Tuesday, October 13, 2026
Tuesday, October 13, 2026
Home » നവരാത്രി മൂന്നാം ദിവസം ദേവി ചന്ദ്രഘണ്ടാ ആരാധനശക്തി നൽകും

നവരാത്രി മൂന്നാം ദിവസം ദേവി ചന്ദ്രഘണ്ടാ ആരാധനശക്തി നൽകും

0 comments

ദുർഗ്ഗാദേവിയുടെ മൂന്നാമത്തെ ഭാവമാണ് ചന്ദ്രഘണ്ട. ഘണ്ടത്തിന്റ(മണി ) രൂപത്തിലുള്ള ചന്ദ്രക്കല നെറ്റിയിൽ ധരിച്ചിട്ടുള്ളതിനാൽ ചന്ദ്രഘണ്ട എന്ന പേര് ദേവിക്കു ലഭിച്ചു. അനിതരസാധാരണമായ സൗന്ദര്യമാണ് ഈ ദേവിക്ക്. പ്രശാന്തിയുടേയും പുഷ്ടിയുടേയും ശോഭ വിതറുന്ന രൂപമാണ് ചന്ദഘണ്ടയുടേത്. ദേവി ത്രിനയനയാണ്. ആയുധമേന്തിയ പത്തുകൈകളാണ് ദേവിക്കുള്ളത്. സർവ്വചരാചരങ്ങളുടെയും രക്ഷകയാണ്. അവൾ നീതി നടപ്പാക്കുന്നു . ദേവിയെ ആരാധിക്കുന്ന ഭക്തർക്ക് ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളോട് യുദ്ധം ചെയ്യാനുള്ള ശക്തിയും ധൈര്യവും ആവോളം ദേവി കൊടുക്കുന്നു. തിന്മയും ദുഷ്ടതയും നശിപ്പിച്ചു കളയുന്ന ദേവിയുടെ ആ രൂപം തന്നെ നമുക്ക് ശക്തി തരുന്നു. എന്നാൽ ഭക്തർക്ക് ദേവി അതിസൗമ്യയാണ് ശാന്തയാണ്. ചന്ദ്രഘണ്ടാദേവിയെ ഉപാസിക്കുന്നതിലൂടെ മഹത്വവും പ്രശസ്തിയും ബഹുമാനവും നമ്മളെ തേടിയെത്തും. ആദ്ധ്യാത്മിക ഉന്നതി നേടുന്നതിനും ദേവി നമ്മളെ സഹായിക്കും. ധീരതയും സൗന്ദര്യവും ഒത്തിണങ്ങിയ ദേവിയുടെ രൂപം ധ്യാനിച്ചാൽ തന്നെ നമുക്ക് ശക്തി ലഭിക്കും. നമ്മുടെ എല്ലാ ചീത്ത ഊർജ്ജങ്ങളും പ്രശ്നങ്ങളും നമ്മളെ വിട്ടുപോകും.

Devi Mahatmyam by Dr. B.C. Balakrishnan https://www.okalasha.com/shop/devi-mahatmyam-vyakhyanam-malayalam-book-sacred-durga-saptashati-commentary

ചന്ദ്രഘണ്ടാദേവിയെ ലളിതമായ ആചാരങ്ങളിൽ കൂടി ആരാധിക്കാം. ആദ്യം എല്ലാ ദേവതമാരെയും ഗ്രഹങ്ങളെയും വിധിപ്രകാരം ആരാധിച്ച ശേഷം ഗണേശൻ ,കാർത്തികേയൻ, സരസ്വതി , ലക്ഷ്മി , വിജയ , ജയ എന്നിവരെ ആരാധിക്കുക.അതിനുശേഷം ചന്ദഘണ്ടയെ ആരാധിക്കുക. ശിവനെയും ബ്രഹ്മദേവനെയും നന്നായി പ്രാർത്ഥിച്ചു കൊണ്ട് പൂജ ഉപസംഹരിക്കുക. ഇതാണ് വിധി. നവരാത്രി സമയത്ത് കലശ സ്ഥാപനം നടത്തി പൂജ ചെയ്യുന്ന സമ്പ്രദായം ഉള്ളവർക്കുള്ള പൂജാ വിധിയാണ് അത്. എന്നാൽ അതൊന്നും കൂടാതെ ദേവിയെ പ്രാർത്ഥിക്കാം.

ചന്ദ്രഘണ്ടയെ ആരാധിക്കുന്നതിനുള്ള മന്ത്രം

പിണ്ഡജ പ്രവരാരൂഢാ
ചണ്ഡകോപാസ്ത്രകൈർയുതാ
പ്രസാദം തനുതേ മഹ്യം
ചന്ദ്രഘണ്ടേതി വിശ്രുതാ

ചണ്ഡിക, രാമചണ്ഡി ഇവ ചന്ദ്രഘണ്ടാദേവിയുടെ നാമങ്ങളാണ്. ദേവി ഇങ്ങനെയൊരു രൂപം സ്വീകരിച്ചത് ശിവനെ സൗമ്യനാക്കാൻ ആണെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്. ശിവപാർവ്വതി മാരുടെ വിവാഹസന്ദർഭത്തിൽ പ്രേതങ്ങൾ , ഭൂതഗണങ്ങൾ അഘോരികൾ , ഋഷിമാർ എന്നിവരുടെ കൂടെ ഉഗ്രരൂപമെടുത്തുകൊണ്ട് ശിവൻ ഹിമവാന്റെ രാജകവാടത്തിലേക്ക് വന്നു. ശിവന്റെ ഭയങ്കര രൂപം കണ്ടമാത്രയിൽ പാർവ്വതിയുടെ അമ്മ മേനാദേവി ബോധംകെട്ടു വീണു. മാതാപിതാക്കന്മാരെയും ബന്ധുജനങ്ങളെയും ഭയത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടി ഉടൻ തന്നെ പാർവ്വതിദേവി ചന്ദ്രഘണ്ടാ രൂപം സ്വീകരിക്കുകയായിരുന്നു. ആ രൂപം ശിവനെയും നടുക്കി കളഞ്ഞു. തന്റെ ഘോര രൂപം വെടിഞ്ഞ് ശിവനെ ശാന്തമനോഹര രൂപത്തിലേക്ക് പരിവർത്തിപ്പിക്കുന്നതിന് ചന്ദ്രഘണ്ട പ്രേരിപ്പിച്ചു. ശിവൻ ഉഗ്രരൂപം വെടിഞ്ഞ് മനോഹരനായ രാജകുമാരന്റെ രൂപം കൈക്കൊണ്ടു.

ദേവിക്ക് സ്വർണ്ണനിറമാണ്. കടുവയാണ് വാഹനം. കടുവയുടെ ഘോര ഗർജ്ജനം രൗദ്രതെയാണ് സൂചിപ്പിക്കുന്നത്. കോപം വന്നാൽ ദേവി ഉഗ്രസംഹാരമൂർത്തിയാവും എന്നാണ് ഇത് കാണിക്കുന്നത്. ശാന്തഭാവത്തിൽ അവിടുന്ന് കരുണയുടെ മൃദുലരൂപമാണ് . ദേവിയെ ഉപാസിക്കുന്നവർക്ക് ദിവ്യമായ പ്രഭാവവലയം വികസിക്കും. അവരുമായി സമ്പർക്കം ചെയ്യുന്നവരിലും ആ പ്രഭ ബാധിക്കും. അവര് വളരെ എളുപ്പത്തിൽ ജീവിതവിജയം നേടും. യുദ്ധസമയത്ത് ദേവിയുടെ മണി പുറപ്പെടുവിക്കുന്ന ഘോരമായ ശബ്ദത്തിന്റെ ശക്തികൊണ്ട് ആയിരക്കണക്കിന് രാക്ഷസന്മാർ മൃതിയടയുന്നു. ഭക്തരുടെ ദുഃഖങ്ങളെ നശിപ്പിച്ച് അവർക്ക് ഐശ്വര്യം വരുത്തുന്നതിനുവേണ്ടിയുള്ള ഇച്ഛയാണ് യുദ്ധത്തിന് തയ്യാറായി നിൽക്കുന്ന ദേവിയുടെ രൂപം സൂചിപ്പിക്കുന്നത്. ദേവി ഭക്തർക്ക് ദിവ്യദർശനങ്ങൾ നൽകുന്നു. യോഗസാധനയിൽ മണിനാദം മുതലായവ കേൾക്കുന്നത് ദേവിയുടെ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു. ശുംഭനിശുംഭൻമാരെ നിഗ്രഹിക്കുന്നതിന് ദുർഗ്ഗ കൗശികി ആയി അവതരിച്ചു. അസുരരെ ആകർഷിക്കുന്നതിനും വധിക്കുന്നതിനും വേണ്ടി കൗശികി ഉദാത്തമായ സൗന്ദര്യമുള്ളവളായി. നിശുംഭനെക്കൊണ്ട് കൗശികിയെവിവാഹം ചെയ്യിക്കണമെന്ന് ശുംഭൻ തീരുമാനിച്ചു. കൗശികിയെ പിടിച്ചുകൊണ്ടുവരാൻ ധൂമ്രലോചനനെ അയച്ചു. ദേവി വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള് അവൻ ദേവിയെ ആക്രമിക്കാൻ ധൈര്യപ്പെട്ടു. കോപിഷ്ടയായ കൗശികി കടുവയുടെ പുറത്തിരിക്കുന്ന യുദ്ധസന്നദ്ധയായ ഉഗ്രരൂപിണിയായി. ധൂമ്രലോചനനേയും അവന്റെ സൈന്യങ്ങളെയും ദേവി വധിച്ചു.

ALSO READ

നോക്കുക…..
ഈ ദേവീ സ്വരൂപങ്ങളെല്ലാം സൂചിപ്പിക്കുന്ന പരിണാമ പ്രക്രിയയെ സസൂഷ്മം ശ്രദ്ധിക്കുക..
ആദ്യദിവസം ദേവി ബാല സ്വരൂപിണിയായ ശൈലപുത്രിയാണ്. രണ്ടാം ദിവസം കൗമാരത്തിലുള്ള ബ്രഹ്മചാരിണിയാണ്. മൂന്നാം ദിവസം വിവാഹത്തിലേക്ക് കടക്കുന്ന യൗവനയുക്തയാണ്….
അങ്ങനെ ഓരോ ദിവസവും ദേവിയെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ ഒരു ഉത്തരം നിങ്ങളുടെ ഉള്ളിൽ ലഭിക്കും..
അത് ഒരു വലിയ തിരിച്ചറിവിലേക്കുള്ള അല്ലെങ്കിൽ അറിവിന്റെ ലോകത്തിലേക്കുള്ള ഒരു വാതിലായിരിക്കും…
അത് അനുഭവിച്ചറിയാൻ ഓരോരുത്തരും ശ്രമിക്കുക.

Picture Design: Prasanth Balakrishnan

Story Summary: Chandraganta:  Navaratri third Day Worshipping

Highlights
തിന്മയും ദുഷ്ടതയും നശിപ്പിച്ചു കളയും
ചന്ദ്രഘണ്ടാ ദേവി

ഈ ദേവിയെ ഭജിച്ചാൽ എല്ലാ ചീത്ത ഊർജ്ജങ്ങളും പ്രശ്നങ്ങളും വിട്ടുപോകും

മഹത്വവും പ്രശസ്തിയും ബഹുമാനവും നമ്മളെ തേടിയെത്തും

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?