ഹനുമാന് സ്വാമിയെ ഭക്തിപൂർവം, ശുദ്ധിയും
വൃത്തിയും പാലിച്ച് ഭജിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരികമായ
ക്ലേശങ്ങളും ശമിക്കും. മന്ത്രജപം, നാമജപം, വഴിപാട് എന്നിവയിലൂടെ ഹനുമാന് സ്വാമിയെ പ്രീതിപ്പെടുത്താം.
മുഖ്യമായ വഴിപാടുകള്‍
വെണ്ണചാര്‍ത്തല്‍, വടമാല, വെറ്റിലമാല, സിന്ദൂരം ചാര്‍ത്തല്‍ എന്നിവയാണ് ഹനുമാന് സ്വാമിക്കുള്ള
മുഖ്യമായ വഴിപാടുകള്‍. വെണ്ണചാര്‍ത്തി ഹനുമാനെ പൂജിക്കുന്നത് ഏറെ വിശേഷപ്പെട്ട വഴിപാടാണ്. വെണ്ണ ഉരുകും പോലെ ഹനുമാന് സ്വാമിയുടെ മനസ്സ് രാമജപത്തില്‍ അലിയുന്നു. തണുപ്പേകുന്ന വെണ്ണ ഉഷ്ണം ബാധിച്ച ഭഗവത് ശരീരത്തെ തണുപ്പിക്കും. അതിനാല്‍ ഹനുമാന് സ്വാമിയുടെ ശരീരത്തിന് കുളിര്‍മയേകാനാണ് വെണ്ണ ചാര്‍ത്തുന്നത്. ഇങ്ങനെ ആരാധിക്കുന്ന ഭക്തരെ ദു:ഖദുരിതങ്ങളായ ഉഷ്ണങ്ങളില്‍ നിന്നും ഹനുമാന് സ്വാമി മോചിപ്പിക്കും. ചൊവ്വ, വ്യാഴം, ശന എന്നിവയാണ് ശനി ഭഗവാനെ ഉപാസിക്കാൻ ഏറ്റവും ഉത്തമ ദിനങ്ങൾ.

Prashna Parihara Variyola by M. Nandakumar, IAS (Retd.) https://www.okalasha.com/shop/prasna-parihara-vidhikal-malayalam-book-traditional-astrology-remedies-guide
ശ്രീഹനുമാൻ ചിരഞ്ജീവി
രാമഭക്തിയുടെ അവസാനവാക്കാണ് ശ്രീഹനുമാന്. ശ്രീരാമചന്ദ്ര ഭഗവാനോട് പ്രദര്‍ശിപ്പിച്ച ഭക്ത്യാതിരേകത്തില്‍ സന്തോഷവതിയായ സീതാദേവിയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം ഹനുമാന് സന്നിഹിതനാകുമെന്നാണ് വിശ്വാസം. നിഷ്ഠയോടെ ഹനുമാന് സ്വാമിയെ ഉപാസിച്ചാല്‍ എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. ഭക്തിയിലും ആത്മസമർപ്പണത്തിലും കരുത്തിലും വീര്യത്തിലും ഹനുമാൻ സ്വാമിയെ അതിശയിപ്പിക്കുന്ന ഒരു മൂർത്തിയെ പുരാണങ്ങളിൽ ഒരിടത്തും കണ്ടെത്താൻ കഴിയില്ല. ഭക്തിയുടെ ശ്രേഷ്ഠതയും ആത്മാർത്ഥതയുടെ ഔന്നത്യവും കൊണ്ട് മാത്രം ചിരഞ്ജീവിയായ ഭഗവാനാണ്
ശ്രീ ആഞ്ജനേയൻ. ഭക്തിപൂർവം ആശ്രയിക്കുന്നവരുടെ ദുരിതങ്ങൾ അകറ്റുക മാത്രമല്ല അവരുടെ എല്ലാവിധ അഭീഷ്ടങ്ങളും ഭഗവാൻ കരഗതമാക്കും.
ശ്രീ ഹനുമത് സ്തോത്രം
ഹനുമാൻ സ്വാമിയെ ആരാധിച്ച് പ്രീതിപ്പെടുത്താൻ ധാരാളം
മന്ത്രങ്ങളും കീർത്തനങ്ങളും ശ്ലോകങ്ങളുമുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധമായ മനോജവം മാരുത തുല്യ വേഗം, അതുലിത ബലധാമം, യത്ര യത്ര രഘുനാഥ കീർത്തനം തുടങ്ങിയ പ്രസിദ്ധ ശ്ശോകങ്ങളടങ്ങിയ ശ്രീ ഹനുമത് സ്തോത്രം ജപിച്ച് സങ്കടം പറഞ്ഞ് ഹനുമാൻസ്വാമിയെ ഭജിച്ചാൽ വായു വേഗത്തിൽ ഫലം ലഭിക്കും. അസാദ്ധ്യമായ കാര്യങ്ങൾ പോലും നടക്കും. എല്ലാ ഐശ്വര്യങ്ങളും ധനസമൃദ്ധിയും വന്നുചേരും. ശത്രുക്കളെ നശിപ്പിക്കും, ജീവിത ദു:ഖങ്ങളിൽ നിന്ന് മോചനം കിട്ടും. സർവൈശ്വര്യൈവും സംതൃപതിയും ജന്മസാഫല്യവും പ്രദാനം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന ശ്രീ ഹനുമത് സ്തോത്രം കേൾക്കാം:
Story Summary : Worshipping Lord Hanuman ensures deliverance from miseries.
ALSO READ
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.