ഹിന്ദു കാലഗണനാ സമ്പ്രദായ പ്രകാരം ഏകദേശം മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന അധികമായ ഒരു മാസമാണ് പുരുഷോത്തമ മാസം. കൃത്യമായി പറഞ്ഞാൽ 32 മാസവും 16 ദിവസവും
കഴിഞ്ഞ് വരുന്ന ഇതിനെ അധിക മാസം (അധിമാസം) അല്ലെങ്കിൽ മലമാസം എന്നും വിളിക്കാറുണ്ട്. സൗരകലണ്ടറും ( സോളാർ കലണ്ടർ ) ചാന്ദ്രകലണ്ടറും (ലൂണാർ കലണ്ടർ) തമ്മിലുള്ള ദിവസ വ്യത്യാസം പരിഹരിച്ച് അവയെ സമന്വയിപ്പിക്കാനാണ് ഹിന്ദു പഞ്ചാംഗത്തിൽ ഈ മാസം ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈന്ദവാ ആചാരനുഷ്ഠാനങ്ങൾ എല്ലാം തന്നെ ചാന്ദ്രകലണ്ടർ പ്രകാരമാണ് കണക്കാക്കുന്നത്.

ശ്രീകൃഷ്ണന്റെ അനുഗ്രഹം ജ്യോതിഷപരമായി ഈ അധിക മാസത്തിന് സ്വന്തമായി ഒരു അധിപൻ ഇല്ലാതിരുന്നതിനാൽ, അതിനെ ‘മലമാസം’ (അശുദ്ധമായ മാസം) എന്ന് വിളിച്ച് ആളുകൾ അവഗണിച്ചു. സങ്കടത്തിലായ ഈ മാസം അഭയത്തിനായി ഭഗവാൻ വിഷ്ണുവിനെ സമീപിച്ചു. തുടർന്ന് ഭഗവാൻ ശ്രീകൃഷ്ണൻ ഈ മാസത്തെ തന്റേതായി സ്വീകരിക്കുകയും, തന്റെ ഉത്തമ നാമമായ ‘പുരുഷോത്തമൻ’ എന്ന പേര് ഈ മാസത്തിന് നൽകി അനുഗ്രഹിക്കുകയും ചെയ്തു എന്നാണ് ഈ പേരിന് പിന്നിലെ ഐതിഹ്യം.
ഏറ്റവും പവിത്രമായ മാസം
ഭാരതീയ ആചാരപ്രകാരം കാർത്തിക, മാഘ, വൈശാഖ മാസങ്ങളേക്കാൾ ആത്മീയമായി ഏറ്റവും ശ്രേഷ്ഠമായ മാസമാണിത്. ഈ മാസത്തിൽ ചെയ്യുന്ന ആത്മീയ പ്രവൃത്തികൾക്ക്, മറ്റ് മാസങ്ങളിൽ ചെയ്യുന്നതിനേക്കാൾ ഇരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം.
ഭഗവത് ആരാധന മുഖ്യം
പുരുഷോത്തമ മാസത്തിൽ ചെയ്യേണ്ട പ്രധാന കാര്യം ഭഗവത് ആരാധനയാണ്.
കാര്യങ്ങൾ (വിഹിത കർമ്മങ്ങൾ) രാധാ-കൃഷ്ണന്മാരെ പ്രത്യേകമായി ആരാധിക്കുക. മന്ത്രജപം നടത്തുക, ഭഗവദ്ഗീത പ്രത്യേകിച്ച് 15-ാം അധ്യായമായ പുരുഷോത്തമ യോഗം, ശ്രീമദ് ഭാഗവതം ഇവ വായിക്കുക, ഭഗവദ്ഗീത, ഭാഗവതം തുടങ്ങിയ മഹദ് ഗ്രന്ഥങ്ങൾ ദാനം ചെയ്യുകയോ ചെയ്യുക, പാവപ്പെട്ടവർക്ക് ദാനം നൽകുക, നെയ്യ് വിളക്കുകൾ തെളിയിക്കുക, പത്മിനി ഏകാദശി പോലുള്ളവ നോൽക്കുക എന്നിവയെല്ലാമാണ് ഈ മാസത്തെ പവിത്ര കർമ്മങ്ങൾ. പത്മിനി ഏകാദശി
അനുഷ്‌ഠാനം ദാമ്പത്യ ക്ലേശങ്ങളും വിവാഹ തടസ്സങ്ങളും മാറ്റാൻ ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഏകാദശി ദിവസം ഓം നമോ നാരായണായ , ഓം നമോ ഭഗവതേ വാസുദേവായ , ഓം ക്ലീം കൃഷ്ണായ നമഃ , ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ , വിഷ്ണു സഹസ്രനാമം എന്നിവ കഴിയുന്നത്ര ജപിക്കണം.
ചെയ്യാൻ പാടില്ലാത്തത്
ലൗകികമായ ശുഭകാര്യങ്ങൾ ഈ സമയത്ത് ഒഴിവാക്കാറുണ്ട്. വിവാഹം, ഗൃഹപ്രവേശം, ഉപനയനം, പുതിയ ബിസിനസ്സ് ആരംഭിക്കൽ, ഭൂമി വാങ്ങൽ തുടങ്ങിയ മംഗളകർമ്മങ്ങൾ പുരുഷോത്തമ മാസത്തിൽ സാധാരണയായി നടത്താറില്ല. 2026 മേയ് 17 ന് ആരംഭിച്ച പുരുഷോത്തമ മാസം 2026 ജൂൺ 15 ന് വെളുത്ത വാവ് ദിവസം അവസാനിക്കും. ദാനധർമ്മങ്ങൾക്കും പുണ്യ സ്നാനത്തിനും ഏറ്റവും ഉത്തമമായ ദിവസമാണിത്.
ശ്രീകൃഷ്ണ അഷ്‌ടോത്തരം
ശ്രീകൃഷ്ണ മന്ത്രങ്ങൾ ഈ കാലത്ത് ജപിക്കുന്നത് സാധാരണ മാസത്തിൽ ജപിക്കുന്നതിനേക്കാള്‍ ഇരട്ടി ഫലം നൽകും. കാര്യസാദ്ധ്യത്തിനായി ഭഗവാന്റെ അഷ്‌ടോത്തരശതനാമാവലി
പുരുഷോത്തമ മാസത്തിൽ വിശേഷാൽ ജപിക്കുന്നത് വളരെ നല്ലതാണ്. ഭഗവാന്റെ അത്ഭുതശക്തിയുള്ള 108 നാമങ്ങളാണ് അഷ്‌ടോത്തര ശതനാമാവലി. ഇത് എന്നും ജപിക്കുന്നത്
ഇഷ്ടകാര്യവിജയത്തിനും ധനാഭിവൃദ്ധിക്കും ഗുണകരമാണ്. ദാരിദ്ര്യവും മാറും. മറ്റുള്ളവരുടെ ഇഷ്ടം നേടിയെടുക്കാം. ജപിക്കുമ്പോൾ നെയ്‌വിളക്ക് കൊളുത്തി വയ്ക്കുന്നതും വെളുത്തവസ്ത്രം ധരിക്കുന്നതും നല്ലത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ശ്രീകൃഷ്ണ സ്തുതിയും ധ്യാനവും ഉൾപ്പെടെ അതിമനോഹരമായി ആലപിച്ച ശ്രീകൃഷ്ണ അഷ്‌ടോത്തര ശതനാമാവലി കേൾക്കാം:
ALSO READ
Story Summary: Purushothama masam
For special blessings of Sri Krishna Swami
Highlights
മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന അധിക മാസം പുരുഷോത്തമ മാസം
പത്മിനി ഏകാദശി അനുഷ്‌ഠാനം ദാമ്പത്യ ക്ലേശവും വിവാഹ തടസ്സവും നീക്കാം
ശ്രീകൃഷ്ണ അഷ്‌ടോത്തരം ജപിച്ചാൽ
മറ്റുള്ളവരുടെ ഇഷ്ടം നേടാം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.