ബ്രഹ്മാവിന്റെ വലതേ നെഞ്ചു ഭേദിച്ച് ധർമ്മൻ എന്ന പ്രജാപതി ജനിച്ചു. ധർമ്മൻ അതീവ സുന്ദരനായിരുന്നു. ധർമ്മൻ, ശമൻ, കാമൻ, ഹർഷൻ എന്ന് അതീവ സുന്ദരന്മാരായ മുന്ന് പുത്രന്മാർ ജനിച്ചു. അവരിൽ കാമൻ സൗന്ദര്യദേവനായി തീർന്നു. കാമൻ രതീദേവിയെ ഭാര്യയാക്കി….
കാമൻ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവുമാണ്. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.
പുനർജനിച്ച കാമൻ
പാർവതിപരിണയം നടക്കുന്നതിനായി ദേവന്മാരുടെ അഭ്യർത്ഥന പ്രകാരം തന്റെ നേർക്ക് പുഷ്പബാണം അയച്ച കാമദേവനെ കോപിഷ്ടനായ ശ്രീപരമേശ്വരൻ തൃക്കണ്ണിലെ അഗ്നിയാൽ ഭസ്മീകരിച്ചു. പിന്നീട് രതീദേവിയുടെ പ്രാർഥനയിൽ മനസലിഞ്ഞ ശ്രീപാർവതിയുടെ അഭ്യർഥന പ്രകാരം ധനുമാസത്തിലെ തിരുവാതിരയുടെ തലേദിവസമായ മകയിരം നാളിൽ കാമദേവന് ശിവൻ പുനർജന്മം നൽകിയതായും ഹൈന്ദവപുരാണങ്ങളിൽ കാണപ്പെടുന്നു. കാമദേവൻ (ശ്രീകൃഷ്ണന്റെ പുത്രനായി പുനർജനിക്കുകയും രതീദേവിയെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണ് ഒരു ഐതിഹ്യം)

പ്രണയം വീണ്ടും ശക്തമാകാൻ
തെറ്റിപിരിഞ്ഞു പോയ സ്നേഹബന്ധങ്ങൾ പഴയതു പോലെ ശക്തി പെടുത്തുന്നതിനും ദാമ്പത്യ ജീവിതത്തിലെ ദോഷ വശങ്ങൾ മനസ്സിലാക്കുന്നതിനും ജാതകനില പരിശോധിച്ച് അതിന് അനുസൃതമായ പരിഹാര കർമ്മങ്ങൾ നടത്തുകയും അതിനോടൊപ്പം വശ്യത്തിന്റെ അധിദേവതയായ കാമദേവ വശ്യപൂജയും, വിധിപ്രകാരം കാമദേവ യന്ത്രം, വശ്യമായിട്ടുള്ള കൺമഷി, കുങ്കുമലേപനം, വഴി ദോഷങ്ങൾ അകന്ന് പോകുകയും പഴയതു പോലെ സ്നേഹ ബന്ധം ദൃഢമാവുകയും ചെയ്യുന്നു.
പ്രേമസാഫല്യത്തിനു കാമദേവ മന്ത്രം
ഓം ക്ലീം നമഃ കാമദേവായ
രതി പ്രിയായ സർവ്വ ജന
സമ്മോഹനായ ക്ലീം ക്ലിം
ക്ളീം നഗ്നായ സുന്ദരായ
മോഹിതായ സർവ്വ ജന
വശീകരണം കുരു കുരു
ക്ലീം നിത്യ സമ്മോഹിതായ
ക്ലീo നമഃ സ്വാഹ….
വളരെ വശ്യശക്തി ഉള്ളതും അത്ഭുത സിദ്ധിയുള്ളതുമാണ് കാമദേവ മന്ത്രം .
കാമുകീ കാമുകൻ മാർക്കും ദമ്പതികൾക്കും ഇത് ജപിക്കാം …
ഒരു ഗുരുവിൽ നിന്ന് മന്ത്രം ഉപദേശമായി സ്വീകരിച്ചാൽ അതാണ് ഗുണം. ദിവസം രാത്രിയിൽ മനോവ്രതത്തോട് കൂടി 108 പ്രാവശ്യം ജപിക്കുക ഈറനോടയോ വെള്ള, ചുവപ്പ്, വസ്ത്രം ധരിച്ചോ പട്ടുടുത്തോ ജപിക്കാം. വിളക്ക് കൊളുത്തി വച്ചാൽ കൂടുതൽ നല്ലത്. രാത്രിയിൽ സാധിക്കാതവർക്ക് സന്ധ്യക്കോ അതിനും പറ്റാത്തവർക്ക് രാവിലെയോ ചെയ്യാം രാത്രിയാണ് ഉത്തമം . സ്ത്രീ പുരുഷ ഭേദമില്ലാതെ മന്ത്ര ജപമാകാം.ദാമ്പത്യ വിജയത്തിനും ശിഥിലമായി കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങൾക്കും പരിഹാരമായി പരീക്ഷിക്കാവുന്നതാണ്.
കാമദേവ ഗായത്രി
വിവാഹം കഴിക്കാനാഗ്രഹിക്കുന്ന അവിവാഹിതർക്ക് കാമദേവ ഗായത്രി ജപിക്കുന്നത് ഫലപ്രദമാണെന്ന് വിശ്വസിക്കുന്നു. ഇവിടെ നൽകിയിട്ടുള്ള രണ്ടു ഗായത്രികളിൽ ഏതെങ്കിലും ഒന്ന് ജപിക്കാം:
1
ഓം കാമദേവായ വിദ്മഹേ,
രതിപ്രിയായ ധീമഹി,
തന്നോ അനംഗഃ പ്രചോദയാത്
2
ഓം കാമദേവായ വിദ്മഹേ,
പുഷ്പബാണായ ധീമഹി,
തന്നോ അനംഗഃ പ്രചോദയാത്
ALSO READ
മൂലമന്ത്രം
ഓം ക്ലീം കാമദേവായ നമഃ
( അശോകൻ ഇറവങ്കര തയ്യാറാക്കിയത് )
Highlights
വശ്യശക്തിക്ക് കാമുകീ കാമുകന്മാർക്കും ദമ്പതികൾക്കും കാമദേവ മന്ത്രം ജപിക്കാം
വിവാഹം കഴിക്കാനാഗ്രഹിക്കുന്നവർ
കാമദേവ ഗായത്രി ജപിക്കുന്നത് ഫലപ്രദം
Story Summary: Powerful Kamadeva Mantras for solving marital problems and Love full fillment
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.