1202 വൃശ്ചികം 1 മുതൽ 29 വരെയുള്ള സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിൻ്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടക്കൂറ്
( അശ്വതി, ഭരണി , കാർത്തിക 1/4 )
ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. പ്രയോജനമില്ലാത്ത കാര്യങ്ങളിൽപ്പെട്ട് സമയനഷ്ടവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ടതായി വരും. സർക്കാരിൽ നിന്നും പ്രതികൂലമായ നടപടികൾ ഉണ്ടാകാതെ നോക്കണം. നന്നായി ജപം ചെയ്യുക. യുക്തമായ തീരുമാനം സ്വീകരിക്കുവാൻ അനുഭവഞ്ജാനമുള്ള വ്യക്തികളുടെ നിർദ്ദേശം തേടുക. മറ്റുള്ളവർക്ക് അനിഷ്ടമുണ്ടാക്കുന്ന സംസാരം ഒഴിവാക്കണം. സാമ്പത്തിക രംഗത്ത് കുറച്ച് ഞെരുക്കം അനുഭവപ്പെടും.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പലരേയും സഹായിക്കാൻ ശ്രമിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ ആലോചിച്ച് മാത്രമെ നടത്താവു. ബിസിനസ്സിൽ ഉയർച്ചയും താഴ്ചയും അനുഭവപ്പെടും. ഗതിവിഗതികൾക്കനുസരിച്ച് ജീവിത സഹാചര്യങ്ങൾ അതിജീവിക്കേണ്ടതായി വരും. അനാവശ്യ വാഗ്ദാനത്തിൽ ഏർപ്പെടരുത്. ആരേയും അന്ധമായി വിശ്വസിക്കരുത്.
മിഥുനക്കൂറ്
(മകയിരം 1/2 , തിരുവാതിര , പുണർതം 3/4 )
കരാറുകാർക്ക് കിട്ടാനുള്ള പണലഭ്യത കാണുന്നു. ആഗഹ സാഫല്യത്താൽ ആത്മനിർവ്യതിയുണ്ടാകും. തൊഴിൽ രംഗത്ത് ഉന്നതി ഉണ്ടാകും. പുണ്യതീർത്ഥ ഉല്ലാസ വിനോദയാത്രയ്ക്ക് അവസരം വന്നു ചേരും. ഭൂമി വാങ്ങുകയോ കരാറായി ഏറ്റെടുക്കുകയോ ചെയ്യാൻ സാധിക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ രേഖകളും ആഭരണങ്ങളും തിരികെ ലഭിക്കും.

കർക്കടകക്കൂറ്
(പുണർതം 1/4 , പൂയ്യം , ആയില്യം)
അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. ലളിതമായ ജീവിത ശൈലി അവലംബിക്കുന്നതുവഴി മന:സമാധാനമുണ്ടാകും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടു കൂടി
വേണം. അന്യവ്യക്തികളോടു ആഗ്രഹങ്ങൾ തോന്നുകയും തൽഫലമായി അപകീർത്തി ഉണ്ടാവുകയും ചെയ്യും. വിദ്യാർത്ഥികൾ അലസത വെടിയണം. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം
ചിങ്ങക്കൂറ്
( മകം , പൂരം ഉത്രം 1/4 )
ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ വളരെ ശ്രദ്ധിക്കേണ്ടതാണ്. ആചാരപരമായ പ്രാർത്ഥനകൾ നന്നായി നടത്തുക. സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായവ്യത്യാസമുണ്ടാകാതെ നോക്കണം. ദൂരയാത്രകൾ ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. യാത്രകൾ വളരെ കരുതലോടെയാവണം. പാഴ്ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. മേലുദ്യോഗസ്ഥരുടെ പ്രീതി നേടാൻ ശ്രമിക്കണം. ദൈവാധീനം കൊണ്ട് പല പ്രതിസന്ധികളേയും തരണം ചെയ്യും.
ALSO READ
കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
ക്ഷേത്ര ദർശനവും തീർത്ഥയാത്രകളും കൊണ്ട് മാനസിക പിരിമുറുക്കം കുറയും. പിതൃ സ്ഥാനീയരിൽ നിന്നും ഉപദേശങ്ങളും സഹായങ്ങളും ഉണ്ടാകും. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. വസ്തു സംബന്ധമായ കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട്. വരുമാനത്തിൽ നല്ലൊരു ശതമാനം കടം വീട്ടാൻ ഉപയോഗിക്കും. പൊതു ചടങ്ങിൽ നേതൃസ്ഥാനത്ത് അവരോധിക്കപ്പെടും. ആത്മ പ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും.
തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 )
ചില എതിർപ്പുകൾ നേരിടേണ്ടി വരുമെങ്കിലും മാനസിക ശക്തി കൊണ്ട് എല്ലാം ഇല്ലാതാകും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ചില ശത്രുക്കൾ തടസ്സങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും. സ്വത്ത് ഭാഗം വയ്ക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായേക്കാം. ദൂരയാത്രകൾ ചെയ്യേടതായി വരും. യാത്രകൾ കരുതലോടെയാവണം. അനാവശ്യ ചിന്തകൾ വെടിയണം. അതേ പോലെ അനാവശ്യ അഭിപ്രായ സംഘട്ടനങ്ങൾ ഗൃഹാന്തരീക്ഷം മോശമാക്കും.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട )
നിസ്സാര കാര്യങൾക്കുപോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ്. മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പലവിധ ആപത്തുകളും ഉണ്ടാകുന്നതാണ്. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. വാക്കു തർക്കങ്ങളിൽ നിന്ന് യുക്തിപൂർവ്വം പിൻമാറുക. സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ധനപരമായ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്യുക. ഈശ്വരാനുഗ്രഹത്താൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും . ദമ്പതികൾ പിണക്കങ്ങൾ ഒഴിവാക്കി രമ്യതയിൽ വർത്തിക്കണം.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1/4)
മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയകുഴപ്പം വരാതെ ശ്രദ്ധിക്കണം തൊഴിൽ പരമായ പ്രാരാബ്ദ്ധങ്ങളാൽ പലപ്പോഴും കുടുംബോംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല ദൂരദേശത്തെ കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സുഹൃത്തുക്കൾ സഹായിക്കും ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം ഭൂമി ക്രയവിക്രയങ്ങളിൽ നേട്ടം കുറയും ആരോഗ്യ ശ്രദ്ധ വേണം അപവാദങ്ങളിൽ ചെന്നു ചാടരുത്
മകരക്കൂറ്
(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രയത്നങ്ങൾക്ക് ഫലം ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠന പുരോഗതി ഉണാകും. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജ്ജവം കാണിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും. അദ്ധ്യാത്മിക ആത്മീയ പ്രഭാക്ഷണങ്ങൾ മനസ്സമാധാനത്തിന് വഴിയൊരുക്കും.
കുംഭക്കൂറ്
( അവിട്ടം 1/2, ചതയം, പൂരൂരട്ടാതി 3/4)
ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യാപാരം, വ്യവസായം, കരാർ ജോലികൾ തുടങ്ങിയ കർമ്മമേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽ സമൃദ്ധിയും ഉണ്ടാകും. വാഹനം മാറ്റിവാങ്ങും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ ആശ്വാസമുണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കാൻ കഴിയും. അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും .
ഊഹ കച്ചവടത്തിൽ നഷ്ടം സംഭവിക്കാതെ നോക്കണം. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണച്ചുമതല മറക്കരുത്. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കും.
ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: + 91 9961442256
Email ID: prabhaseenacp@gmail.com
This month 1202 Vrichikam for you Predictions by Prabha Seena
(നേരം ഓൺ ലൈൻ വാട്സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.