ശൂരനാട് വടക്ക് വീട്ടിനാൽ ദേവീ ക്ഷേത്രത്തിലെ ശ്രീകോവിൽ വാതിലിന് ഇരുവശത്തും പ്രതിഷ്ഠിക്കാനുള്ള
ദ്വാരപാലിക ദാരു വിഗ്രഹങ്ങൾ ആചാരഅനുഷ്ഠാനത്തേടെ നിർമ്മിച്ചത് അവാർഡ് ജേതാവും ചിത്രകാരനും അധ്യാപകനും ശില്പിയുമായ സുനിൽ തഴക്കരയാണ്.
വിധിപ്രകാരം ലക്ഷണമൊത്ത വരിക്കപ്ലാവ് കണ്ടെത്തി വൃക്ഷപൂജ ചെയ്ത് വെട്ടിയെടുത്ത് ഉത്തമമായ കണക്കിൽ വ്രതനിഷ്ഠയോടെ ഏഴ് മാസം കൊണ്ടാണ് ദാരു വിഗ്രഹങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചത്.
ദേവിമാരുടെ കാതിൽ തോടയായി സിംഹവ്യാളിയും, മദഗജവും, വലതു കൈയിൽ പള്ളിവാളും പിടിച്ച് അതിരൗദ്ര ഭാവത്തോടു കൂടിയുള്ള ദേവീ വിഗ്രഹങ്ങൾ അതി സൂഷ്മതയോടു കൂടി അലങ്കാര ചിത്ര പണികളോടെ പരമ്പരാഗതമായ ശൈലിയിലാണ് ദ്വാരപാലികമാരെ നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ നിരവധി പ്രസിദ്ധ ക്ഷേത്രങ്ങളിലേക്ക് ഭദ്രകാളി തിരുമുടിയും ദ്വാരപാലകരേയും നന്ദികേശ ശിരസ്സുകളും ദാരുവിൽ നിർമ്മിച്ചിട്ടുണ്ട്
കേരള ഫോക്ലോർ അക്കാദമി അവാർഡ്, മലബാർ ദേവസ്വം ബോർഡിന്റെ ദാരുശിൽപ പുരസ്കാരം, വെട്ടിയാർ പള്ളിയറക്കാവിലമ്മ പുരസ്കാരം, ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, ,കൊട്ടാരക്കര ഗണപതി ക്ഷേത്ര പെരുന്തച്ചൻ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ചിത്രകലാ അധ്യാപകൻ കൂടിയായ സുനിൽ തഴക്കരക്ക് ലഭിച്ചിട്ടുണ്ട്.
(ശ്രീ സുനിലിന്റെ ഫോൺ നമ്പർ
9847591253 )
ALSO READ
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.