ജ്യോതിഷരത്നം വേണു മഹാദേവ്
സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും നിത്യേന ഭജിക്കുന്നത് എല്ലാ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും മോചനം നേടാൻ
നല്ലതാണ്. ഈ ദേവതകളെ പ്രീതിപ്പെടുത്തുന്ന മന്ത്രങ്ങൾ
രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധിയോടെ തികഞ്ഞ വിശ്വാസത്തോടെ പൂജാമുറിയിൽ വിളക്ക് കൊളുത്തി വച്ച് ഭക്തിപൂര്‍വം ജപിക്കണം. കഴിയുമെങ്കിൽ എല്ലാ ദിവസവും
സുബ്രഹ്മണ്യന്റെയോ ഭദ്രകാളിയുടെയോ ക്ഷേത്രത്തിൽ ദർശനം നടത്തണം. നിശ്ചിതകാലം ജപവും ക്ഷേത്രദർശനവും തുടർന്നാൽ ഫലസിദ്ധിയുണ്ടാകും. മുരുകനെ ധ്യാനിച്ച് ക്ഷേത്ര ദർശനം നടത്തി സുബ്രഹ്മണ്യ സ്തോത്രങ്ങൾ പാരായണം ചെയ്താൽ എത്ര വലിയ കടവും രോഗവും ശത്രു ദോഷങ്ങളും അകലും. ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ വച്ച് സ്കന്ദഷഷ്ഠി കവചം പാരായണം ചെയ്താല്‍ വലിയ കടബാധ്യതകള്‍ മാറുമെന്നത് അനേകം ഭക്തരുടെ അനുഭവമാണ്. ചൊവ്വ ഗ്രഹപ്രീതി ഉണ്ടെങ്കിൽ സാമ്പത്തിക ദുരിതങ്ങൾ ബാധിക്കില്ല. ഇവിടെ പറയുന്ന ഋണമോചന മംഗള സ്തോത്രം നിത്യവും ജപിച്ചാൽ കടത്തിൽ നിന്നും രോഗങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും മുക്തി കിട്ടുന്നതാണ്.
സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ
സുബ്രഹ്മണ്യ ഗായത്രി
സനത്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ: പ്രചോദയാത്
ഭദ്രകാളി മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ
ഭദ്രകാളി ഗായത്രി
ഓം രുദ്രസുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്ന: കാളീ പ്രചോദയാത്
ALSO READ
ഋണമോചന മംഗള സ്തോത്രം
അംഗാരക മഹാഭാഗ
ഭഗവൻ ഭക്തവത്സല
ത്വാം നമാമി മമാശേഷം
ഋണമാശു വിനാശയ
ഋണരോഗാദിദാരിദ്ര്യം
യേ ചാന്യേ ഹ്യമപമൃത്യുവഃ
ഭയക്ലേശമനസ്താപാ
നശ്യന്തു മമ സർവദാ
അതിവക്ത്ര ദുരാരാധ്യ
രോഗമുക്ത ജിതാത്മനഃ
തുഷ്ടോ ദദാസി സാമ്രാജ്യം
രുഷ്ടോ ഹരസി തത്ക്ഷണാത്
വിരിഞ്ചി ശക്രവിഷ്ണൂനാം
മനുഷ്യാണാം തു കാ കഥാ
തേന ത്വം സർവസത്ത്വേന
ഗൃഹരാജോ മഹാബലഃ
പുത്രാം ദേഹി ധനം ദേഹി
ത്വാംമസ്തി ശരണം ഗതഃ
ഋണദാരിദ്ര്യ ദുഃഖേന
ശത്രുണാം ച ഭയാത്തതഃ
മംഗളോ ഭൂമി പുത്രശ്ച
ഋണഹർത്താ ധനപ്രദഃ
സ്ഥിരാസനോ മഹാകായഃ
സർവകാമവിരോധകഃ
ലോഹിതോ ലോഹിതാക്ഷശ്ച
സാമഗാനാം കൃപാകരഃ
ധരാത്മജഃ കുജോ ഭൗമോ
ഭൂതിദോ ഭൂമിനന്ദനഃ
അംഗാരകോ യമശ്ചൈവഃ
സർവരോഗാപഹാരകഃ
വ്യഷ്ടേഃ കർതാപഹർതാ ച
സർവ കാമഫലപ്രദഃ
ഏതാനികുലനാമാനി നിത്യം
യഃശ്രദ്ധയാ പഠേത്
ഋണം ന ജായതേ തസ്യ ധനം
ശീഘ്രമവാപ്നുയാത്
ധരണീ ഗർഭസംഭൂതം
വിദ്യുത്കാന്തിസമപ്രഭം
കുമാരം ശക്തി ഹസ്തം തം
മംഗളം പ്രണമാമ്യഹം
ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847 575559
Highlights
സുബ്രഹ്മണ്യനെയും ഭദ്രകാളിയെയും ഭജിച്ചാൽ
എത്ര വലിയ കടവും രോഗവും മാറും
ചൊവ്വാഗ്രഹ പ്രീതിയുണ്ടെങ്കിൽ സാമ്പത്തിക
ദുരിതങ്ങൾ ബാധിക്കില്ല
ഋണമോചനമംഗള സ്തോത്രം ജപിച്ചാൽ
കടത്തിൽ നിന്നും മുക്തി കിട്ടും
Story Summary: Powerful Mantras and Stotram for eliminating debts and Money Problems
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും. NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.