എട്ട് ശ്ലോകങ്ങളിലോ ക്ലിപ്തമായ മറ്റ് രീതിയിലോ ഈശ്വരകീർത്തനം നടത്തുന്നതാണ് അഷ്ടകം. മിക്കവാറും
എല്ലാ ദേവീ ദേവന്മാർക്കും ഒന്നോ അതിൽ കൂടുതലോ അഷ്ടകങ്ങൾ പ്രചാരത്തിലുണ്ട്. ശ്രീകൃഷ്ണ പരമാത്മാവിനെ സ്തുതിക്കുന്ന അഷ്‌ടകങ്ങൾക്കാകട്ടെ കണക്കില്ല. ഇതിൽ മധുര മനോഹരമായ ഒന്നാണ് മധുരാഷ്ടകം. ഏത് സമയത്തും ഏതൊരു ഭക്തർക്കും തന്നാൽ ആവും വിധം മായാകണ്ണനെ ഹൃദയപൂർവ്വം ഭജിക്കാവുന്നതാണ് മധുരാഷ്ടകം.
എല്ലാം മധുര മനോഹരം
ഭാരതീയ കൃഷ്ണ സങ്കൽപത്തിലെ കൃഷ്ണരൂപവും കൃഷ്ണഭാവവും കൃഷ്ണലീലയും കൃഷ്ണവേഷവും കൃഷ്ണശബ്ദവും കൃഷ്ണശ്രുതിയും കൃഷ്ണസാമീപ്യവും എല്ലാം എല്ലാം മധുര മനോഹരമാണ്. അധരം വദനം നയനം ഹൃദയം വചനം ചരിതം വനമാല, മഞ്ഞപട്ടുടയാട, ഹാസഭാവം, നൃത്തം, നൃത്യം, നാട്യം കൃഷ്ണസംബന്ധിയായ യമുന, യമുനയിലെ വെള്ളം, ഓളം, ഗോപീ ഗോപന്മാർ, കൃഷ്ണഗീതം, വേഷം, വെണ്ണമോഷ്ടിക്കൽ ഉൾപ്പെടെ ഉള്ള കപടവേഷം എല്ലാം ഒന്നിനൊന്ന് മധുരതരമാണ്. അങ്ങനെ ആസകലമധുരവും അമൃതവുമായ കൃഷ്ണനെ സ്മരിക്കുന്നത് അതിനേക്കാൾ മധുരതരമായ കാര്യമാണ്.

Divine Brass Mural-Style Krishna with Flute – 17 cm https://www.okalasha.com/shop/divine-brass-mural-style-krishna-with-flute-17-cm
ശ്രീവല്ലഭാചാര്യരുടെ രചന
യമുനാതീരത്ത് ധ്യാനത്തിലിരുന്ന ശ്രീവല്ലഭാചാര്യരുടെ മനോമുകുരത്തിൽ ഉണ്ണിക്കണ്ണൻ പ്രത്യക്ഷപ്പെട്ട് ലീലകളാടിയ
ദിവ്യാനുഭവത്തിൽ നിന്നാണ് ഈ സ്‌തുതി പിറവികൊണ്ടത്. ശ്രീകൃഷ്ണനും ഭക്തരുമായുള്ള പരസ്പര ബന്ധത്തിലെ മാധുര്യം അതിമനോഹരമായി വർണ്ണിക്കുന്ന മധുരാഷ്ടകം പതിവായി ഭജിച്ചാൽ ഭജിക്കുന്നവർ കൃഷ്ണനെപ്പോലെ മധുരാമൃതരായി മാറും. ദിവസവും രാവിലെ ഭക്തിയോടെ, ശ്രദ്ധയോടെ മധുരാഷ്ടകം ജപിച്ചാല്‍ സമാധാനവും സന്തോഷവും ലഭിക്കും. ആശങ്കകളും ദുഃഖങ്ങളും മാറി, വല്ലാത്തൊരു ശാന്തിയും ആനന്ദവും അനുഭവപ്പെടും. കൃഷ്‌ണഭക്തി വർദ്ധിക്കും. ദിവസവും കുളിച്ച് ശുദ്ധമായി വിളക്കു കത്തിച്ച് അതിന് മുന്നിലിരുന്ന് ജപിക്കുന്നത് ഉത്തമം.
എട്ട് തവണ ജപിക്കണം
ഭയം, നെഗറ്റീവ് ചിന്തകൾ, തടസ്സങ്ങൾ എന്നിവയാൽ വല്ലാതെ ബുദ്ധിമുട്ടുന്നവർ മധുരാഷ്ടകം എന്നും കുറഞ്ഞത് 8 തവണ വീതം പാരായണം ചെയ്താല്‍ ജന്മാന്തര പാപങ്ങൾ പോലും നശിക്കും. 8, 36, 108 തുടങ്ങി എത്ര തവണ വേണോ ജപിക്കാം. ജപസംഖ്യ കൂട്ടിയാൽ അതിവേഗം ഫലം കിട്ടുമെന്ന് വിശ്വാസം എല്ലാ ദിവസവും മധുരാഷ്ടകം ജപിക്കുന്നത് വീട്ടിലും മനസ്സിലും പോസിറ്റീവ് ഊർജ്ജം നിറയ്ക്കും. കുട്ടികളിലും മുതിർന്നവരിലും ഏകാഗ്രതയും മനസ്സിനെ നിയന്ത്രിക്കാനുള്ള ശേഷിയും നന്നായി വർദ്ധിപ്പിക്കും. ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വന്നുചേരും.
മധുരാഷ്ടകം കേൾക്കാം
പ്രസിദ്ധ ഗായകൻ മണക്കാട് ഗേപൻ ആലപിച്ച മധുരാഷ്ടകം കേൾക്കാം:
https://youtu.be/rtWqkMtIdAA?si=SL1pJpj3F2CEm_r3
മധുരാഷ്ടകം വരികൾ
ALSO READ
അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹൃദയം മധുരം ഗമനം മധുരം
മധുരാധിപതേ രഖിലം മധുരം (1)
വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരം
ചലിതം മധുരം ഭ്രമിതം മധുരം
മധുരാധിപതേ രഖിലം മധുരം (2)
വേണുമർമധുരോ രേണുമർമധുര:
പാണിമർമധുരാ: പാദൗ മധുരൌ
നൃത്യം മധുരം സഖ്യം മധുരം
മധുരാധിപതേ രഖിലം മധുരം (3)
ഗീതം മധുരം പീതം മധുരം
ഭൂക്തം മധുരം സുപ്തം മധുരം
വമിതം മധുരം തിലകം മധുരം
മധുരാധിപതേ രഖിലം മധുരം (4)
കരണം മധുരം തരണം മധുരം
ഹരണം മധുരം രമണം മധുരം
വമിതം മധുരം ശമിതം മധുരം
മധുരാധിപതേ രഖിലം മധുരം (5)
ഗുംജാമധുരം മാലാ മധുരം
യമുനാ മധുരം വീചി മധുരം
സലിലം മധുരം കമലം മധുരം
മധുരാധിപതേ രഖിലം മധുരം (6)
ഗോപീ മധുരം ലീലാ മധുരം
യുക്തം മധുരം മുക്തം മധുരം
ദൃഷ്ടം മധുരം ശിഷ്ടം മധുരം
മധുരാധിപതേ രഖിലം മധുരം (7)
ഗോപാ മധുരം ഗാവോ മധുരം
യഷ്ടിമ്മധുരം സൃഷ്ടിമ്മധുരം
ദലിതം മധുരം ഫലിതം മധുരം
മധുരാധിപതേ രഖിലം മധുരം (8)
പ്രൊഫ.ദേശികം രഘുനാഥൻ,
മൊബൈൽ: +91 8078022068
Story Summary: Madhurashtakam, the 16th-century Sanskrit hymn by Sri Vallabhacharya that praises every attribute and pastime of Lord Krishna as utterly sweet.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.