എല്ലാ മാസവും പൗർണ്ണമി നാൾ സന്ധ്യയ്ക്ക് ഗൃഹത്തിൽ വിളക്ക് വച്ച് ദേവിയെ പ്രാർത്ഥിക്കുന്നതും ഭഗവതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും പൗര്ണ്ണമിപൂജയിൽ പങ്കെടുക്കുന്നതും ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖശമനത്തിനും സഹായിക്കും. ഒരിക്കൽ എടുത്ത് പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ഉച്ചയ്ക്ക് മാത്രം ഊണും രണ്ട് നേരം പഴവര്‍ഗ്ഗവുമാണ് ഒരിക്കൽ കൊണ്ട് ഉദ്ദേശിക്കുന്ന ഭക്ഷണസമ്പ്രദായം. മത്സ്യ മാംസാദികൾ ഒഴിവാക്കണം.
പൗർണ്ണമി പൂജ ശനിയാഴ്ച
2026 സെപ്തംബർ 26 ശനിയാഴ്ചയാണ് കന്നി മാസത്തിലെ പൗർണ്ണമി വ്രതം. അന്ന് തന്നെയാണ് പൗർണ്ണമി പൂജയും ഐശ്വര്യ പൂജയും. തലേന്ന് രാത്രി 11:08 ന് തുടങ്ങുന്ന പൗർണ്ണമി തിഥി ശനിയാഴ്ച രാത്രി 10:18 അവസാനിക്കും. ചന്ദ്രോദയത്തിൽ പൗർണ്ണമി ഉള്ളതിനാൽ അന്ന് തന്നെ പൗർണ്ണമി പൂജയും ഐശ്വര്യ പൂജയും നടക്കും.

Sri Lalitha Trishati Vyakhyanam by Dr. B. C. Balakrishnan https://www.okalasha.com/shop/sri-lalitha-trishati-vyakhyanam-by-dr-b-c-balakrishnan
ധനവർദ്ധനവ് നൽകും
ഒരോ മാസത്തിലെ പൗർണ്ണമി വ്രതാനുഷ്ഠാനത്തിനും ഓരോഫലം ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് കന്നി മാസത്തിലെടുക്കുന്ന പൗർണ്ണമി വ്രതം ധനവർദ്ധനവിനും സമ്പദ് സമൃദ്ധിക്കും ജീവിത പുരോഗതി നേടുന്നതിനും ഉത്തമമാണ്. ഒരോ മാസങ്ങളിലും പൗർണ്ണമി നോറ്റാലുള്ള ഫലം. ചിങ്ങം: കുടുംബഐക്യം. കന്നി: സമ്പത്ത് വർദ്ധന. തുലാം: വ്യാധി നാശം. വൃശ്ചികം: സത്കീർത്തി. ധനു: ആരോഗ്യവർദ്ധന. കുംഭം: ദുരിത നാശം. മീനം: ശുഭചിന്തകൾ വർദ്ധിപ്പിക്കും. മേടം: ധാന്യവർദ്ധന. ഇടവം: വിവാഹതടസം മാറും. മിഥുനം: പുത്രഭാഗ്യം. കർക്കടകം: ഐശ്വര്യ വർദ്ധന
പൗർണ്ണമി ആചരണ വിധി
പൗർണ്ണമി വ്രതം അനുഷ്ഠിക്കുന്നവർ സൂര്യോദയത്തിന് മുമ്പ് കുളിച്ച് ക്ഷേത്രദര്‍ശനം നടത്തി ദേവീ സ്തുതികൾ ജപിക്കണം. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ദേവി സ്തുതികൾ ജപിക്കണം. ഭഗവതി സേവയ്ക്ക് ഏറെ വിശേഷദിവസമാണ് വെളുത്തവാവ്. ദേവീപ്രീതിക്ക് എന്ന് പറയുന്നുവെങ്കിലും സര്‍വ്വദേവതാ പ്രീതിക്ക് ഏറ്റവും ഉത്തമമാണ് പൗര്‍ണ്ണമി ദിനാചരണം. പൗർണ്ണമി ദിവസം ചെയ്യുന്ന ഏത് ദേവീ ഉപാസനയും പൂജാകര്‍മ്മങ്ങളും പെട്ടെന്ന് ഫലം നല്‍കും. ശൈവ–വൈഷ്ണവ–ശാക്തേയമായ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും പൗർണ്ണമി ഉത്തമമാണ്.
പൗർണ്ണമി ജപത്തിന് ക്ഷിപ്രഫലം
ലളിതാ സഹസ്രനാമം, ദുർഗ്ഗാ മൂലമന്ത്രം ഓം ദും ദുർഗ്ഗായൈ നമഃ , ദുർഗ്ഗാ സപ്തശ്ലോകി, അഷ്ടോത്തരം സ്തോത്രങ്ങളുടെ രാജാവായി പ്രകീർത്തിക്കുന്ന, ഏത്ര കടുത്ത വിപത്തിൽ നിന്നും കരകയറ്റുന്ന ആപദുദ്ധാരക ദുര്‍ഗ്ഗാ സ്തോത്രം, എല്ലാ തിരിച്ചടികളിൽ നിന്നും രക്ഷിക്കുന്ന അപരാജിതാ സ്തോത്രം തുടങ്ങിയവ ജപിക്കുന്നത് ക്ഷിപ്രഫലം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലളിതാ സഹസ്രനാമം കേൾക്കാം :
https://youtu.be/aFXz5ryQOH8?si=ljdgsO7nfcCasU8N
സർവ്വദോഷ ശമനത്തിന് ഉത്തമം
എല്ലാ വെളുത്തവാവിനും വ്രതം നോൽക്കുന്നത് സർവ്വദോഷ ശമനത്തിന് ഏറെ നല്ലതാണ്. ചന്ദ്രദശാകാല ദോഷങ്ങൾ അനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ ഉത്തമമാണ് ഈ ആചരണം. പൗര്‍ണ്ണമി നോൽക്കുന്ന കുട്ടികൾക്ക് വിദ്യയിൽ ഉയർച്ച ലഭിക്കും. 18 മാസം ചിട്ടയായ പൗര്‍ണ്ണമിവ്രതം എടുക്കുന്നത് ദുരിതശാന്തിക്കും ഇഷ്ടകാര്യസിദ്ധിക്കും ഗുണകരമാണ്. പൗർണ്ണമിയിൽ ജപിക്കാൻ ഉത്തമമായ ചില ദേവീ മന്ത്രങ്ങൾ:
ALSO READ
ദീർഘസുമംഗലി മന്ത്രം
ലളിതേ സുഭഗേ ദേവി
സുഖസൗഭാഗ്യദായിനി
അനന്തം ദേഹി സൗഭാഗ്യം
മഹ്യം തുഭ്യം നമോനമ:
ദേവീ പ്രാർത്ഥനാമന്ത്രം
യാ ദേവി സര്‍വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
ഓം ആയുര്‍ദേഹി
ധനംദേഹി
വിദ്യാംദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹിമേപരമേശ്വരി
ഭദ്രകാളി സ്തുതി
കാളി കാളി മഹാകാളീ ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച മാം ച പാലയ പാലയ….
Story Summary: Significance Of Kanni Masa Powrnami Vritham
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.