Saturday, October 3, 2026
Saturday, October 3, 2026
Home » സങ്കടങ്ങൾ മാറി ആഗ്രഹങ്ങൾ നടക്കാൻ വെട്ടിക്കോട്ട് നാഗരാജാവിനെ ഇങ്ങനെ ഭജിക്കൂ

സങ്കടങ്ങൾ മാറി ആഗ്രഹങ്ങൾ നടക്കാൻ വെട്ടിക്കോട്ട് നാഗരാജാവിനെ ഇങ്ങനെ ഭജിക്കൂ

by NeramAdmin
0 comments

വെട്ടിക്കോട് ആദിമൂലം നാഗരാജ ക്ഷേത്രം കന്നിമാസത്തിലെ ആയില്യം മഹോത്സവത്തിന് ഒരുങ്ങി. 2026 ഒക്ടോബർ 6 ചൊവ്വാഴ്ചയാണ് വെട്ടിക്കോട് ആയില്യം. പുണര്‍തം, പൂയം, ആയില്യം ദിനങ്ങളായ ഒക്ടോബർ 4, 5, 6 ദിവസങ്ങളിലാണ് ഇവിടെ വിശേഷാൽ മഹോത്സവം നടക്കുന്നത്. ആദ്യമായി സര്‍പ്പപ്രതിഷ്ഠ നടന്ന സന്നിധി എന്ന സങ്കല്പത്തിലാണ് വെട്ടിക്കോട്
ആദിമൂലം ശ്രീ നാഗരാജ സ്വാമി ക്ഷേത്രം എന്ന് അറിയപ്പെടുന്നത്. എല്ലാ സര്‍പ്പദോഷങ്ങളും പരിഹരിക്കാൻ ഉത്തമമാണ് വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിൽ ആയില്യം മഹോത്സവ കാലത്ത് ദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുന്നത്.

ദുരിതങ്ങൾ തരണം ചെയ്യാം
കഠിനമായ സാമ്പത്തിക ഞെരുക്കം, വിവാഹതടസം, ഉദരരോഗം, ത്വക് രോഗം, സന്താനഭാഗ്യം ഇല്ലാതിരിക്കുക,
തുടങ്ങിയവ പരിഹരിക്കാൻ നല്ലതാണ് വെട്ടിക്കോട് നാഗരാജ ദര്‍ശനവും വഴിപാടുകളും. മണ്ണാറശാല ഉൾപ്പെടെ പ്രധാന നാഗരാജ സന്നിധികളായ പാമ്പുംമേക്കാട്, അനന്തന്‍ കാട്, വടക്കുമ്പാട്ട്, പാതിരിക്കുന്നത്ത് ഇവിടങ്ങളിലെല്ലാം കന്നിമാസത്തെ ആയില്യമാണ് പ്രധാനം.

Antique Finish Brass Lord Hanuman Idol for Car Dashboard & Pooja Room (5.5cm) https://www.okalasha.com/shop/antique-finish-brass-lord-hanuman-idol-for-car-dashboard-pooja-room-55cm

ആചാരങ്ങള്‍ വ്യത്യസ്തം
വെട്ടിക്കോട്ടെ ആചാരങ്ങള്‍ മറ്റു
നാഗ ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കന്നിയിലെ പൂയം നാളില്‍ മാത്രമേ ഇവിടെ ദീപാരാധനയുള്ളൂ. മറ്റ് ദിവസങ്ങളില്‍ വൈകുന്നേരം സാധാരണ വിളക്ക് വയ്പ് മാത്രം നടക്കും. കന്നിയിലെ ആയില്യം വെട്ടിക്കോട്ട് ആയില്യം എന്ന പേരില്‍ ദേവന്റെ തിരുനാളായാണ് കൊണ്ടാടുന്നത്. കന്നിയിലെ ആയില്യത്തിന് 7 ദിവസം മുമ്പ് വിശേഷാല്‍ പൂജകളും ഭാഗവത സപ്താഹയജ്ഞവും മറ്റും ഇവിടെ ആരംഭിക്കും. പൂയം ദിവസം സന്ധ്യയ്ക്ക് സര്‍വ്വാഭരണ വിഭൂഷിതരായ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ദീപാരാധന നടക്കും.

മേപ്പള്ളിലേക്ക് എഴുന്നള്ളത്ത്
ആയില്യ ദിവസം വെളുപ്പിന് നട തുറന്ന് നിര്‍മ്മാല്യം കഴിഞ്ഞാല്‍ അഭിഷേകം, ഉഷപൂജ, ഉച്ച:പൂജ നൂറും പാലും എന്നിവയ്ക്കു ശേഷം ഉച്ചയോടുകൂടി വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാഗാരാജാവിനെ മേപ്പള്ളില്‍ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഇത് തൊഴുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് വിഷഭയമുണ്ടാകില്ല എന്നാണ് വിശ്വാസം. നാലുകെട്ടില്‍ എഴുന്നള്ളിച്ച് ഇരുത്തി നാഗാരാജാവിനെ പൂജാകര്‍മ്മങ്ങള്‍ക്കുശേഷം ക്ഷേത്രത്തിലേക്കു തിരിച്ച് എഴുന്നള്ളിക്കും. പുള്ളവന്‍മാരുടെ സ്തുതി ഗീതങ്ങളുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത്. സന്ധ്യയ്ക്കാണ് സര്‍പ്പബലി. രാത്രി 10 മണിയോടെ നട അടയ്ക്കും. മകം ദിവസം രാവിലെ ഇളനീരഭിഷേകം നടത്തി ശുദ്ധകലശത്തോടെ ആയില്യചടങ്ങ് പൂര്‍ണ്ണമാകും.

ഞായറാഴ്ചകള്‍ പ്രധാനം
ഞായറാഴ്ചകള്‍ വെട്ടിക്കോട്ട് വലിയ പ്രാധാന്യമാണ്. മാസം തോറും ആയിലും നക്ഷത്ര ദിവസങ്ങളില്‍ നൂറും പാലും നടത്താറുണ്ട്. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം വരെ ഏകാദശി ഒഴികെ എല്ലാ ഞായറാഴ്ചകളിലും നൂറും പാലും നടത്താറുണ്ട് കുംഭത്തിലെ ആയില്യം, ശിവരാത്രി, മേടമാസത്തിലെ ആയില്യം എന്നീ ദിവസങ്ങളിലും വിശേഷാല്‍ ചടങ്ങുകള്‍ നടക്കുന്നുണ്ട്.

ALSO READ

Antique Gold Finish Ruby & Pearl Mattal Jhumka Earrings with CZ Accents https://www.okalasha.com/shop/antique-gold-finish-ruby-pearl-mattal-jhumka-earrings-with-cz-accents

ആദിശേഷനായ അനന്തന്‍
ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കുന്ന ദേവനാണ് വെട്ടിക്കോട്ട് ശ്രീനാഗരാജാവ്. സര്‍പ്പരാജനായ അനന്തനെ അതേ രൂപത്തിലാണ് പ്രതിഷ്ഠച്ചിരിക്കുന്നത്. ഇങ്ങനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന കേരളത്തിലെ ഏക നാഗക്ഷേത്രവും വെട്ടിക്കോട്ട് ശ്രീനാഗരാജസ്വാമി ക്ഷേത്രമാണ്. പ്രജാപതിയായ കശ്യപന് ദക്ഷന്റെ പുത്രി കദ്രുവില്‍ ജനിച്ച പുത്രനാണ് ആദിശേഷനായ അനന്തന്‍. ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായ ബലരാമന്‍ അനന്തന്റെ അംശാവതാരമാണ്.

ആഗമ സര്‍പ്പക്കാവ്
മറ്റു സ്ഥലങ്ങളിലെ സര്‍പ്പക്കാവുകളിലെ ചൈതന്യം ആവാഹിച്ച് വെട്ടിക്കോട്ട് കുടിയിരുത്താറുണ്ട്. ഇതിനുള്ള പ്രത്യേക കാവാണ് ക്ഷേത്രകുളത്തിന് സമീപം മതിലിനു വെളിയിലുള്ള ആഗമ സര്‍പ്പക്കാവ്. ഇവിടെ വര്‍ഷത്തിലൊരിക്കല്‍ തുലാമാസത്തിലെ ആയില്യം കഴിഞ്ഞുവരുന്ന ഞായറാഴ്ച നൂറും പാലും നടത്താറുണ്ട്.

പ്രധാന ദിനങ്ങൾ
നാഗാരാധനയ്ക്ക് ഏറ്റവും ഉത്തമമായ ദിവസം ഞായറാഴ്ചയാണ്. തിഥികളില്‍ പഞ്ചമി അതും കറുത്തവാവ് കഴിഞ്ഞു വരുന്ന പഞ്ചമി നല്ലതാണ്. നക്ഷത്രങ്ങളില്‍ ആയില്യം നാൾ തന്നെ. ഈ ദിവസങ്ങളിലെ നാഗാരാധന അതിവേഗം ഫലം കാണും. നല്ലെണ്ണ, കരിക്ക്, പാല്‍, തേന്‍, പനിനീര്‍, മഞ്ഞള്‍പ്പൊടി, കളഭം, കമുകിന്‍ പൂക്കുല, പിച്ചി, മുല്ല, അരളി , തുളസി, തെറ്റി ഇവയെല്ലാം നാഗര്‍ക്ക് സമര്‍പ്പിക്കാം. നിവേദ്യങ്ങളില്‍ പ്രിയങ്കരം കദളിപ്പഴം, വെള്ളച്ചോറ്, പാല്‍ പായസം, അപ്പം, അട, ശര്‍ക്കരപായസം, തെരളി എന്നിവയാണ്.

നാഗമന്ത്രങ്ങള്‍ ജപിക്കണം
സര്‍പ്പഭീതി ഒഴിവാക്കുന്നതിനും നാഗദേവതകളുടെ അനുഗ്രഹത്തിനും ഇനി പറയുന്ന നാഗമന്ത്രങ്ങള്‍ പതിവായി ജപിക്കണം.

നാഗരാജ മൂലമന്ത്രം
ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമ:

നാഗയക്ഷി മൂലമന്ത്രം
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീം യക്ഷിണീ സ്വാഹാ നമ:

സര്‍പ്പദോഷ നിവാരക മന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹ

അനന്ത ധ്യാനം
സൗമ്യോ അനന്തശ്ചതുര്‍ ബാഹു:
സര്‍വാഭരണ ഭൂഷിതാ:
ജപാപുഷ്പനിഭാകാര: കരണ്ഡ മകുടാന്വിത:
സിതവസ്ത്രധര: ശാന്തസ്ത്രി നേത്ര:
പത്മ സംസ്ഥിത: അഭയം വരദം ടങ്കം
ശൂലം ചൈവ ധൃതോവതു

വാസുകി ധ്യാനം
ഫണാഷ്ട ശത ശേഖരം
ദ്രുത സുവര്‍ണ്ണ പുഞ്ജപ്രഭം
വരാഭരണ ഭൂഷണം തരുണ ജാലതാമ്രാംശുകം
സവജ്ര വരലക്ഷണം നവസരോജരക്തേക്ഷണം
നമാമി ശിരസാ സുരാസുര
നമസ്‌കൃതം വാസുകിം

നാഗരാജ ഗായത്രി
ഓം നാഗരാജായ
വിദ്മഹേ ചക്ഷു:
ശ്രവണായ ധീമഹി തന്നോ
സര്‍പ്പ: പ്രചോദയാത്

അനന്ത ഗായത്രി
ഓം സഹസ്ര ശീര്‍ഷായ
വിദ്മഹേ വിഷ്ണു തല്പായ
ധീമഹി തന്നോ ശേഷ:
പ്രചോദയാത്

വാസുകി ഗായത്രി
ഓം സര്‍പ്പരാജായ
വിദ്മഹേ പത്മഹസ്തായ
ധീമഹി തന്നോ
വാസുകി പ്രചോദയാത്

ക്ഷേത്രത്തിലെത്താൻ
കായംകുളത്തിനടുത്താണ് വെട്ടിക്കോട്ട് ക്ഷേത്രം. കായംകുളം പുനലൂര്‍ റോഡില്‍ 10 കിലോമീറ്റര്‍ പോയാല്‍ ക്ഷേത്രത്തില്‍ എത്താം.

ജ്യോതിഷരത്നം വേണുമഹാദേവ് ,
മൊബൈൽ : +91 98 474 75559

Story Summary: Significance of Vettikkodu Aayilyam

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?