Wednesday, February 4, 2026
Wednesday, February 4, 2026
Home » ഈ വെള്ളിയാഴ്ച പ്രദോഷം നോറ്റാൽ ദാരിദ്ര്യദുഃഖശമനം, സർവ്വൈശ്വര്യം

ഈ വെള്ളിയാഴ്ച പ്രദോഷം നോറ്റാൽ ദാരിദ്ര്യദുഃഖശമനം, സർവ്വൈശ്വര്യം

0 comments

മക്കൾക്കും കുടുംബത്തിനും ഒരു പോലെ നന്മയേകുന്ന മകരമാസത്തിലെ വെളുത്തപക്ഷ പ്രദോഷ വ്രതം ഈ വെള്ളിയാഴ്ചയാണ്. ശിവപാർവതിമാര്‍ അനുഗ്രഹം ചൊരിയുന്ന പുണ്യ കാലമാണ് രണ്ടുപക്ഷത്തിലെയും പ്രദോഷ സന്ധ്യ. ഈ സമയത്തെ ശിവപൂജ, ശിവ ക്ഷേത്രദർശനം ഏറെ പുണ്യദായകമാണ്. 2026 ജനുവരി 30 വെള്ളിയാഴ്ച മകരമാസത്തിലെ ശുക്ലപക്ഷ പ്രദോഷമാണ്.

ദുരിതകാഠിന്യം കുറയ്ക്കാം

യശസ്സ്, ധനം, സന്താന സൗഖ്യം കീർത്തി, ദാരിദ്ര്യശമനം, പാപമുക്തി, ആയുരാരോഗ്യം, എന്നിവയെല്ലാമാണ് ഈ ദിവസത്തെ വ്രത ഫലം. ദശാദോഷം, ജാതകദോഷം എന്നിവ കാരണമുള്ള ദുരിതകാഠിന്യം കുറയ്ക്കാനും ഉത്തമമത്രേ പ്രദോഷവ്രതാനുഷ്ഠാനം. എല്ലാ മാസവും വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും പ്രദോഷം വരും. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിനമാണ് പ്രദോഷാചരണം. ഇതിൽ തന്നെ അപൂർവമായി വരുന്ന ശനി പ്രദോഷവും തിങ്കൾ പ്രദോഷവും ഇരട്ടി ഫലസിദ്ധി തരുന്നതിനാൽ അതിവിശേഷമാണ്.

ശിവമന്ത്രങ്ങൾ ജപിക്കണം

വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ കഴിയുന്നത്ര ശിവമന്ത്രങ്ങൾ, കീർത്തനങ്ങൾ എന്നിവ ജപിക്കുകയോ കേൾക്കുകയോ വേണം. മൂലമന്ത്രം ഓം നമഃ ശിവായ, ശിവഅഷ്ടോത്തരം, ശിവ പഞ്ചാക്ഷര സ്തോത്രം, ശിവാഷ്ടകം, ഉമാമഹേശ്വര സ്തോത്രം, ദാരിദ്ര്യ ദഹന ശിവസ്തോത്രം, ശങ്കരധ്യാനപ്രകാരം, ലിംഗാഷ്ടകം, വിശ്വനാഥാഷ്ടകം, ബില്വാഷ്ടകം, ശിവസഹസ്രനാമം തുടങ്ങിയവയെല്ലാം ഈ ദിവസത്തെ ജപത്തിൽ പ്രധാനമാണ്. പ്രദോഷസന്ധ്യയിൽ ക്ഷേത്ര ദർശനത്തിന് കഴിഞ്ഞില്ലെങ്കിലും ശിവഭജനയും വഴിപാടും മുടക്കരുത്. പ്രദോഷ സന്ധ്യയില്‍ പാര്‍വ്വതി ദേവിയെ പീഠത്തില്‍ ഇരുത്തി ശിവന്‍ നൃത്തം ചെയ്യും. ഈ സമയത്ത് എല്ലാ ദേവതകളും സന്നിഹിതരായി ശിവനെ ഭജിക്കുന്നു എന്നാണ് പ്രദോഷ അനുഷ്ഠാനത്തെ പറ്റിയുള്ള ഒരു വിശ്വാസം.

സകല പാപങ്ങളും നശിക്കും

ALSO READ

ഈ ദിവസം വിധി പ്രകാരം വ്രത എടുക്കുന്നതിലൂടെ സകല പാപങ്ങളും നശിക്കും. വ്രതമെടുക്കുന്നവർ തലേന്ന് ഒരു നേരമേ അരിയാഹാരം കഴിക്കാവൂ. അന്ന് രാവിലെ പഞ്ചാക്ഷരി ജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തില കൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പിൻവിളക്ക്, ജലധാര എന്നിവ നടത്തുക. പ്രദോഷപകൽ മുഴുവൻ ഉപവാസം വളരെ നല്ലത്. അതിന് കഴിയാത്തവർ ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നേദ്യച്ചോറ് കഴിക്കാം. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം നടത്തി പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം കഴിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും ചോറു വാങ്ങി കഴിക്കണം.

സുര്യദശയിൽ  ഐശ്വര്യപ്രദം
ജാതകത്തില്‍ ആദിത്യദശ വരുമ്പോൾ പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ ഉദ്ദിഷ്ടകാര്യം അതിവേഗം സാധിക്കും. ജാതകത്തില്‍ ഇഷ്ടദേവന്‍ ആദിത്യനാണെങ്കില്‍ പ്രദോഷവ്രതം നോൽക്കുന്നത് ഏറെ ഐശ്വര്യപ്രദമാണ്. ദീര്‍ഘായുസും സമ്പത്തും ലഭിക്കും. ജീവിതാവസാനം സായൂജ്യവും കരഗതമാകും. ജാതകത്തില്‍ ആദിത്യന്‍ അനിഷ്ടഷസ്ഥാനത്തു നില്‍ക്കുന്നവര്‍ക്ക് പ്രദോഷ വ്രതാചരണം മൂലം അരിഷ്ടതകള്‍ ഒഴിവാകും. വ്രതം അനുഷ്ഠിക്കാത്തവർ പ്രദോഷനാൾ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, കൂവളമാല, പിന്‍വിളക്ക് എന്നീ വഴിപാടുകള്‍ സമർപ്പിക്കുന്നത് അഭീഷ്ടങ്ങൾ സഫലീകരിക്കുന്നതിന് ഉത്തമമാണ്.

ശങ്കരധ്യാന പ്രകാരം ജപിച്ചാൽ
പ്രദോഷ വ്രതം നോറ്റ് ശങ്കരധ്യാന പ്രകാരം ജപിച്ചാൽ സർവൈശ്വര്യം, സൽകീർത്തി, കുടുംബസുഖം, ആയുരാരോഗ്യം, ദാരിദ്ര്യ ശമനം, ദുരിതശമനം, വിവാഹലബ്ധി, സന്താനഭാഗ്യം, പാപമുക്തി എന്നിവ ലഭിക്കും. ആബാലവൃദ്ധം ശിവഭക്തർക്കും ഏറ്റവും പ്രിയപ്പെട്ട, ശിവ ഭഗവാൻ്റെ സ്വരൂപ വർണ്ണനയാണ് ശങ്കര ധ്യാനപ്രകാരം ഗ്രഹിക്ക നീ തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം…. എന്ന് ആരംഭിക്കുന്ന കീർത്തനം. ഇത് 11 പ്രദോഷത്തിന് തുടർച്ചയായി ജപിച്ചാൽ കാര്യസിദ്ധി നിശ്ചയമാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശങ്കരധ്യാന പ്രകാരം കേൾക്കാം:

ജോതിഷി പ്രഭാ സീന സി പി
(മൊബൈൽ: 91 9961 442256, 989511 2028
ഹരിശ്രീ, മമ്പറം പി.ഒ, പിണറായി കണ്ണൂർ,
Email : prabhaseenacp@gmail.com)

Story Summary: Significance of Pradosha Viratham on Makaram Month Sukla Paksha

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?