Sunday, July 19, 2026
Sunday, July 19, 2026
Home » ഷഷ്‌ഠി വ്രതം, ശയന ഏകാദശി ;ഈ ആഴ്ചത്തെ നക്ഷത്രഫലം

ഷഷ്‌ഠി വ്രതം, ശയന ഏകാദശി ;ഈ ആഴ്ചത്തെ നക്ഷത്രഫലം

0 comments

( 2026 ജൂലായ് 19 – 25 )

2026 ജൂലൈ 19 ന് ഉത്രം നക്ഷത്രം മൂന്നാം പാദം ചിങ്ങക്കൂറിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ മുഖ്യ വിശേഷങ്ങൾ ഷഷ്‌ഠി വ്രതം, ശയന ഏകാദശി എന്നിവയാണ്. വാരം ആരംഭിക്കുന്ന ജൂലൈ 19 നാണ് സുബ്രഹ്മണ്യസ്വാമിയുടെയും ശിവപാർവതിമാരുടെയും അനുഗ്രഹം ലഭിക്കുന്നതിന് ഉത്തമമായ ഷഷ്ഠിവ്രതം. കർക്കടക മാസത്തിലെ ഷഷ്ഠി ദിവസം ശ്രീ മുരുകനെ ഭജിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും. സന്താന ലാഭം സന്താന ക്ഷേമം എന്നിവയ്ക്കും ഉത്തമമാണ് കുമാരഷഷ്ഠി എന്നും അറിയപ്പെടുന്ന കർക്കടകത്തിലെ ഷഷ്ഠി. ഈ ദിവസം ശുദ്ധിയോടെ വ്രതം അനുഷ്ഠിച്ച് യഥാവിധി സ്‌കന്ദനെ പൂജിച്ചാല്‍ മക്കള്‍ക്ക് തീർച്ചയായും എല്ലാ അഭിവൃദ്ധിയുമുണ്ടാകും. ജൂലായ് 25 ശനിയാഴ്ചയാണ് ശയന ഏകാദശി. അന്ന് വെളുപ്പിന് 5 മണിക്കും പകൽ 6:13 നും മദ്ധ്യേ ഹരിവാസരം. ഈ സമയം ഊണും ഉറക്കവും ഉപേക്ഷിച്ച് വിഷ്ണു ഭജനം നടത്തണം. ശയന ഏകാദശി വ്രതം നോറ്റാൽ മന:ശാന്തി, സന്തോഷം, അഭിവൃദ്ധി, എന്നിവയെല്ലാം ഭൗതിക ജീവിതത്തിൽ കരഗതമാകും. ഞായറാഴ്ചയാണ് കർക്കടകത്തിലെ ശുക്ലപക്ഷ പ്രദോഷം. ശനിയാഴ്ച മൂലം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
വരുമാനം വർദ്ധിപ്പിക്കാൻ പുതിയ അവസരങ്ങൾ ലഭിക്കും. അനാവശ്യ ചെലവുകൾ നിയന്ത്രിച്ചാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ കുടിശ്ശികകളിൽ ചിലത് ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ സ്ഥലത്ത് കഴിവുകൾ അംഗീകരിക്കപ്പെടും. ഉദ്യോഗസ്ഥർക്കും സ്വകാര്യ മേഖലയിലുള്ളവർക്കും അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കാം. കുടുംബത്തിൽ ഐക്യവും സന്തോഷവും വർധിക്കും. മുതിർന്നവരുടെ അനുഗ്രഹം ലഭിക്കും. ചെറിയ അഭിപ്രായവ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് നല്ല പുരോഗതി ഉണ്ടാകും. ദോഷപരിഹാരം: ചൊവ്വാഴ്ച ദേവിക്ക് കുങ്കമാർച്ചന നടത്തുക. ഓം ദും ദുർഗ്ഗായൈ നമഃ 108 പ്രാവശ്യം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
നിക്ഷേപ തീരുമാനങ്ങളിൽ സൂക്ഷ്മത ആവശ്യമാണ്. പുതിയ വരുമാനമാർഗ്ഗം തുറന്നുകിട്ടാൻ സാധ്യത. ജോലിഭാരം വർധിച്ചാലും മികച്ച ഫലങ്ങൾ ലഭിക്കും. സഹപ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തണം. ദാമ്പത്യജീവിതത്തിൽ സന്തോഷം വർധിക്കും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. അധ്യാപകരുടെ സഹായത്തോടെ മികച്ച നേട്ടങ്ങൾ കൈവരിക്കാം.
ദോഷപരിഹാരം: വെള്ളിയാഴ്ച മഹാലക്ഷ്മി പൂജ നടത്തുക. എന്നും ഓം ശ്രീം നമഃ ജപിക്കുക.

https://www.okalasha.com/

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ചെലവുകൾ നിയന്ത്രിക്കേണ്ട സമയമാണ്. അനാവശ്യ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കുക. കർമ്മ രംഗത്ത് പുതിയ പദ്ധതികളിൽ വൻ വിജയം ലഭിക്കും. വിദേശബന്ധമുള്ള അവസരങ്ങൾ ലഭിച്ചേക്കാം. കുടുംബാംഗങ്ങളുമായി തുറന്ന ആശയവിനിമയം ഗുണ ഫലങ്ങൾ നൽകും. ഉന്നതപഠനത്തിനും ഗവേഷണത്തിനും അനുകൂലമായ സമയം. ദോഷപരിഹാരം: ബുധനാഴ്ച ശ്രീകൃഷ്ണ സ്വാമിക്ക് പാൽ പായസം സമർപ്പിക്കുക. നിത്യവും ഓം ക്ലീം കൃഷ്‌ണായ നമഃ 108 തവണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയം, ആയില്യം)
പ്രതീക്ഷിക്കാതെ വൻപിച്ച ധനലാഭത്തിന് സാധ്യതയുണ്ട്. ഭൂമി, വീട് സംബന്ധമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. തൊഴിൽ രംഗത്ത് നേട്ടം. സ്ഥാനക്കയറ്റത്തിനോ ഉത്തരവാദിത്വ വർധനയ്ക്കോ സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ ആസൂത്രണം ചെയ്യും. യാത്രകൾ ഗുണം ചെയ്യും. മാതാപിതാക്കളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വർധിക്കും. ദോഷപരിഹാരം: തിങ്കളാഴ്ച ശിവക്ഷേത്രദർശനം നടത്തി ജലധാര സമർപ്പിക്കുക. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

ALSO READ

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
വരുമാനം വർധിക്കുമെങ്കിലും ആഡംബര ചെലവ് നിയന്ത്രിക്കണം. തൊഴിൽ സ്ഥലത്ത് നേതൃത്വഗുണം പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ബിസിനസുകാർക്ക് പുതിയ കരാറുകൾ ലഭിക്കാം. മക്കളുടെ നേട്ടങ്ങളിൽ സന്തോഷിക്കാൻ അവസരം ലഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ട് സന്തോഷം പങ്കിടും. നല്ല ഭക്ഷണവും സമാധാനവും ലഭിക്കും. പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും സ്വന്തമാക്കാൻ കഴിയും.
കലാ-കായിക രംഗങ്ങളിൽ മികച്ച വിജയം നേടാം.
ദോഷപരിഹാരം: ഞായറാഴ്ച ശിവ ക്ഷേത്രം ദർശനം നടത്തി ലിഗാഷ്ടകം ജപിക്കുക. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
വരുമാനം സ്ഥിരത കൈവരിക്കും. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സമയം.
ജോലിയിൽ കൃത്യതയും അർപ്പണബോധവും പ്രശംസ നേടിത്തരും. കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും. എളുപ്പത്തിൽ തീരേണ്ട കാര്യങ്ങൾക്ക് പോലും കഠിനാധ്വാനം വേണ്ടിവരും. വിദേശത്ത് സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും ഡോക്ടറെ കാണിക്കാൻ മടിക്കരുത്. സാങ്കേതിക പഠനത്തിലും മത്സരപരീക്ഷയിലും മികച്ച നേട്ടം. ദോഷപരിഹാരം: വ്യാഴാഴ്ച വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക. തുളസിമാല സമർപ്പിക്കുക. നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താൻ സാധിക്കും. സാമ്പത്തിക തീരുമാനങ്ങളിൽ കുടുംബാംഗങ്ങളുടെ അഭിപ്രായം തേടുക. പങ്കാളിത്ത ബിസിനസിൽ നേട്ടം ലഭിക്കും. ഉദ്യോഗസ്ഥർക്ക് അംഗീകാരം ലഭിക്കും. ദാമ്പത്യബന്ധം കൂടുതൽ ശക്തമാകും. വീട് പുതുക്കി പണിയാൻ തീരുമാനിക്കും. യാത്രകൾ മാറ്റിവയ്ക്കുക. പ്രതികൂല സാഹചര്യത്തിലും പിടിച്ചുനിൽക്കാൻ നോക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ സ്ഥിരതയും ആത്മവിശ്വാസവും വർധിക്കും. ദോഷപരിഹാരം: വെള്ളിയാഴ്ച ഭഗവതി ക്ഷേത്രദർശനം നടത്തി ലളിതാസഹസ്രനാമം പാരായണം ചെയ്യുക. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 തവണ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
പഴയ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ വായ്പകൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. നന്നായി ആലോചിച്ച് പഴുതുകൾ അടച്ച് തീരുമാനങ്ങൾ കൈക്കൊള്ളണം. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിച്ചേക്കാം. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾ ഒഴിവാക്കുക. വിവാഹാലോചനയിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം നിറയും. ബന്ധങ്ങളിൽ ക്ഷമ പാലിച്ചാൽ ശാന്തിയും സമാധാനവും നിലനിൽക്കും.
കൂടുതൽ ശ്രമിച്ചാൽ വിദ്യാർത്ഥികൾക്ക് മികച്ച വിജയം ലഭിക്കും. ദോഷപരിഹാരം: ചൊവ്വാഴ്ച ഭദ്രകാളി അല്ലെങ്കിൽ സുബ്രഹ്മണ്യസ്വാമി ദർശനം നടത്തി ചുവന്ന പുഷ്പങ്ങൾ സമർപ്പിക്കുക. നിത്യവും ഓം വചത്ഭുവേ നമഃ 108 തവണ ജപിക്കുക.

https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
നിക്ഷേപങ്ങളിൽ നിന്ന് നേട്ടം പ്രതീക്ഷിക്കാം. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. വരുമാനം വർധിപ്പിക്കാൻ പല വഴികളും തുറന്നു കിട്ടും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും. ബിസിനസ് വികസിപ്പിക്കാൻ അനുയോജ്യമായ സമയം. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും. മക്കളെക്കുറിച്ച് നല്ല വാർത്തകൾ ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിനും വിദേശപഠനത്തിനും അനുകൂലമായ സമയം. ദോഷപരിഹാരം: വ്യാഴാഴ്ച ശ്രീദത്താത്രേയനെ ആരാധിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുക. നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.

മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചെലവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ദീർഘകാല സാമ്പത്തിക പദ്ധതികൾ തയ്യാറാക്കാം. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. ആത്മവിശ്വാസത്തോടെ മുന്നേറിയാൽ വിദ്യാർത്ഥികൾക്ക് മികച്ച ഫലം ലഭിക്കും. ദോഷപരിഹാരം: ശനിയാഴ്ച ധർമ്മ ശാസ്താ ക്ഷേത്രദർശനം നടത്തി നീരാജനം തെളിയിക്കുക. നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
പുതിയ സംരംഭങ്ങൾ വിജയിക്കും. സാമ്പത്തിക പദ്ധതികൾ ശരിയായി ആസൂത്രണം ചെയ്യും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ക്ഷമ, വിവേകം, ദൈവവിശ്വാസം എന്നിവ കൈവിടാതെ മുന്നോട്ട് പോകണം. പുതിയ ചുമതലകൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക. ജോലി മാറാൻ ആലോചിക്കുന്നവർക്ക് നല്ല സമയം. കുടുംബത്തിൽ ഐക്യവും സന്തോഷവും വർധിക്കും. ഗവേഷണ-സാങ്കേതിക മേഖലകളിൽ മികച്ച പുരോഗതി. ദോഷപരിഹാരം: ശനിയാഴ്ച ഹനുമാൻസ്വാമിയെ ആരാധിച്ച് ഹനുമാൻ ചാലീസയോ ആഞ്ജനേയ സ്തുതിയോ പാരായണം ചെയ്യുക. ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക

മീനക്കൂറ്
(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
വരുമാനവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ പാലിക്കാൻ സാധിക്കും. പഴയ സാമ്പത്തിക പ്രശ്നങ്ങളിൽ ആശ്വാസം ലഭിക്കും. പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ധൈര്യത്തോടെ മുന്നോട്ട് പോകുക. കലാരംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. പല പ്രതിബന്ധങ്ങളും അനുകൂലമായി മാറാൻ സാധ്യതയുണ്ട്. മാനസികശാന്തിയും പ്രവർത്തന വിജയവും ഉണ്ടാകും. കുടുംബബന്ധം കൂടുതൽ ദൃഢമാകും. മംഗളകർമ്മങ്ങൾക്ക് സാധ്യത. വിദ്യാർത്ഥികൾക്ക് മികച്ച മാർക്കും ഉയർന്ന വിജയസാധ്യതയും. ദോഷപരിഹാരം: വ്യാഴാഴ്ച മഹാവിഷ്ണുവിനെ ആരാധിച്ച് വിഷ്ണുസഹസ്രനാമം പാരായണം ചെയ്യുക.

ജ്യോതിഷരത്നം വേണു മഹാദേവ് ,
മൊബൈൽ: + 91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?