നാഗദേവതകളുടെ അനുഗ്രഹം നേടാൻ ഏറ്റവും നല്ല ദിവസമായ തുലാം മാസത്തിലെ മണ്ണാറശാല ആയില്യം മഹോത്സവം ഒക്ടോബർ 30 ന് ആരംഭിച്ച് നവംബർ 2 തിങ്കളാഴ്ച ആയില്യം എഴുന്നള്ളത്തോടെ സമാപിക്കും.
തിരുവാതിര നാൾ മഹാദീപക്കാഴ്ച
ഒക്ടോബർ 30, വെള്ളിയാഴ്ച തിരുവാതിര നാളിൽ സന്ധ്യയ്ക്ക് ക്ഷേത്രം ദീപങ്ങളാൽ അലംകൃതമാകുന്ന മഹാദീപക്കാഴ്ചയോടെയാണ് മഹോത്സവത്തിന് തുടക്കം കുറിക്കുക. അടുത്ത ദിവസം, 31 ന് പുണർതം നാളിൽ രാവിലെ അമ്മയുടെ കാർമ്മികത്വത്തിൽ മുഴുക്കാപ്പ് ചാർത്തൽ ഉണ്ടാകും. ഉച്ചതിരിഞ്ഞ് 3:30 ന് ശ്രീ നാഗരാജ
പുരസ്കാരദാന സമ്മേളനം നടക്കും. പ്രശസ്തമായ പൂയം തൊഴൽ ഞായറാഴ്ചയാണ്. നാഗരാജാവിനും നാഗയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശത നിവേദ്യത്തോടെ അമ്മയുടെ കാർമ്മികത്വത്തിലാണ് ഈ ദിവസം ഉച്ചപൂജ. ഇത് ദർശന പ്രധാനമാണ്. അന്നേ ദിവസം ഉച്ചയ്ക്ക് വലിയമ്മ ഭക്തർക്ക് ദർശനം നൽകും. നവംബർ 2 തിങ്കളാഴ്ച മണ്ണാറശാല ആയില്യം നാളിലെ പ്രധാന ചടങ്ങ് ആയില്യം എഴുന്നള്ളത്താണ്.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false
എഴുന്നള്ളിക്കുന്നത് വലിയമ്മ
മണ്ണാറശാല ഇല്ലത്തെ ഏറ്റവും മുതിർന്ന അന്തർജ്ജനമായ 85 വയസ്സുള്ള വലിയമ്മ ദിവ്യശ്രീ സാവിത്രി അന്തർജ്ജനമാണ് ക്ഷേത്രത്തിലെ പ്രധാന പൂജകളും ചടങ്ങുകളും നടത്തുന്നത്. ആയില്യം നാളിൽ നാഗരാജാവിന്റെ സ്വർണ്ണ വിഗ്രഹം തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കുക വലിയമ്മയാണ്. സർപ്പദോഷങ്ങൾ മാറുന്നതിനായി നാഗങ്ങൾക്ക് ‘നൂറും പാലും’ നൽകുന്നതാണ് പ്രധാന വഴിപാട്. കുട്ടികളില്ലാത്ത ദമ്പതികൾ സന്താനലബ്ധിക്കായി നടത്തുന്ന ‘ഉരുളി കമഴ്ത്തൽ’ ഇവിടുത്തെ ഏറ്റവും പ്രശസ്തമായ ആചാരമാണ്. ഏകദേശം 30 ഏക്കറോളം വരുന്ന കാടിനാൽ ചുറ്റപ്പെട്ട ഭക്തിനിർഭരമായ അന്തരീക്ഷമാണ് ക്ഷേത്രത്തിനുള്ളത്. കാവിനുള്ളിൽ മുപ്പതിനായിരത്തോളം നാഗപ്രതിമകൾ പ്രതിഷ്ഠിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പ്രാദേശിക അവധി
ഉത്സവത്തോടനുബന്ധിച്ച് പ്രധാന ദിവസമായ നവംബർ 2 ന് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരിതങ്ങൾക്ക് ശാന്തി ലഭിക്കും
നാഗദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ മാസത്തെയും ആയില്യം പ്രധാനമാണെങ്കിലും ശ്രേഷ്ഠം കന്നി, തുലാം ആയില്യമാണ്. രോഗങ്ങൾക്കും സന്താനദുഃഖത്തിനും ശാപദുരിതങ്ങൾക്കും നാഗാരാധനയിലൂടെ ശാന്തി ലഭിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന അത്ഭുതശക്തിയുള്ള ദേവതകളായ നാഗങ്ങൾക്ക് രക്ഷിക്കാനും ശിക്ഷിക്കാനും കഴിയും. ശരീരശുദ്ധിയും മന:ശുദ്ധിയും നാഗാരാധനയിൽ അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇതിന് ശരിയായ ഫലം ലഭിക്കുകയുള്ളൂ. തലമുറകളായി പിൻതുടരുന്ന ശാപദുരിതങ്ങൾ പോലും മാറുന്നതിന് നാഗാരാധന ഗുണകരമാണ്.
ALSO READ
നാഗമന്ത്രങ്ങൾ ജപിക്കാം
ആയില്യം ദിവസം ക്ഷേത്രങ്ങളിൽ നൂറും പാലും കമുകിൻ പൂക്കുലയും കരിക്കും സമർപ്പണം ആയില്യ പൂജ തുടങ്ങിയ വഴിപാടുകൾ കഴിപ്പിക്കാം. അന്ന് ക്ഷേത്രദർശനം നടത്തി നാഗാരാജാവിനെ തൊഴണം, മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യുക, തിരിതെളിക്കുക എന്നിവയും നല്ലതാണ്. ആയില്യ ദിവസം ഓം നമഃ കാമരൂപീണേ നാഗാരാജായ മഹാബലായ സ്വാഹ എന്ന നാഗരാജ മന്ത്രം നവനാഗ സ്തോത്രം, നാഗരാജ കീർത്തനം എന്നിവ ജപിച്ചാൽ അത്ഭുതഫലം ഉണ്ടാകും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച നാഗരാജ കീർത്തനം കേൾക്കാം:
https://youtu.be/73cAT688DiY?si=L9zEDaRwCf2F-9W0
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.