വീടിന്റെ വാസ്തുദോഷം മാറി കുടുംബാഗങ്ങൾക്ക് ഐശ്വര്യവും സമാധാനവും ഉണ്ടാകാൻ ജ്യോതിഷത്തിലും വാസ്തുവിലും ചില പരിഹാരങ്ങൾ പറയുന്നുണ്ട്. പ്രധാന പറയുന്നവയാണ്:
ഉപ്പുവെള്ളം ഉപയോഗിച്ച് ദിവസവും
ഗൃഹം വൃത്തിയാക്കുകയാണ് അതിൽ
പ്രധാനമായ ഒന്ന്. തറ തുടയ്ക്കുന്ന വെള്ളത്തിൽ അല്പം കല്ലുപ്പ് ചേർക്കുന്നത് വീട്ടിലെ നെഗറ്റീവ് ഊർജ്ജത്തെ പുറന്തള്ളുന്നതിന് സഹായിക്കും.
വീടിന് മുൻപിൽ കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്തായി തുളസി നട്ടുപിടിപ്പിക്കുകയും വൈകുന്നേരങ്ങളിൽ തുളസിത്തറയിൽ വിളക്ക് വയ്ക്കുകയും ചെയ്യുക. സന്ധ്യാസമയത്ത് വീടിനകത്ത് കർപ്പൂരമോ അഷ്ടഗന്ധമോ സാമ്പ്രണിയോ പുകയ്ക്കുന്നത് വായു ശുദ്ധീകരിക്കാനും ദോഷങ്ങൾ മാറാനും നല്ലതാണ്.
വീടിന്റെ വടക്ക്-കിഴക്ക് (ഈശാന കോൺ) ഭാഗത്തായിരിക്കണം പൂജാമുറി. നിത്യവും ഇവിടെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് നെഗറ്റീവ് ഊർജ്ജം ഇല്ലാതാക്കും.
വീട്ടിൽ സമാധാനമുണ്ടാകാൻ ഗണപതി ഹോമം, ഭഗവതി സേവ, സുദർശന ഹോമം എന്നിവ ജന്മനക്ഷത്ര ദിവസം നടത്തുന്നത് ഉത്തമമാണ്. കൂടുതൽ ദോഷങ്ങളുണ്ടെങ്കിൽ ഒരു വാസ്തു വിദഗ്ധനെ സമീപിക്കണം.
Story Summary: Remedies for removing negativity in home
ALSO READ
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.