Tuesday, July 14, 2026
Tuesday, July 14, 2026
Home » ശനിദോഷം അകറ്റാൻ നീരാജനം സമർപ്പിക്കുന്നതിൻ്റെ രഹസ്യം ഇതാണ് !

ശനിദോഷം അകറ്റാൻ നീരാജനം സമർപ്പിക്കുന്നതിൻ്റെ രഹസ്യം ഇതാണ് !

by NeramAdmin
0 comments

ശനിദോഷ പരിഹാരത്തിന് പൊതുവേ ചെയ്യുന്ന പ്രധാന വഴിപാടാണ് നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കുന്നത്. മുഖ്യമായും ധർമ്മ ശാസ്‌താ ക്ഷേത്രങ്ങളിൽ ശനിയാഴ്ചകളിലാണ് നീരാജനം
നടത്തുന്നത്. ശനൈശ്ചരനും ശിവ ഭഗവാനും
ഹനുമാൻ സ്വാമിക്കും ഇതുപോലെ ധാരാളം ഭക്തജനങ്ങൾ നാളീകേര മുറിയിൽ ശനിയാഴ്ച എള്ളുതിരി കത്തിക്കുന്ന പതിവുണ്ട്. ജാതകത്തിൽ ശനിദശ വരുമ്പോൾ ആചാര്യന്മാർ വഴിപാടായി നിർദ്ദേശിക്കുന്ന പ്രധാന കാര്യം നീരാജന സമർപ്പണമാണ്. ഉണക്കിയെടുത്ത എള്ള് തുണിയിൽ പൊതിഞ്ഞ് എള്ള് കിഴികളുണ്ടാക്കി എള്ളെണ്ണയിൽ മുക്കിയാണ് നീരാജനം കത്തിക്കുന്നത്.

O Kalasha Premium Mini Resin Lord Ayyappan Idol – 11cm Antique Gold Finish Swami Ayyappa Statue for Car Dashboard & Mandir https://www.okalasha.com/shop/o-kalasha-premium-mini-resin-lord-ayyappan-idol-11cm-antique-gold-finish-swami-ayyappa-statue-for-car-dashboard-mandir

ശനിദോഷമുള്ളവർക്ക് രക്തത്തിൽ ഇരുമ്പിന്റെ പോരായ്മ ഉണ്ടാകുമത്രേ. ഇത് പരിഹരിക്കാൻ അതിന്റെ ഉറവിടമായ ശനിയുടെ ഊർജ്ജത്തെ നേരിട്ട് ആകർഷിക്കാനാണ് നീരാജനം കത്തിക്കുന്നത്. ജ്യോതിഷത്തിൽ ശനിഗ്രഹവുമായാണ് ഇരുമ്പിനെ
ബന്ധപ്പെടുത്തിയിട്ടുള്ളത്. ശനിദോഷത്തിൻ്റെ ഒരു കാരണം ഇരുമ്പിന്റെ കുറവാണ്. എള്ളെണ്ണയിൽ ഇരുമ്പിന്റെ അംശം കൂടുതലുണ്ട്. ഒരു കപ്പ് എള്ളെണ്ണയിൽ 20 മില്ലിഗ്രാം വരെ ഇരുമ്പിന്റെ അംശം ഉണ്ടത്രേ. എള്ളെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്ന ആഹാരം കഴിക്കുന്നതും തേച്ചു കുളിക്കുന്നതും അതുപയോഗിച്ച് ഉണ്ടാക്കുന്ന നിവേദ്യങ്ങൾ (എളളു പായസം) കഴിക്കുന്നതും അതൊഴിച്ച് തെളിക്കുന്ന
വിളക്ക് കത്തുമ്പോൾ പടരുന്ന വായു ശ്വസിക്കുന്നതും രക്തത്തിലെ ഇരുമ്പ് അംശം കൂടുന്നതിന് സഹായിക്കും. ഇത് തിരിച്ചറിഞ്ഞാണ് പൂർവ്വിക ആചാര്യന്മാർ വിളക്കിൽ എള്ളെണ്ണ ഒഴിച്ച് കത്തിക്കണമെന്ന് നിഷ്കകർഷിച്ചത്. ഇതിലൂടെ അന്തരീക്ഷത്തിൽ ഇരുമ്പിന്റെ പ്രാണോർജ്ജം വ്യാപിക്കുന്നു എന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതിനാലാണ് എള്ളെണ്ണ ഉപയോഗിച്ച് വിളക്കു കത്തിക്കുന്നതിലൂടെ ശനിയെ പ്രസാദിപ്പിച്ച് അനുഗ്രഹം നേടാമെന്ന് പറയുന്നത്. ഏത് കാര്യത്തിനും നിഷ്ഠയും ചിട്ടയും ദൃഢതയും ഏകാഗ്രതയും
കൈവരുന്നത് അതിന് ഈശ്വരവിശ്വാസത്തിന്റെ പിൻബലവും കിട്ടുമ്പോഴാണ്.

വിളക്ക് കത്തിക്കാൻ എള്ളെണ്ണ ഉപയോഗിക്കുമ്പോൾ മറ്റൊരുകാര്യം കൂടി ശ്രദ്ധിക്കണം. പലഹാരങ്ങൾ വറുക്കാൻ ഉപയോഗിച്ച എള്ളെണ്ണ വിളക്കു കത്തിക്കാനെടുക്കരുത്. ഒരിക്കൽ വറുക്കാനുപയോഗിച്ച എണ്ണയിൽ കാർബണിന്റെ അംശം കൂടും. വീണ്ടും തിരിതെളിക്കാൻ ഇത് ഉപയോഗിക്കുമ്പോൾ വിളക്കു കത്തിച്ചുവയ്ക്കുന്ന അന്തരീക്ഷത്തിൽ കാർബൺ നിറയാൻ ഇത് കാരണമാകും. ഭദ്രദീപം കരിന്തിരി കത്തിയാൽ ദു:ഖമാകുമെന്ന് പഴമക്കാരുടെ വിശ്വാസം. ഇതിനു കാരണം എണ്ണ വറ്റിക്കഴിഞ്ഞ തിരി കത്തുമ്പോൾ ആ അന്തരീക്ഷത്തിൽ കാർബൺ കൂടുതലായി പരക്കും എന്നത് തന്നെയാണ്.

അതുപോലെയാണ് തിരിയുടെ എണ്ണത്തിന്റെ കാര്യവും. ഒറ്റത്തിരി ഇട്ട വിളക്കിൽ നിന്നും പ്രതികൂല ഊർജ്ജമാണ് പ്രസരിക്കുന്നത്. രണ്ടു തിരിയിട്ട വിളക്കിൽ നിന്ന് അനുകൂല ഊർജ്ജവും മൂന്നും നാലും ഇതുപോലെ പ്രതികൂല ഊർജ്ജം ഉണ്ടാക്കുമ്പോൾ അഞ്ച്, ഏഴ് തിരികൾ അനുകൂല ഊർജ്ജത്തിന്റേതാണെന്ന് ഡൗസിംഗ് റോഡ് എന്ന ഉപകരണം കൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ ഭദ്രദീപത്തിന് 2,5,7 തിരികളിട്ട് എള്ളെണ്ണ ഒഴിച്ച് വിളക്ക് കൊളുത്തണം. അല്ലെങ്കിൽ നെയ് ഒഴിച്ച് തിരിതെളിക്കണം.

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

ALSO READ

ജ്യോതിഷരത്നം വേണു മഹാദേവ്,
(മൊബൈൽ + 91 9847575559)

Summary: Importance of Sesame Oil For Removing Shani Dosham and Number of Deepam Required for lighting Nilavilakku

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?