Wednesday, February 4, 2026
Wednesday, February 4, 2026
Home » സുബ്രഹ്മണ്യ ഭജനം നടത്തുക; തുവരപ്പരിപ്പുള്ള ഭക്ഷണം ദാനം ചെയ്ത ശേഷം കഴിക്കുക

സുബ്രഹ്മണ്യ ഭജനം നടത്തുക; തുവരപ്പരിപ്പുള്ള ഭക്ഷണം ദാനം ചെയ്ത ശേഷം കഴിക്കുക

by NeramAdmin
0 comments

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ riyoceline.com/projects/Neram/ സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ആഗസ്റ്റ് 15, ചൊവ്വ
കലിദിനം 1871706
കൊല്ലവർഷം 1198 കർക്കടകം 30
(1198 കർക്കടകം ൩൦ )
തമിഴ് വര്ഷം ശോഭകൃത് ആടി 30
ശകവർഷം 1945 ശ്രാവണം 24

ഉദയം 06.15 അസ്തമയം 06.42 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 27 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 33 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം വൈകുന്നേരം 03.35 മുതൽ 05.08 വരെ (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം ഉച്ചക്ക് 12.28 മുതൽ 02.01 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം രാവിലെ 09.21 മുതൽ 10.55 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ ശുക്രനും
ശനിക്കും വക്രം ശുക്രന് മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ആയില്യത്തിൽ (ആയില്യം ഞാറ്റുവേല)
ചൊവ്വ ഉത്രത്തിൽ ബുധൻ പൂരത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ ആയില്യത്തിൽ ശനി ചതയത്തിൽ രാഹു അശ്വതിയിൽ കേതു ചിത്തിരയിൽ

ALSO READ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.26 വരെ കർക്കടകം കാലത്ത് 08.25 വരെ ചിങ്ങം പകൽ 10.32 വരെ കന്നി പകൽ 12.32 വരെ തുലാം പകൽ 02.42 വരെ വൃശ്ചികം വൈകിട്ട് 04.49 വരെ ധനു തുടർന്ന് മകരം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം
വൈകുന്നേരം 06:33 മുതൽ 06:57 വരെ

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05:43 വരെ
പ്രാതഃ സന്ധ്യ രാവിലെ 05:19 മുതൽ 06:31 വരെ
സായം സന്ധ്യ വൈകിട്ട് 06:35 മുതൽ 07:46 വരെ

ഇന്നത്തെ നക്ഷത്രം
പകൽ 01:58 വരെ പൂയം തുടർന്ന് ആയില്യം
തിഥി ദൈർഘ്യം
പകൽ 12:43 കൃഷ്ണപക്ഷ ചതുർദ്ദശി തുടർന്ന് അമാവാസി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനmമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക

മൃത്യുദോഷം
പകൽ 01:58 മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം ഇല്ല
തിഥി ഇല്ല

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം പൂയം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ച
ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്‌പാഞ്‌ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
പ്രതികൂലമായ നക്ഷത്രങ്ങൾ:
മൂലം, പൂരാടം, തിരുവാതിര, രോഹിണി, ഭരണി

അനുകൂല നക്ഷത്രങ്ങൾ
അനുകൂലമായ നക്ഷത്രങ്ങൾ:
പുണർതം, മകയിരം, ചോതി, വിശാഖം,
ഉത്തൃട്ടാതി, രേവതി

ദിവസദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി സുബ്രഹ്മണ്യ ഭജനം നടത്തുക. ഒരു ശ്ലോകം താഴെ ചേർക്കുന്നു:
നമോഽസ്തു വൃന്ദാരകവൃന്ദവന്ദ്യ
പാദാരവിന്ദായ സുധാകരായ
ഷഡാനനായാമിതവിക്രമായ ഗൗരീഹൃദാനന്ദസമുദ്ഭവായ

നമോഽസ്തു തുഭ്യം
പ്രണതാർതിഹന്ത്രേ കർത്രേ
സമസ്തസ്യ മനോരഥാനാം
ദാത്രേ രഥാനാം പരതാരകസ്യ
ഹന്ത്രേ പ്രചണ്ഡാസുരതാരകസ്യ

ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: തുവരപ്പരിപ്പ് കലർന്ന ഭക്ഷണം ദാനം ചെയ്തിട്ട് സ്വയം ഭക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച്
പ്രതികൂല നിറം: കറുപ്പ്

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദരോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക. 12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കടബാധ്യത ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:


(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in


Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 riyoceline.com/projects/Neram/. All rights reserved


You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?