നരസിംഹ ഭഗവാൻ്റെ ശാന്തരൂപമാണ് ലക്ഷ്മി നരസിംഹമൂർത്തി. ഹിരണ്യകശിപുവിനെ വധിച്ച ശേഷവും ശാന്തനാകാത്ത നരസിംഹ ഭഗവാനെ ശാന്തനാക്കാൻ മഹാലക്ഷ്മി എടുത്ത ഉഗ്രരൂപമാണ് പ്രത്യുംഗിര (നരസിംഹി). ഭയത്തിൽ നിന്നും മോചനം, ഐശ്വര്യം, ശത്രുദോഷ പരിഹാരം, മാനസിക സമാധാനം എന്നിവയ്ക്ക് ലക്ഷ്മി നരസിംഹമൂർത്തിയെ ആരാധിക്കാം.
ബുധനാഴ്ചകൾ മുഖ്യം
അഗതികൾക്കും നിരാശ്രയർക്കും പ്രത്യേക കരുതൽ നൽകുന്ന ലക്ഷ്മി നരസിംഹ മൂർത്തിയെ ഭജിക്കാൻ ഏറ്റവും ഉത്തമമാണ് അവതാര വിഷ്ണു പ്രധാനമായ ബുധനാഴ്ചകൾ. ശത്രുക്കളിൽ നിന്നും ദുർബാധകളിൽ നിന്നും മോചനം നൽകുന്ന ലക്ഷ്മി നരസിംഹമൂർത്തി ധനാഭിവൃദ്ധി, തൊഴിൽ രംഗത്ത് ഉയർച്ച, കടങ്ങളിൽ നിന്നും ക്രൂര ഗ്രഹങ്ങളുടെ പീഡകൾ, ദുർചിന്തകൾ എന്നിവയിൽ നിന്നും മോചനം ഉടൻ പ്രദാനം ചെയ്യും. വിവാഹതടസം, ശാപദോഷം എന്നിവ മാറാനും തൊഴിൽരംഗത്തെയും വ്യാപാരത്തിലെയും എതിരാളികളുടെ ശല്യം ഒഴിവാക്കാനും ലക്ഷ്മി നരസിംഹ ഉപാസന നല്ലതാണ്. വ്യാഴാഴ്ച, ചോതി നക്ഷത്രം എന്നിവയാണ് ലക്ഷ്മീ നരസിംഹ ഉപാസന വഴി അതിവേഗം ഫലം കിട്ടുന്ന മറ്റ് പ്രധാന ദിവസങ്ങൾ.

Divine Brass Ananthasayanam – Lord Padmanabha small size in Reclining Posture https://www.okalasha.com/shop/divine-brass-ananthasayanam-lord-padmanabha-small-size-in-reclining-posture
അഷ്ടോത്തരം ജപിക്കണം
ലക്ഷ്മി നരസിംഹ മൂർത്തിയെ അതിവേഗം പ്രീതിപ്പെടുത്താൻ ഉത്തമമാണ് ഭഗവാൻ്റെ 108 നാമങ്ങൾ അടങ്ങിയ അഷ്ടോത്തര ശതനാമാവലി ജപം. ഈ അഷ്ടോത്തര
ജപം ധനാഭിവൃദ്ധിയും തൊഴിൽ രംഗത്ത് ഉയർച്ചയും കടങ്ങളിൽ നിന്നും ക്രൂര ഗ്രഹങ്ങളുടെ പീഡകൾ, ദുർചിന്തകൾ എന്നിവയിൽ നിന്നും മോചനവും വേഗം പ്രദാനം ചെയ്യും. വിവാഹതടസം, ശാപദോഷം എന്നിവ മാറാനും തൊഴിൽ രംഗത്തെയും വ്യാപാരത്തിലെയും എതിരാളികളുടെ ശല്യങ്ങൾ ഒഴിവാക്കാനും ഈ അഷ്ടോത്തരം നിത്യവും ജപിക്കുന്നത് നല്ലതാണ്. അതിവേഗം ഫലം നൽകുന്ന, അതിശക്തമായ വൈഷ്ണവ ഭാവമാണ് ലക്ഷ്മീ നരസിംഹമൂർത്തി. അതിനാൽ നിത്യവും ജപിക്കാൻ പറ്റുന്നില്ലെങ്കിൽ കുറഞ്ഞത് ബുധൻ, വ്യാഴം ദിവസങ്ങളിലെങ്കിലും നിലവിളക്ക് കൊളുത്തി വച്ച് അതിന് മുന്നിലിരുന്ന് മഹാലക്ഷ്മിയേയും നരസിംഹ ഭഗവാനെയും ധ്യാനിച്ച് ലക്ഷ്മി നരസിംഹ അഷ്ടോത്തരം ശതനാമാവലി ജപിച്ചാല്‍ അതിവേഗം ആഗ്രഹസാഫല്യം കിട്ടുന്നത് അനേകകോടി ഭക്തരുടെ പരമ്പരാഗത വിശ്വാസം മാത്രമല്ല അനുഭവം തന്നെയാണ്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലക്ഷ്മീ നരസിംഹ അഷ്ടോത്തരം കേൾക്കാം:
ലക്ഷ്മീനരസിംഹ മന്ത്ര ജപം
താഴെ നൽകിയിരിക്കുന്ന
ലക്ഷ്മി നരസിംഹ മന്ത്രം ദാരിദ്ര്യശാന്തിക്ക്
വളരെ നല്ലതാണ്. 84 വീതം രാവിലെയും വൈകുന്നേരവും 36 ദിവസം തുടർച്ചയായി ജപിക്കണം. ഐശ്വര്യം, ധനലാഭം, പ്രശസ്തി എന്നിവക്കെല്ലാം ഗുണകരം. ധനഭാഗ്യം ഉണ്ടാകും. കടബാധ്യതകൾ ഉറപ്പായും നീങ്ങും.
ലക്ഷ്മീ നരസിംഹ മന്ത്രം
ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീപ്രിയായ നാരസിംഹായ നമഃ
ALSO READ
Story Summary: Blessings of Lakshmi Narasimha Ashtothra Sathanamavali Chanting
Highlights
ലക്ഷ്മി നരസിംഹ മന്ത്രം ജപിക്കുന്നത് ദാരിദ്ര്യശാന്തിക്ക് വളരെ നല്ലതാണ്
അഷ്ടോത്തര ജപം ധനാഭിവൃദ്ധിയും തൊഴിൽ രംഗത്ത് ഉയർച്ചയും നൽകും
കടങ്ങളിൽ നിന്നും ക്രൂര ഗ്രഹങ്ങളുടെ പീഡകളിൽ നിന്നും മോചനം നേടാനും അഷ്ടോത്തര ജപം ഉത്തമം
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . Visit our online store https://www.okalasha.com, for Devotional Decors, Photos, Jewels and Book’s etc)
Copyright @ 2026 NeramOnline.com . All rights reserved.