Monday, September 28, 2026
Monday, September 28, 2026
Home » പഞ്ചമി സന്ധ്യയിലെ വാരാഹി ഭജനം; ഭക്തർക്ക് അതിവേഗം അനുഗ്രഹം

പഞ്ചമി സന്ധ്യയിലെ വാരാഹി ഭജനം; ഭക്തർക്ക് അതിവേഗം അനുഗ്രഹം

by NeramAdmin
0 comments

ഐശ്വര്യം, വിജയം, സമ്പത്ത് ഇവയുടെ മൂർത്തരൂപമായി ആരാധിക്കുന്ന ഭഗവതിയാണ് വാരാഹി ദേവി. വ്യാപാരികളുടെയും ബിസിനസ്‌ സമൂഹങ്ങളുടെയും ഇടയിൽ ശക്തിക്ക് അധിപതിയായ വാരാഹി ഉപാസന അതിശക്തമാണ്. പൊതുവേ
കഠിനവ്രതങ്ങളോ, പൂജകളോ നിഷ്ഠകളോ കൂടാതെ ഭക്തരിൽ വേഗം അനുഗ്രഹം ചൊരിയുന്ന ഭഗവതിയാണ് വാരാഹി പഞ്ചമി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല സമയമാണ് പഞ്ചമി സന്ധ്യകൾ. രാത്രിയിലാണ് വരാഹി ദേവിയെ കൂടുതലും ആരാധിക്കുന്നത്. പഞ്ചമി തിഥിയിലെ രാത്രി വാരാഹി ദേവിക്ക് അതിവിശേഷമാണ്. കന്നിമാസത്തിലെ കൃഷ്ണപക്ഷ പഞ്ചമി വ്യാഴാഴ്ചയാണ്. എന്നാൽ രാത്രിയിൽ പഞ്ചമിയുള്ളത് തലേന്ന് ബുധനാഴ്ചയാണ്. വാരാഹി ഭജനത്തിന്  ശ്രേഷ്ഠം രാത്രി വേളയായതിനാൽ ഉപാസകൾക്ക് മുഖ്യം ഈ ബുധനാഴ്ചത്തെ ആരാധനയാണ്. ബുധനാഴ്ച പകൽ 2:57 മുതൽ പിറ്റേന്ന് പകൽ 12:37 വരെയാണ് പഞ്ചമി തിഥി.

ഉഗ്രമൂർത്തി ക്ഷിപ്ര പ്രസാദിനി
തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുന്നവൾ എന്ന അർത്ഥത്തിൽ ദണ്ഡനാഥ എന്നും ശ്രീ ലളിതാ ദേവിയുടെ സേനാനായികയായ വാരാഹി അമ്മയെ വിളിക്കപ്പെടുന്നു. ഈ ഭഗവതിക്ക് പഞ്ചമി തിഥി പ്രധാനമായതിനാൽ പഞ്ചമിദേവി എന്നും നാമമുണ്ട്. ശക്തി സ്വരൂപിണിയായ വാരാഹിയെ പൊതുവേ ഉഗ്രമൂർത്തിയായും ക്ഷിപ്ര പ്രസാദിനിയായും കണക്കാക്കപ്പെടുന്നു. ഭക്തർക്ക് അതിവേഗം വശപ്പെടുന്ന, എപ്പോഴും തുണയായി കൂടെയുണ്ടാകുന്ന ദേവിയെ
ആരാധിക്കാൻ ഏറ്റവും ശ്രേഷ്ഠമായ ദിവസം പഞ്ചമിയാണ്. പൗർണ്ണമി, അമാവാസി, വെള്ളിയാഴ്ച, ചൊവ്വാഴ്ച, ശനിയാഴ്ച എന്നിവയാണ് മറ്റ് പ്രധാന ദിനങ്ങൾ. മുജ്ജന്മ സുകൃതമുള്ളവർക്ക് മാത്രമാണ്
വാരാഹി ദേവിയെപ്പറ്റി അറിയാനും വണങ്ങാനും കഴിയുക. അവർക്ക് ഉറപ്പായും ദേവിയുടെ അനുഗ്രഹം ലഭിക്കും. നമ്മുടെ ആത്മീയ വികാസത്തിനും കുടുംബത്തിൻ്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയാകണം വാരാഹി ഉപാസന.
മറ്റുള്ളവരെ ഭയപ്പെടുത്താനും ദ്രോഹിക്കാനും തൻ്റെ ചട്ടുകമായി ദേവിയെ ഉപയോഗിക്കരുത്. അങ്ങനെ ചിന്തിച്ചാൽ പോലും തിരിച്ചടി കിട്ടും. എന്നാൽ നഷ്ടം, ഭയം, ദു:ഖങ്ങൾ, വിഷമങ്ങൾ, അപമാനം എന്നിവയാൽ നിരന്തരം വേട്ടയാടപ്പെടുന്നവർക്ക് ഈ ദേവീ ആരാധന കാരുണ്യവർഷമേകും.

ഇന്ന് തന്നെ വാങ്ങാൻ സന്ദർശിക്കൂ :
Sri Lalitha Sahasranamam (Commentary) by Dr. B.C. Balakrishnan https://www.okalasha.com/shop/lalitha-sahasranamam-vyakhyanam-malayalam-book-sri-chakra-devotional-text

അഭയം തേടുന്ന സംരക്ഷിക്കും
അഭയം തേടുന്ന ഭക്തരെ ഏത് സമയത്തും സംരക്ഷിക്കുന്ന വാരാഹിദേവിയെ സ്തുതിക്കുന്ന 108 നാമങ്ങളാണ് വാരാഹി അഷ്ടോത്തരം . ശ്രീ വാരാഹി ദേവി ആരാധനയിൽ ഏറ്റവും പ്രധാനമാണ് ദേവിയുടെ അഷ്ടോത്തര ശതനാമാവലി ജപം. ഇത് നിത്യവും ജപിക്കുന്നത് വഴി ശത്രുക്കളുടെ ശല്യം ഇല്ലാതാകുന്നു. ധൈര്യവും ആത്മവിശ്വാസവും കൈവരും. കലഹങ്ങളും കേസുകളും ഇല്ലാതാകും. അല്ലെങ്കിൽ വ്യവഹാരം
ഭക്തർക്ക് അനുകൂലമായിത്തീരും
ദുഷ്ടശക്തികളുടെ സ്വാധീനത്തിൽ
നിന്നും മുക്തരാകും. ദൃഷ്ടിദോഷം,
ശാപദോഷങ്ങൾ എന്നിവ മാറും.
സാമ്പത്തിക ബുദ്ധിമുട്ട് മാറി ധനവും
ഐശ്വര്യവും വസ്‌തുവകയും ലഭിക്കും.
കഠിന രോഗപീഡകൾ മാനസികമായ
അസ്വസ്ഥതകൾ എന്നിവ അകലും
പ്രതിസന്ധി ഘട്ടങ്ങളിൽ ശ്രീവാരാഹി
ദേവി പ്രീതി ഭക്തർക്ക് രക്ഷാകവചം
തീർക്കും. പതിവായി ജപിക്കുന്ന
ശ്രീ വാരാഹി – പഞ്ചമി ദേവി ഭക്തരെ
ഒരു ആപത്തും ദു:ഖവും ബാധിക്കില്ല.
അവരെ ആർക്കും തകർക്കാനാകില്ല.
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച വാരാഹി ഗായത്രിയും ധ്യാനവും അഷ്ടോത്തരം കേൾക്കാം:

Story Summary: Significance of Varahi Amman Worshipping on Panchami

Highlights
കുടുംബത്തിൻ്റെ അഭിവൃദ്ധിക്ക് വേണ്ടിയാകണം വാരാഹി ഉപാസന

ALSO READ

മുജ്ജന്മ സുകൃതമുള്ളവർക്കേ
വാരാഹി ദേവിയെ അറിയാനും വണങ്ങാനും കഴിയൂ

പ്രതിസന്ധി ഘട്ടങ്ങളിൽ ശ്രീ വാരാഹി
പ്രീതി ഭക്തർക്ക് രക്ഷാകവചമാകും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?