Saturday, November 7, 2026
Saturday, November 7, 2026
Home » അമാവാസിയിലെ പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലം; തിങ്കളാഴ്ച തുലാവാവ്

അമാവാസിയിലെ പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലം; തിങ്കളാഴ്ച തുലാവാവ്

by NeramAdmin
0 comments

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലം ലഭിക്കുന്ന
അമാവാസി ദിവസം പിതൃകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ഏറ്റവും ഗുണകരവുമാണ്. അമാവാസി അഥവാ കറുത്തവാവ് വ്രതം നോറ്റ് പിതൃക്കള്‍ക്ക് വേണ്ടി ബലിയൂട്ടുകകയും, അന്നദാനം, പുരാണപാരായണം, തിലഹോമം, നാമജപ പ്രാര്‍ത്ഥന എന്നിവ നടത്തുകയും ചെയ്താൽ എല്ലാ പാപദോഷങ്ങളും ശമിക്കും. എല്ലാമാസവും അമാവാസി വ്രതമെടുക്കാന്‍ ഉത്തമമാണെങ്കിലും പിതൃപ്രീതിക്ക് കർക്കടകമാസത്തിലെ അമാവാസി പോലെ ശ്രേഷ്ഠമാണ് സൂര്യ -ചന്ദ്രന്മാർ തുലാം രാശിയിൽ സംഗമിക്കുമ്പോൾ സംഭവിക്കുന്ന തുലാവാവ്. തുലാവാവിന് തൂശനിലയിൽ ബലിയിട്ടാൽ സർവ്വപിതൃപ്രീതി കൈവരുമെന്നാണ് വിശ്വാസം.

Bhadrakali Mahatmyam by Nedumpally Vinod Namboothiri https://www.okalasha.com/shop/bhadrakali-mahatmyam-by-nedumpally-vinod-namboothiri

സന്താനാഭിവൃദ്ധി, ആരോഗ്യം, സാമ്പത്തികകോന്നതി,
ഐശ്വര്യലബ്ധി എന്നിവയ്ക്ക് തുലാമാസത്തിലെ അമാവാസി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. പിതൃദോഷശാന്തിയും ലഭിക്കും. വ്രതമെടുക്കുന്നവർ അമാവാസി ദിവസവും തലേന്നും ബ്രഹ്മചര്യം പാലിച്ച് രാത്രി ഭക്ഷണം ഉപേക്ഷിക്കണം. മറ്റ്‌ പൊതു വ്രതനിഷ്ഠകളും പാലിക്കണം. അമാവാസി ദിവസം പിതൃശ്രാദ്ധവും ചെയ്യണം. ഇത്തവണ തുലാമാസ അമാവാസി 2026 നവംബർ 9, തിങ്കളാഴ്ചയാണ്. തുലാവാവിൻ്റെ പിറ്റേന്ന് പ്രഥമ മുതലാണ് സ്കന്ദഷഷ്ഠി വ്രതം ആരംഭിക്കുന്നത്.
മനോധൈര്യത്തിനും ഭയം, ആശങ്ക, ഉത്കണ്ഠ എന്നിവ മാറുന്നതിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും 2 നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം. രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ 5 മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക്
അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.


മനോധൈര്യത്തിനും ഭയം, ആശങ്ക, ഉത്കണ്ഠ എന്നിവ മാറുന്നതിനും ഓം അഘോര മൂര്‍ത്തയേ നമഃ എന്ന മന്ത്രം 336 വീതം മൂന്നുമാസം കറുത്തപക്ഷത്തിലെ എല്ലാ ദിവസവും 2 നേരം ചൊല്ലുക. അത്ഭുത ശക്തിയുള്ളതാണ് ഈ മന്ത്രം. രോഗദുരിത ശാന്തിക്ക് ഓം ജുസഃ സ്വാഹാ എന്ന മന്ത്രം കറുത്തപക്ഷത്തിലെ 5 മാസം 2 നേരവും 108 വീതം ജപിക്കുക. നല്ല മാറ്റം ഉണ്ടാകും. ഓം പിതൃഭ്യോ നമഃ എന്ന മന്ത്രം പിതൃപ്രീതിക്ക് കറുത്ത പക്ഷത്തിൽ എന്നും 108 വീതം ചൊല്ലാം. നിത്യവും ജപിക്കാൻ പറ്റാത്തവര്‍ക്ക്
അമാവാസി നാളില്‍ മാത്രമായും ചെയ്യാം. പിതൃപ്രാര്‍ത്ഥന നടത്താൻ നിലവിളക്ക് തെളിച്ച് വയ്ക്കണമെന്നില്ല.

ക്ഷിപ്ര ഫലസിദ്ധി നേടാം
പെട്ടെന്ന് അഭീഷ്ട സിദ്ധി നേടാൻ അമാവാസി ദിവസം ഓം ഐം ക്ലീം സൗഃ ഹ്രീം ഭദ്രകാള്യൈ നമഃ എന്ന മന്ത്രം ജപിക്കുന്നത് ഏറ്റവും നല്ലതാണ്. പൗർണ്ണമിയുടെ പിറ്റേന്ന് തുടങ്ങി കറുത്ത വാവുവരെ നിത്യവും ഈ മന്ത്രം 108 തവണ വീതം ജപിക്കുകയും ഇങ്ങനെ 5 മാസം കൃത്യമായി തുടരുകയും ചെയ്താല്‍ കാര്യസിദ്ധി ഉറപ്പാണ്. അതുപോലെ ഭദ്രകാളീ ഉപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് ദേവിയുടെ അഷ്ടോത്തര ശതനാമ സ്തോത്രം. മഹാകാളിയുടെ രൂപഭാവങ്ങളും ഗുണങ്ങളും പ്രകീർത്തിക്കുന്ന 108 നാമങ്ങൾ കോർത്ത് ഒരുക്കിയ ഈ സ്തോത്രം പതിവായി ജപിച്ച് ദേവിയെ ഉപാസിച്ചാൽ ശത്രുദോഷം, ദൃഷ്ടിദോഷം ശാപദോഷം എന്നിവയെല്ലാം ശമിക്കും. അകാരണമായ ഭയം ഉൾപ്പെടെ എല്ലാവിധ ഭയപ്പാടുകളും മാറും.
പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ഭദ്രകാളി അഷ്ടോത്തര ശതനാമ സ്തോത്രം കേൾക്കാം:
https://youtu.be/of0N4EllGB8

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
മൊബൈൽ : + 91 94-470-20655

ALSO READ

Story Summary: Thulam Month Amavasya day is considered auspicious for the worship of forefathers

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?