശക്തികൾ, ദൃഷ്ടിദോഷം, ശത്രുഭയം എന്നിവയിൽ നിന്ന് ഈ മന്ത്രം ഒരു കവചമായി മാറി ഭക്തർക്ക്
സംരക്ഷണം നൽകുന്നു. ശാരീരികവും മാനസികവുമായ കരുത്ത് പകരും. രോഗപീഡകളിൽ നിന്ന് മോചനവും ശരീരത്തിന് ഉന്മേഷവും നൽകാൻ ഹനുമാൻ സ്വാമിയുടെ അനുഗ്രഹം
തുണയാകും. ചൊവ്വാഴ്ചകളിലോ ശനിയാഴ്ചകളിലോ ഈ മന്ത്രം ജപിച്ചു തുടങ്ങുന്നത് വളരെ നല്ലതാണ്. കുളിച്ച് ശുദ്ധിയായി രാവിലെയോ വൈകുന്നേരമോ ഹനുമാൻ സ്വാമിയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി വച്ച് 9, 108 തവണ ജപിക്കണം.
ശ്രീ ഹനുമാൻ ഗായത്രി
ഓം ആഞ്ജനേയ വിദ്മഹേ
മഹാ ബലായ ധീമഹീ
തന്നോ ഹനുമത് പ്രചോദയാത്
ശ്രീ ഹനുമത് സ്തോത്രം
ഹനുമാൻ സ്വാമിയെ ആരാധിച്ച് പ്രീതിപ്പെടുത്താൻ ഓം ഹം ഹനുമതേ നമഃ എന്ന മൂലമന്ത്രവും ഹനുമാൻ ചാലീസയും ഉൾപ്പെടെ ധാരാളം മന്ത്രങ്ങളും കീർത്തനങ്ങളും ശ്ലോകങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമായ മനോജവം മാരുത തുല്യ വേഗം, അതുലിത ബലധാമം, യത്ര യത്ര രഘുനാഥ കീർത്തനം തുടങ്ങിയ പ്രസിദ്ധ ശ്ശോകങ്ങളടങ്ങിയ ശ്രീ ഹനുമത് സ്തോത്രം ജപിച്ച് സങ്കടം പറഞ്ഞ് ഹനുമാൻസ്വാമിയെ ഭജിച്ചാൽ വായു വേഗത്തിൽ ഫലം ലഭിക്കും. അസാദ്ധ്യമായ കാര്യങ്ങൾ പോലും നടക്കും. എല്ലാ ഐശ്വര്യങ്ങളും ധനസമൃദ്ധിയും വന്നുചേരും. ശത്രുക്കളെ നശിപ്പിക്കും, ജീവിത ദു:ഖങ്ങളിൽ നിന്ന് മോചനം കിട്ടും. സർവൈശ്വര്യൈവും സംതൃപതിയും ജന്മസാഫല്യവും പ്രദാനം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന
ശ്രീ ഹനുമത് സ്തോത്രം കേൾക്കാം:
ALSO READ
Story Summary: Significance of Hanuman Swami Worshipping
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.