2026 ഒക്ടോബർ 28, ബുധൻ
കലിദിനം 1872875
കൊല്ലവർഷം 1202 തുലാം 11
(കൊല്ലവർഷം 1202 തുലാം ൧൧)
തമിഴ് വർഷം പരാഭവ അയ്പ്പശി 11
ശകവർഷം 1948 കാർത്തികം 06
ഉദയം 06.13 അസ്തമയം 06.02 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 49 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 11 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.07 pm to 01.36 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07.41 am to 09.10 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.10 am to 10.38 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

Premium Brass Lord Ayyappa Idol (2.36 Inches) https://www.okalasha.com/shop/premium-brass-lord-ayyappa-idol-236-inches
ഗ്രഹാവസ്ഥകൾ
സൂര്യന് നീചം ചൊവ്വ നീചത്തിൽ ബുധന് വക്രം വ്യാഴം ഉച്ചത്തിൽ ശുക്രൻ വക്രം മൗഢ്യം സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചോതിയിൽ (ചോതി ഞാറ്റുവേല) ചൊവ്വ ആയില്യത്തിൽ ബുധൻ വിശാഖത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചിത്തിരയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ALSO READ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.41 വരെ തുലാം പകൽ 09.52 വരെ വൃശ്ചികം പകൽ 12.00 വരെ ധനു പകൽ 01.55 വരെ മകരം വൈകിട്ട് 03.40 വരെ കുംഭം വൈകിട്ട് 05.23 വരെ മീനം തുടർന്ന് മേടം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.29 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 05.24 am
സായംസന്ധ്യ 06.05 pm to 07.18 pm
ഇന്നത്തെ നക്ഷത്രം
പകൽ 01.25 വരെ കാർത്തിക തുടർന്ന് രോഹിണി
തിഥി ദൈർഘ്യം
രാത്രി 01.07 വരെ കൃഷ്ണപക്ഷ തൃതീയ
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: രോഹിണി തിഥി: കൃഷ്ണപക്ഷ തൃതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: കാർത്തിക
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം, ആയുഃസൂക്ത പുഷ്പാഞ്ജലി, യഥാശക്തി അന്നദാനം എന്നിവ നടത്തിക്കുക. ശ്രീമദ് ഭാഗവതം, രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ്. വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ, ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്.
ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
വിശാഖം, അശ്വതി, ഉത്രട്ടാതി, ചതയം
ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഭരണി, രേവതി, പൂരുരുട്ടാതി, അവിട്ടം, മകം, പൂരം
ശുഭകാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
മൃത്യുദോഷം
പകൽ 01.25 വരെ മുഴുവൻ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിനദോഷശാന്തിക്ക്
ദിവസ ദോഷ ശാന്തിക്കും ദിവസ ഗുണ വർദ്ധനവിനും ലക്ഷ്മീനരസിംഹ ഭാവത്തിൽ ഭജിക്കുക. അതിനുള്ള ധ്യാനം ഇവിടെ ചേർക്കുന്നു .
ലക്ഷ്മീ നരസിംഹം
ക്ഷീരാബ്ധൗ വസുമുഖ്യ ദേവനികരൈ –
രഗ്രാദി സംവേഷ്ടിത:
ശംഖം ചക്ര ഗദാംബുജം നിജകരൈ –
ർ ബ്ബിഭ്രത് ത്രിനേത്ര: സിത:
സർപ്പാധീശ ഫണാത പത്ര
ലസിത: പീതംബരാലംകൃതോ
ലക്ഷ്മ്യാ ശ്ലിഷ്ട കളേ രൊ നരഹരി:
സ്താന്നീലകണ്ഡോ മുദേ
(പാൽക്കടലിൽ വസുക്കൾ മുതലായ ദേവന്മാരുടെ കൂട്ടത്താൽ മുൻവശത്തും നാലുപുറവും ചുറ്റപ്പെട്ടവനും ശംഖു് ചക്രം ഗദ താമരപ്പൂവ് എന്നിവ കൈകളില ധരിയ്ക്കുന്നവനും മൂന്നു കണ്ണുകളുള്ളവനും വെളുത്ത നിറമുള്ളവനും അനന്തന്റെ ഫണങ്ങളാകുന്ന കുട കൊണ്ട് ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനും ലക്ഷ്മിയാൽ ആലിംഗനം ചെയ്യപ്പെടുന്ന ശരീരത്തോടുകൂടിയവനും നീലനിറമുള്ള കഴുത്തുള്ള വനുമായ ശ്രീ നരസിംഹ മൂർത്തി സന്തോഷം തരട്ടെ )
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ഒരു ലാൽ – കിതാബ് നിർദ്ദേശം: പഴകിയ തുകൽ ചെരുപ്പ് വീടിന്റെ / ഓഫീസിന്റെ പുറകിൽ സൂക്ഷിക്കുക .
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച പ്രതികൂല നിറം: ചുവപ്പ്.
ബുധപീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യ ഗുണോപേതം
തം ബുധം പ്രണമാമ്യഹം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.