തുലാമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിനാൾ ധന്വന്തരി മൂർത്തിയെ പൂജിക്കുവാൻ സവിശേഷ ദിവസമായി കരുതുന്നു. പേരുപോലെ തന്നെ വിളക്കുകളുടെ ഉത്സവമാണല്ലോ ദീപാവലി. അതിനാൽ ധ്വന്വന്തരി മൂർത്തിക്കും വിളക്ക് കത്തിച്ചു പൂക്കൾ അർച്ചിച്ച് ഭജിക്കാൻ ഈ ദിവസം ഉത്തമമാണ്. 2026 നവംബർ 7 ശനിയാഴ്ചയാണ് ഇത്തവണ ധന്വന്തരി ജയന്തി. 6 ന് വെള്ളിയാഴ്ച പകൽ 10:30 ന് തുടങ്ങുന്ന ത്രയോദശി ശനിയാഴ്ച പകൽ 10:47 വരെയാണ്. വിഷ്ണുവിന്റെ അംശാവതാരംമഹാദേവന്റെ കണ്ഠാഭരണമായ വാസുകിയെ കയറും മന്ഥരപർവതത്തെ …
Tag: