വിദ്യാഭ്യാസപരമായ ദോഷങ്ങൾക്കും തടസ്സങ്ങൾക്കും പ്രധാന കാരണങ്ങൾ ചന്ദ്രദോഷങ്ങളും വിദ്യാദേവതകളുടെ പ്രീതിക്കുറവുമാണ്. ചന്ദ്ര പ്രീതി നേടുന്നതും ഹയഗ്രീവമൂർത്തിയെയും സരസ്വതി ദേവിയെയും ദക്ഷിണാമൂർത്തിയെയും എല്ലാ ദിവസവും ഭജിക്കുന്നതും വിദ്യാ തടസ്സങ്ങൾ മാറാൻ നല്ലതാണ്. എന്നും ഭജിക്കാൻ കഴിഞ്ഞില്ലെങ്കിൽ തിങ്കൾ, ബുധൻ ദിവസങ്ങളിലെങ്കിലും ഈ ദേവതകളെ പ്രാർത്ഥിക്കുക.
മനസ്സിന്റെ ചാഞ്ചല്യം, പഠിക്കാനുള്ള താത്പര്യക്കുറവ്, നിരാശ, നന്നായി പഠിച്ചിട്ടും പരീക്ഷയ്ക്ക് മറവി കാരണം പലതും എഴുതാൻ കഴിയാതെ വരിക, ഗ്രാഹ്യശേഷി കുറയുക, ക്ഷീണം, അലസത തുടങ്ങിയവയുണ്ടാകുക എന്നിവയാണ് ചന്ദ്രദോഷങ്ങൾ മൂലം അനുഭവിക്കേണ്ടി വരിക. ഇതിനുള്ള പരിഹാരമാർഗ്ഗം ചന്ദ്രഗ്രഹദോഷ ശാന്തികർമ്മങ്ങൾ നടത്തുകയും തിങ്കളാഴ്ച വ്രതം നോൽക്കുകയുമാണ്. കഠിനമായ ചന്ദ്രദോഷത്തിന് തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം പരിപൂർണ്ണ ഉപവാസമാണ് ഉത്തമം. ഒപ്പം ചന്ദ്രൻ്റെ മൂല മന്ത്രം ഓം സോമായ നമഃ 108 തവണ ജപിക്കണം. ചന്ദ്രസ്‌തോത്രം 24, 48, 108 തവണ അന്ന് പാരായണം ചെയ്യണം.
ചന്ദ്രസ്‌തോത്രം
ദധി ശംഖതുഷാരാഭം
ക്ഷീരോദാർണ്ണവസംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുട ഭൂഷണം
തരവത്ത് ശങ്കരനുണ്ണി, പാലക്കാട്,
മൊബൈൽ: +91 9847118340
Story Summary: Strengthening the Moon (Chandra) is believed to improve concentration and remove obstacles in education.
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും: NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
ALSO READ
Copyright @ 2026 NeramOnline.com . All rights reserved.