ആറ്റുകാൽ പൊങ്കാലയ്ക്ക് ആചാരപരമായി എല്ലാ വിറകും ഉപയോഗിക്കാന്‍ പാടില്ല. കല്പവൃക്ഷം ക്ഷീരവൃക്ഷം എന്നിവ കൊണ്ട് പൊങ്കാല അടുപ്പു കത്തിക്കണം എന്നാണ് വിധി. തെങ്ങ് കല്പവൃക്ഷമാണ്. അതിന്റെ ഏതു ഭാഗവും ഹോമങ്ങള്‍ പോലെയുള്ള ദൈവികമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. തെങ്ങിന്റെ കൊതുമ്പ്, ചൂട്ട് എന്നിവയാണ് പരക്കെ ഉപയോഗിക്കുന്നത്. പ്ലാവിന്റെ ഉണങ്ങിയ കമ്പും ഉപയോഗിക്കാം. ക്ഷീരവൃക്ഷങ്ങളായ അത്തി, അരയാല്‍, പേരാല്‍ എന്നിവയും നല്ലതാണെങ്കിലും ദേവതാരുവാണ് ഏറ്റവും ശ്രേഷ്ഠം. ഇതാണ് അതിൻ്റെ ചിട്ട. പരമ്പരാഗതമായി ചെയ്യുന്നതും അതാണ്. മറ്റ് നിവർത്തി ഇല്ലെങ്കിൽ കഴിയുന്നതു പോലെ ശുദ്ധി വരുത്തി ചെയ്യുക. കറുപ്പ്, നീല തുടങ്ങി ഏത് നിറത്തിലുള്ള വസ്ത്രവും പൊങ്കാല സമയത്ത് ധരിച്ചു എന്നു കരുതി കുഴപ്പം ഒന്നും ഇല്ല. നമുക്ക് തൃപ്തി തരുന്ന ഏത് വസ്ത്രവും ധരിക്കാം. വസ്ത്രത്തിൻ്റെ നിറത്തിനൊന്നും പൊങ്കാലയിൽ ഒരു പ്രസക്തിയുമില്ല. പൊങ്കാല വ്രതം അനുഷ്ഠിക്കുന്നവർ ദേവീ മാഹാത്മ്യം, ലളിതാ സഹസ്രനാമം തുടങ്ങിയ മന്ത്രങ്ങളും സ്തുതികളും കഴിയുന്നത്ര ജപിക്കണം. ദേവീ മാഹാത്മ്യം നിത്യവും പൂർണ്ണമായും ജപിക്കാൻ സമയം കിട്ടാത്ത ഭക്തർക്ക് അതിന് പകരം കുറഞ്ഞ സമയത്തിനുള്ളിൽ ജപിക്കാൻ ഉത്തമമാണ് ജഗജ്ജനനിയുടെ അത്ഭുതകരമായ അപദാനങ്ങളെ പ്രകീർത്തിക്കുന്ന സപ്തശ്ലോകി ദുർഗ്ഗാ സ്തോത്രം. ഈ ഏഴു ശ്ലോകങ്ങൾ ശുദ്ധമായ ശരീരത്തോടും ഹൃദയത്തോടും കൂടി ഉദ്ദിഷ്ട കാര്യം സങ്കൽപിച്ച് 108 തവണ വീതം 41ദിവസം തുടർച്ചയായി ജപിച്ചാൽ മനസ്സിലുള്ള കാര്യം ഉറപ്പായും നടന്നിരിക്കും. നിത്യേന 108 തവണ ചൊല്ലാൻ കഴിയാത്തവർ ഏഴു തവണ വീതം ഏഴു ശ്ലോകങ്ങളും മുടങ്ങാതെ ചൊല്ലുക. ശത്രുക്കൾ, ബാധകൾ, രോഗങ്ങൾ, ദുരിതങ്ങൾ, ദുരന്തങ്ങൾ, ആകസ്മിക വിപത്തുകൾ ഇവ മാറാനും, സമ്പത്‌സമൃദ്ധി, ജ്ഞാനലബ്ധി, സദ് വിദ്യാബുദ്ധി, ദേവീ പ്രീതി ഇവയ്ക്കായും ഇത് ജപിക്കുന്നത് നല്ലതാണ്. കേൾക്കാം ദുർഗ്ഗാ സപ്ത ശ്ലോകി :
(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)
Copyright @ 2026 NeramOnline.com . All rights reserved.