Monday, July 20, 2026
Monday, July 20, 2026
Home » കാര്യ വിജയം, ശനിദോഷശമനം; ഇത്ഹനുമദ് ഭജനത്തിന് ഉത്തമസമയം

കാര്യ വിജയം, ശനിദോഷശമനം; ഇത്ഹനുമദ് ഭജനത്തിന് ഉത്തമസമയം

0 comments

അശോകൻ ഇറവങ്കര

അദ്ധ്യാത്മരാമായണം പാരായണത്തിനും ശ്രീ രാമജയം ജപത്തിനുമൊപ്പം രാമായണ പുണ്യം നിറയുന്ന കർക്കടക മാസത്തിൽ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് സർവ്വകാര്യ വിജയത്തിനും ശനിദോഷ മുക്തിക്കും നല്ലതാണ്.

അവതാര മഹിമ
ശ്രീരാമദാസനും ശിവാംശവുമാണ് ഹനുമാൻ സ്വാമി. ഏഴു ചിരഞ്ജീവികളിൽ ഒരാൾ. ശിവപാർവതിമാർ വാനര വേഷത്തിൽ വനത്തിൽ രാസക്രീഡ ആടിയതിനെ തുടർന്നാണ് ഹനുമാന്റെ ജനനം. വാനരത്തെ പ്രസവിക്കാൻ പാർവതിദേവി മടിച്ചപ്പോൾ സൽപുത്രനായി തപം ചെയ്ത വാനരരാജൻ കേസരിയുടെ പത്നി അഞ്ജനയുടെ ഗർഭത്തിൽ ശിവതേജസ് വായുഭഗവാൻ നിക്ഷേപിച്ചതിന്റെ ഫലമായാണ് ഹനുമാൻ സ്വാമി അവതരിച്ചത് എന്നാണ് ഐതിഹ്യം.

സുന്ദരകാണ്ഡം പാരായണം ഫലം
ബ്രഹ്മാവിൽ നിന്ന് ചിരഞ്ജീവിത്വവും വിഷ്ണുവിൽ നിന്ന് ഭക്തിയും ശിവനിൽ നിന്ന് പരാക്രമവും ഇന്ദ്രനിൽ നിന്ന് പ്രതിരോധവും അഗ്‌നിയിൽ നിന്ന് അഗ്‌നിപ്രതിരോധവും ദേവന്മാരിൽ നിന്ന് വേഗതയും ലഭിച്ച ഹനുമാന്റെ ഗുരു സൂര്യനാണ്. ഗുരുവിനഭിമുഖമായി പുറകോട്ട് നടന്നാണ് ഹനുമാൻ സർവ്വശാസ്ത്രവും പഠിച്ചത്. മഹാജ്ഞാനിയും സംഗീത പണ്ഡിതനുമായ ഹനുമാൻ യജമാന ഭക്തിയുടെ മൂർത്തീഭാവവുമാണ്. ഹനുമാന്റെ വീരശൂര പരാക്രമങ്ങൾ വർണ്ണിക്കുന്ന സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതിലൂടെ ശത്രുജയം, ബന്ധുസമാഗമം, ബന്ധവിമോചനം എന്നീ ഫലങ്ങളും സിദ്ധിക്കുന്നതാണ്.

Visit: https://www.okalasha.com/shop/divine-brass-mural-style-krishna-with-flute-17-cm

ശനി ദോഷപരിഹാരം
കർക്കടകത്തിൽ മാത്രമല്ല ജാതക ദശാസന്ധികളിലും ദോഷമുള്ള ദശാകാലത്തും പ്രത്യേകിച്ച് കണ്ടകശനി ഏഴരശനി, അഷ്ടമശനി കാലങ്ങളിലും സുന്ദരകാണ്ഡ പാരായണം നടത്തിയാൽ ദോഷഫലങ്ങൾ ഇല്ലാതാക്കും. ഹനുമാൻ ഭക്തരെ ശനി ഭഗവാൻ ഉപദ്രവിക്കില്ല. ശനിഗ്രഹത്തിന്റെ അധിദേവനായി ശാസ്താവിനൊപ്പം ഹനുമാനെയും കരുതുന്നു. ഫലസിദ്ധിക്കായി നിശ്ചിത ദിവസം സുന്ദരകാണ്ഡം വായനയല്ല പറഞ്ഞിട്ടുള്ളത്. ഫലം സിദ്ധിക്കുന്നതു വരെ തുടർച്ചയായ വാനയയാണ് ആവശ്യം. സുന്ദരകാണ്ഡം പാരായണം ചെയ്യുമ്പോൾ ബ്രഹ്മചര്യം, സസ്യാഹാരം എന്നിവ ശീലിക്കണം. ഇത് ഹനുമദ് ഉപാസന കൂടി ആയതാണ് കാരണം. ഹനുമാന്റെ സമുദ്രലംഘനം മുതൽ സീതാവൃത്താന്തമറിഞ്ഞ് തിരികെ വരുന്നതുവരെയുള്ള ഭാഗമാണ് സുന്ദരകാണ്ഡം.

രാമായണ പാരായണം പ്ലേലിസ്റ്റ്
രാമായണ പാരായണം കേൾക്കാം
നേരം ഓൺലൈൻ യൂട്യൂബ് ചാനലിൽ കുരീപ്പുഴ സജീവിൻ്റെ രാമായണ പാരായണം എല്ലാ ദിവസവും കേൾക്കാം: പ്ലേലിസ്റ്റ് ലിങ്ക്:

ALSO READ


Story Summary: Recit Ramayanam Sundara Kandam For Blessings of Hanuman Swamy

നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc. Free shipping for Jewels 🙂 )

Copyright @ 2026 NeramOnline.com. All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?