Friday, August 21, 2026
Friday, August 21, 2026
Home » പുത്രജാത ഏകാദശി സന്താന ഭാഗ്യവും മക്കൾക്ക് ശ്രേയസ്സും നൽകും

പുത്രജാത ഏകാദശി സന്താന ഭാഗ്യവും മക്കൾക്ക് ശ്രേയസ്സും നൽകും

0 comments

ഇഹപര ലോകസുഖം സമ്മാനിക്കുന്ന ഏകാദശിവ്രതം എല്ലാ വ്രതങ്ങളിലും ശ്രേ‌ഷ്ഠമെന്നാണ് വിഷ്ണുഭക്തരുടെ വിശ്വാസം. മുരൻ എന്ന അസുരനെ നിഗ്രഹിക്കാൻ വിഷ്ണു ഭഗവാനിൽ നിന്നും ഉത്ഭവിച്ച ദേവിയാണ് ഏകാദശിയായത്. ദേവി അവതരിച്ച ദിനം ഏകാദശി ആയതിനാൽ ആ പേരു തന്നെ സ്വീകരിച്ചു.
മുരനെ നിഗ്രഹിച്ചതിന് വരം ചോദിച്ച ദേവിക്ക് ശ്രീഹരി വിഷ്ണു ഭഗവാനാണ് ഏകാദശി വരുന്ന ദിനങ്ങളിൽ സ്വന്തം പേരിൽ ഏകാദശിവ്രതം അനുവദിച്ചത്. മുരനെ വധിച്ചതിനാലാണ് വിഷ്ണു ഭഗവാൻ മുരാരി എന്ന് അറിയപ്പെടുന്നത്.

ചാന്ദ്രമാസത്തിലെ 2 പക്ഷങ്ങളിലെയും പതിനൊന്നാം തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം ഇത് വരും. വെളുത്തപക്ഷത്തിലെ ശുക്ലപക്ഷ ഏകാദശി ഗൃഹസ്ഥർ അനുഷ്ഠിക്കുന്നത് ശ്രേഷ്ഠമാണ്. കറുത്തപക്ഷത്തിലുള്ളത് കൃഷ്ണപക്ഷ ഏകാദശി. വർഷത്തിൽ 24 ഏകാദശികളുണ്ട്. ചിലപ്പോൾ ഇത് 25 ആകാം.

Vishnu Sahasranamam (Commentary) by Dr. B.C. Balakrishnan https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=spiritual-literature&is_service=false

ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് ഗീത ഉപദേശിച്ചത് മാർഗ്ഗശീർഷ മാസത്തിലെ മോക്ഷദ ഏകാദശി നാളിലാണ് വിശ്വസിക്കുന്നു. സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി ദ്വാദശി ബന്ധമുള്ളത് ആനന്ദപക്ഷ ഏകാദശി. ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിൽ ഒരു മാസം വേണം തുടർച്ചയായി ഏകാദശിവ്രതം തുടങ്ങാൻ .

ഏകാദശിയുടെ അവസാനത്തെ 15 നാഴികയും നേരവും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ ഹരിവാസര മുഹൂര്‍ത്തത്തില്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് വിഷ്ണു ചിന്തയും ജപവുമായി കഴിയുന്നത് അത്യുത്തമമാണ്. ഈ സമയത്ത് മഹാവിഷ്ണുവിന്റെ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണ ഫലസിദ്ധി നൽകും. 2026 ആഗസ്റ്റ് 23 ഞായറാഴ്ചയാണ് ചിങ്ങത്തിലെ ( ശ്രാവണത്തിലെ ) ശുക്ലപക്ഷ ഏകാദശിയായ പുണ്യദാഏകാദശി. ഈ ദിവസം വിഷ്ണു ഭാഗവാന്റെ നാമത്തില്‍ വിധിപ്രകാരം വ്രതം എടുത്ത് ഭഗവദ്പൂജ നടത്തേണ്ടതാണ്. ഈ വ്രതം എടുക്കുന്ന സന്താനരഹിതര്‍ക്ക് സന്താന ഭാഗ്യമുണ്ടാകും. മക്കൾക്ക് ശ്രേയസ് ലഭിക്കും. പുത്രജാത ഏകാദശി എന്നും ഇത് അറിയപ്പെടുന്നു. ആഗസ്റ്റ് 7 ന് രാത്രി 9.44 മുതൽ 8 ന് രാവിലെ 11.23 വരെയാണ് ഹരിവാസര വേള.

ദശമി, ഏകാദശി, ദ്വാദശി ദിനങ്ങള്‍ ഏകാദശി വ്രതത്തിന് വളരെ പ്രാധാനമാണ്. ഈ ദിവസങ്ങളില്‍ ഒരുനേരം അരിയാഹാരം കഴിക്കാം. മറ്റ് സമയത്ത് ഗോതമ്പിലുള്ള  ലളിതമായ വിഭവങ്ങളും പയര്‍, പുഴുക്ക്, പഴങ്ങള്‍, ഫലങ്ങൾ എന്നിവ കഴിക്കാം. ഏകാദശിയില്‍ പൂര്‍ണ്ണ ഉപവാസമാണ് ഉത്തമം. ഈ ദിവസം തുളസീതീര്‍ത്ഥം മാത്രം കുടിച്ച് വ്രതമെടുക്കുന്നവരുണ്ട്. അതിന് കഴിയാത്തവർ ഒരു നേരം അരിയാഹാരം കഴിച്ച് വ്രതം നോൽക്കുന്നു. അടുത്ത ദിവസം തുളസീതീര്‍ത്ഥം കഴിച്ച് വ്രതം പൂർത്തിയാക്കും. ഈ ദിവസം വിഷ്ണു പ്രീതികരമായ മന്ത്രജപങ്ങൾ പ്രധാനമാണ്. കഴിയുന്നത്ര ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ
ജപിക്കണം. വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തണം. അതിന് കഴിയാത്തവർ പൂജാമുറിയിൽ ഭഗവാൻ്റെ ചിത്രത്തിനു മുന്നിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുക. ശ്രീരാമ, ശ്രീകൃഷ്ണപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതിനും ഏകാദശി ദിനം ഉത്തമമാണ്. മൗനം ഭജിക്കുന്നതും നല്ലതാണ്. മത്സ്യ മാംസ ഭക്ഷണം, മദ്യ സേവ, ശാരീരിക ബന്ധം, പകലുറക്കം ഇതൊന്നും പാടില്ല. രണ്ടു നേരം കുളിക്കണം.

ALSO READ

മഹാവിഷ്ണുവിന് ഏറെ പ്രിയപ്പെട്ട തുളസിയിലയും പഴങ്ങളും ഏകാദശി ദിവസം ക്ഷേത്രത്തിൽ സമര്‍പ്പിക്കുന്നത് സുകൃതകരമാണ്. വിഷ്ണുസൂക്ത പുഷ്പാഞ്ജലി, മുഴുക്കാപ്പ് തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. മേടം, കർക്കടകം രാശിയിൽ പിറന്ന അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ, പുണർതം അവസാന കാൽ, പൂയം, ആയില്യം നക്ഷത്രക്കാർ ഏകാദശി വ്രതമെടുക്കുന്നത് വളരെ നല്ലതാണ്.

അഷ്ടാക്ഷര മന്ത്രം
ഓം നമോ നാരായണായ

ദ്വാദശാക്ഷരി മന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ

വിഷ്ണു ഗായത്രി
നാരായണായ വിദ്മഹേ
വസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത്

പ്രാർത്ഥനാ ശ്ലോകം
ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയേ

വിഷ്ണു സഹസ്രനാമം, ആലാപനം, മണക്കാട് ഗോപൻ:
https://youtu.be/8WgdMb-udz8?si=oBuwC0tqYUbLj27d

Story Summery : Significance, Rituals and Blessings of Punyada Ekadashi, Sukla Paksha of Shravana Masa

Highlights
ശ്രാവണ ശുക്ലപക്ഷ ഏകാദശി ഞായറാഴ്ച

പുണ്യദാ ഏകാദശി, പുത്രജാത ഏകാദശി
എന്നീ പേരുകളിലും ഈ ഏകാദശി പ്രസിദ്ധം

വെളുത്തപക്ഷത്തിലെ ശുക്ലപക്ഷ ഏകാദശി ഗൃഹസ്ഥർ അനുഷ്ഠിക്കുന്നത് ശ്രേഷ്ഠം

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?