Saturday, July 18, 2026
Saturday, July 18, 2026
Home » ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക;അരി, നെയ്യ് ഇവ ദാനം ചെയ്യുക

ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക;അരി, നെയ്യ് ഇവ ദാനം ചെയ്യുക

0 comments

2026 ജൂലൈ 18, ശനി
കലിദിനം 1872774
കൊല്ലവർഷം 1201 കർക്കടകം 02
(കൊല്ലവർഷം 1201 കർക്കടകം 0൨)
തമിഴ് വർഷം പരാഭവ ആടി 02
ശകവർഷം 1948 ആഷാഢം 27

ഉദയം 06.12 അസ്തമയം 06.48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 36 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 24 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.21 am to 10.55 am
(യാത്ര ആരംഭിക്കുന്നതിന്മാത്രം വർജ്ജ്യം)
ഗുളികകാലം 06.12 am to 07.46 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 02.04 pm to 03.39 pm
(ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

O Kalasha Premium Mini Resin Lord Ayyappan Idol – 11cm Antique Gold Finish Swami Ayyappa Statue for Car Dashboard & Mandir https://www.okalasha.com/?srsltid=AfmBOormcCcxHlvTSDnmHz8U1ZuacVvNUpmQcw8zWueeQkN2ycddpVUp

ഗ്രഹാവസ്ഥകൾ
ബുധന് വക്രം, മൗഢ്യം സ്വക്ഷേത്രത്തിൽ,
വ്യാഴം ഉച്ചത്തിൽ വ്യാഴത്തിനു മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതത്തിൽ (പുണർതം ഞാറ്റുവേല) ചൊവ്വ രോഹിണിയിൽ ബുധൻ പുണർതത്തിൽ വ്യാഴം പൂയത്തിൽ ശുക്രൻ പൂരത്തിൽ ശനി രേവതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.09വരെ മിഥുനം പകൽ 08.17 വരെ കർക്കടകം പകൽ 10.16 വരെ ചിങ്ങം പകൽ 12.15 വരെ കന്നി പകൽ 02.19 വരെ തുലാം പകൽ 04.29 വരെ വൃശ്ചികം വൈകിട്ട് വരെ 06.37 ധനു തുടർന്ന് മകരം

ALSO READ

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.00 വരെ പൂരം

തിഥി ദൈർഘ്യം
രാത്രി 03.43 വരെ ശുക്ലപക്ഷ പഞ്ചമി

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: പൂരം തിഥി: ശുക്ലപക്ഷ പഞ്ചമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഇല്ല

ഇവർക്ക് പ്രതികൂലം
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ഉത്രട്ടാതി, രേവതി, ആയില്യം, പുണർതം, മകയിരം, തിരുവോണം

ഇവർക്ക് അനുകൂലം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മകം, പൂയം, തിരുവാതിര, തൃക്കേട്ട, മൂലം

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

മൃത്യുദോഷം
വൈകിട്ട് 06.00 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ദിവസ ഗുണവർധനയ്ക്ക് ഭൂതനാഥനായ
ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക
ഒരു ധർമ്മ ശാസ്താ സ്തുതി:
ശതമുഖപാലക ശാന്തിവിദായക
ശത്രുവിനാശക ശുദ്ധതനോ
തരുനികരാലയ ദീനകൃപാലയ
താപസമാനസ ദീപ്തതനോ
ഹരിഹരസംഭവ പദ്മസമുദ്ഭവ
വാസവ ശംബവ സേവ്യതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര
സുന്ദര പാലയ മാമനിശം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: അരി, നെയ്യ് ഇവ ദാനം ചെയ്യുക.

ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം പ്രതികൂല നിറം ചുവപ്പ്.

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?