Thursday, November 5, 2026
Thursday, November 5, 2026
Home » പുനർവിവാഹം നടക്കുമോ എന്ന് എങ്ങനെ അറിയാം, യാഥാർത്ഥ്യമാകാൻ എന്തെല്ലാം ചെയ്യണം ?

പുനർവിവാഹം നടക്കുമോ എന്ന് എങ്ങനെ അറിയാം, യാഥാർത്ഥ്യമാകാൻ എന്തെല്ലാം ചെയ്യണം ?

0 comments

വിവാഹജീവിതത്തിൽ സംഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ, ബന്ധം വേർപിരിയൽ, പുനർവിവാഹം എന്നിവ വിശകലനം ചെയ്ത് ഫലം കണ്ടെത്താൻ വ്യത്യസ്തങ്ങളായ ജ്യോതിഷ രീതികൾ നിലവിലുണ്ട്. പരാശരഹോര, ജൈമിനിഹോര, കൃഷ്ണമൂർത്തി പദ്ധതി ( കെ പി അസ്ട്രോളജി ) എന്നിവയാണ് ഇവയിൽ ഏറ്റവും പ്രധാനം.

കൃത്യമായ വിശകലനവും ആവശ്യമായ പരിഹാരങ്ങളും നിർദ്ദേശിക്കുകയാണ് ജ്യോതിഷിയുടെ കടമ. പുനർവിവാഹം സംബന്ധിച്ച് ഈ മൂന്ന് പ്രധാന ജ്യോതിഷ ശാസ്ത്രശാഖകൾ നൽകുന്ന സൂചനകൾ താഴെ പറയുന്നവയാണ്:

  1. പരാശര ഹോരാശാസ്ത്രം പ്രകാരം
    പരാശര മഹർഷിയുടെ ബൃഹത്
    പരാശര ഹോരാശാസ്ത്രം അനുസരിച്ചും കേരളീയ ആചാര്യന്മാരുടെ ഗ്രന്ഥങ്ങളായ ഹോരാസാരം, ജാതകപദ്ധതി തുടങ്ങിയവ അടിസ്ഥാനമാക്കിയും ദാമ്പത്യ തകർച്ചയും രണ്ടാം വിവാഹവും താഴെ പറയുന്ന യോഗങ്ങളിലൂടെ തിരിച്ചറിയാം.

ഏഴാം ഭാവത്തിന്റെ സ്ഥിതി
ഏഴാം ഭാവത്തിൽ പാപഗ്രഹങ്ങൾ (ശനി, ചൊവ്വ, രാഹു, കേതു, സൂര്യൻ) യോഗകാരകന്മാരല്ലാതെ നിൽക്കുകയും ശുഭഗ്രഹ ദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്താൽ വിവാഹബന്ധത്തിന് ദോഷം സംഭവിക്കാം.

ഏഴാം ഭാവാധിപൻ
ഏഴാം ഭാവാധിപൻ നീചം പ്രാപിക്കുകയോ, പാപയോഗം സംഭവിക്കുകയോ, ആറിലോ എട്ടിലോ പന്ത്രണ്ടിലോ മറയുകയോ ചെയ്യുക.

സ്ത്രീജാതകങ്ങളിൽ
അഷ്ടമാധിപനായ പാപഗ്രഹം ഏഴാം ഭാവത്തിൽ യോഗകാരക സ്ഥിതി ഇല്ലാതെ നിന്നാൽ ദോഷകരമായി ഭവിക്കാം.

രണ്ടാം വിവാഹം എപ്പോൾ നടക്കും?
ആദ്യബന്ധം വേർപെട്ടതിന് ശേഷം വരുന്ന എട്ടാം ഭാവവുമായി ബന്ധപ്പെട്ട ഗ്രഹത്തിന്റെയോ, ഏഴാം ഭാവത്തെ സ്വാധീനിക്കുന്ന ഗ്രഹങ്ങളുടെയോ ദശാകാലങ്ങളിലോ അന്തർദ്ദശാ കാലങ്ങളിലോ രണ്ടാം വിവാഹം നടക്കാനുള്ള അവസരം തെളിയുന്നു.

ALSO READ

Skanda Shasti Special Collection, Subhalabham Lord Murugan Vel Diya https://www.okalasha.com/shop/subhalabham-lord-murugan-vel-diya
  1. ജൈമിനി ഹോരാ പ്രകാരം
    ജൈമിനി സമ്പ്രദായത്തിൽ ഗ്രഹങ്ങളുടെ ദൃഷ്ടികൾക്കും ചരകാരകന്മാർക്കുമാണ് മുൻഗണന നൽകുന്നത്.

ഉപപദ ലഗ്നം
ജൈമിനി രീതിയിൽ വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ച് ചിന്തിക്കുന്നത് ഉപപദ ലഗ്നത്തിലൂടെയാണ്.

രണ്ടാം വിവാഹ വിശകലനം
ഉപപദ ലഗ്നത്തിന് ഏഴാം ഭാവം ദൃഷ്ടി ചെയ്യൂകയോ അല്ലെങ്കിൽ ഉപപദ ലഗ്നത്തിൽ പാപഗ്രഹങ്ങളുടെ സംബന്ധം ഉണ്ടാകുകയോ ചെയ്താൽ ആദ്യ ദാമ്പത്യത്തിൽ തടസ്സങ്ങൾ ഉണ്ടാകാം.

ഉപപദ ലഗ്നത്തിന് ആധാരമായുള്ള ചരകാരകന്മാരുടെ മാറ്റവും, ദാമ്പത്യ കാരകനായ ദാരകാരകന്റെ സ്ഥിതിയും നോക്കിയാണ് രണ്ടാം വിവാഹത്തെയും അതിന്റെ കാലയളവിനെയും കുറിച്ച് ജൈമിനി ഹോര പ്രകാരം പ്രവചിക്കുന്നത്.

  1. കൃഷ്ണമൂർത്തി പദ്ധതി പ്രകാരം
    കൃത്യമായ സമയക്രമം ( ടൈംമിംഗ് ഒഫ് ഈവൻ്റ്സ്) കണക്കാക്കുന്നതിൽ ഏറ്റവും ആധുനികവും ഫലപ്രദവുമായ രീതിയാണ് കൃഷ്ണമൂർത്തി പദ്ധതിയെന്ന കെ.പി. ആസ്ട്രോളജി.

ഭാവങ്ങളുടെ സ്വാധീനം
2, 7, 11 എന്നീ ഭാവങ്ങൾ: ഇവ അനുകൂല ഭാവങ്ങളാണ് (വിവാഹം, കുടുംബം, കൂട്ടായ്മ എന്നിവയ്ക്ക്)
1, 6, 10 എന്നീ ഭാവങ്ങൾ: ഇവ ഒന്നാം വിവാഹത്തിന്റെ വിച്ഛേദത്തെയോ അല്ലെങ്കിൽ നിലവിലുള്ള ബന്ധം തകരുന്നതിനെയോ സൂചിപ്പിക്കുന്ന ഭാവങ്ങളാണ്.

രണ്ടാം വിവാഹം യാഥാർത്ഥ്യമാകാൻ
പ്രധാനമായും 2, 7, 11 എന്നീ ഭാവങ്ങളുടെ ഉപനക്ഷത്ര നാഥൻ ബന്ധപ്പെട്ട ദശാ-ഭുക്തി കാലഘട്ടങ്ങൾ വരണം. കൂടാതെ, 9-ആം ഭാവം (രണ്ടാം വിവാഹത്തിന്റെ ലഗ്നം) കൂടി ഇതിൽ ശക്തി പ്രാപിക്കുന്നു. സിഗ്നിഫിക്കേറ്റേഴ്സ് (നിർദ്ദിഷ്ട കർമ്മങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ) കൃത്യമായി വിശകലനം ചെയ്താൽ ഏതു വർഷം, ഏതു മാസം പുനർവിവാഹം നടക്കുമെന്ന് കൃഷ്ണമൂർത്തി പദ്ധതിയിലൂടെ കൃത്യമായി കണക്കാക്കാം.

പരിഹാരക്രിയകൾ
ഏതൊക്കെ ഗ്രഹങ്ങൾക്കാണ് പരിഹാരം ചെയ്യേണ്ടതെന്ന് ഉത്തമനായൊരു ജ്യോതിഷിയെ നേരിൽക്കണ്ട് ജാതകം പരിശോധിച്ച് മനസ്സിലാക്കുക. ദോഷഫലങ്ങൾ ലഘൂകരിക്കുന്നതിനായി താഴെ പറയുന്ന ശാന്തിഹോമങ്ങളും പൂജകളും വിധിപ്രകാരം ചെയ്യാവുന്നതാണ്:

ഹോമങ്ങൾ
ഗ്രഹശാന്തിഹോമം, സ്വയംവരഹോമം, ഭാഗ്യസൂക്തഹോമം, ബാണേശിഹോമം.

പൂജകളും വഴിപാടുകളും
കുങ്കുമാർച്ചന, സ്വയംവരാർച്ചന, ദുർഗ്ഗാസൂക്ത പുഷ്‌പാഞ്‌ജലി, വിംശത്യക്ഷര ഗോപാലാർച്ചന, യക്ഷിയമ്മയ്ക്ക് വറപ്പൊടി.

കൃത്യമായി അനുഷ്ഠിക്കുന്ന ജ്യോതിഷ പരിഹാരങ്ങൾ വിശ്വാസികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളും സമാധാനവും പ്രദാനം ചെയ്യും.

അനിൽ വെളിച്ചപ്പാടൻ
ഉത്തരാ ആസ്ട്രോ റിസേർച്ച് സെന്റർ
മൊബൈൽ: 9497 134 134
https://linko.page/anilvelichappadan

Story Summary: How can one know if remarriage will happen? What should be done to make it a reality?

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?