Wednesday, March 18, 2026
Wednesday, March 18, 2026
Home » തീരാത്ത സങ്കടങ്ങൾ അതിവേഗം തീർക്കും കരിക്കകത്തമ്മ; പൊങ്കാല മാർച്ച് 30 തിങ്കളാഴ്ച

തീരാത്ത സങ്കടങ്ങൾ അതിവേഗം തീർക്കും കരിക്കകത്തമ്മ; പൊങ്കാല മാർച്ച് 30 തിങ്കളാഴ്ച

0 comments


ഭക്തരുടെ തീർത്താൽ തീരാത്ത സങ്കടങ്ങൾക്ക് അതിവേഗം പരിഹാരമേകുന്ന തിരുവനന്തപുരം പുരാതനമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി.  കരിക്കകത്തമ്മയെ ആദ്യം കുടിയിരുത്തിയ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാ കർമ്മം നടത്തിയ ഗുരുവിനും മന്ത്രമൂർത്തിക്കും 2026 മാർച്ച് 24 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ഗുരുപൂജ നടത്തുന്നതോടെയാണ് തിരുവുത്സവം സമാരംഭിക്കുക.

പൊങ്കാല തർപ്പണം ഉച്ചയ്ക്ക് 2.15 ന്
കരിക്കകത്തമ്മയുടെ അവതാരദിനമായ മീനത്തിലെ മകം നക്ഷത്രദിവസമായ മാർച്ച് 30 തിങ്കളാഴ്ച രാവിലെ 10:15 നാണ് പൊങ്കാല. ഏഴാം ഉത്സവദിനമായ അന്ന് രാവിലെ തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിൽ നിന്ന് അഗ്നി പകരുന്നതോടെ പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്ക് ദേവിയുടെ ഉടവാൾ പൊങ്കാല കളത്തിൽ എഴുന്നള്ളിച്ച് ഉച്ചയ്ക്ക് 2.15 ന് പൊങ്കാല തർപ്പണം നടത്തും. അന്ന് രാത്രി അത്താഴപൂജ കഴിഞ്ഞ് നടക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കും. മാർച്ച് 28, 29 തീയതികളിലാണ് തങ്കരഥത്തിൽ ദേവിയുടെ പുറത്തെഴുന്നള്ളത്ത്.

എല്ലാ ദുഖങ്ങളും തീരും
എല്ലാ ദുഖങ്ങൾക്കും ഉടൻ പരിഹാരം സത്യത്തിന് സാക്ഷിയായ സന്നിധി എന്ന് പ്രസിദ്ധമായ കരിക്കകത്തെ മുഖ്യ ആണ്ടു വിശേഷം പൊങ്കാലയാണ്. തീർത്താൽ തീരാത്ത സങ്കടങ്ങളുമായി കരിക്കകം ശ്രീ ചാമുണ്ഡേശ്വരിയുടെ നടയിൽ വന്ന് പ്രാർത്ഥിച്ചാൽ എല്ലാ ദുഖങ്ങൾക്കും ഉടൻ പരിഹാരമാകും. രോഗദുരിതം, വിവാഹതടസ്സം, സാമ്പത്തിക വിഷമങ്ങൾ, കടം, ജോലി സംബന്ധമായ തടസ്സങ്ങൾ, വസ്തു തർക്കം തുടങ്ങി എല്ലാ വിഷമങ്ങളും കരിക്കകത്തമ്മ അനുഗ്രഹിച്ചാൽ അകന്നു പോകും.

എന്നും ഭക്തജനത്തിരക്ക്
മീനത്തിലെ മകത്തിന് പൊങ്കാലയിട്ട് ചാമുണ്ഡേശ്വരിയെ പ്രസാദിപ്പിക്കാൻ ആയിരക്കണക്കിന് സ്ത്രീകളാണ് എത്തുന്നത്. ദേവിയെ കരിക്കകത്ത് കുടിയിരുത്തിയ ദിവസം മൺകലത്തിൽ തയ്യാറാക്കി നേദിച്ച ആദ്യ പൊങ്കാലയുടെ ഓർമ്മയാണ് ഉത്സവത്തിന്റെ ഏഴാം നാൾ നടക്കുന്ന വിശിഷ്ടമായ പൊങ്കാല. ഗുരുവും യോഗീശ്വരനും കൂടിയാണ് പച്ചപന്തൽ കെട്ടി ദേവിയെ കുടിയിരുത്തിയതും പൊങ്കാല നേദിച്ചതും. തുടർന്ന് എല്ലാ വർഷവും ഇതേ ദിവസം പൊങ്കാല തയ്യാറാക്കി ദേവിയുടെ അനുഗ്രഹം നേടിയിരുന്നു. പൊങ്കാല മഹോത്സവത്തിന് മാത്രമല്ല എന്നും ഭക്തജനത്തിരക്കാണ് കരിക്കകം ദേവി ക്ഷേത്രത്തിൽ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ പ്രത്യേകിച്ച്. ക്ഷേത്രത്തിൽ മൂന്ന് പ്രധാന നടയാണുള്ളത്. ചാമുണ്ഡി, രക്തചാമുണ്ഡി, ബാല ചാമുണ്ഡി ഭാവങ്ങളില്‍ 3 ശ്രീകോവിലുകളിൽ ഇവിടെ ദേവിയെ ആരാധിക്കുന്നു. പരാശക്തിയുടെ രൗദ്രഭാവമുള്ള രക്തചാമുണ്ഡി സന്നിധി ശത്രുദോഷമടക്കമുള്ള ഏത് ദോഷവും അതിവേഗം തീർക്കുന്ന ഉഗ്രരൂപിണി ഭാവമാണ്. ബാലചാമുണ്ഡി നട സന്താന ഭാഗ്യമുള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഉചിതമായ ഇടമാണ്. പ്രധാന നടയില്‍ കുടികൊള്ളുന്നത് സ്വാതിക ഭാവത്തിലെ ചാമുണ്ഡിദേവിയുടെ രൂപമാണ്. ഒന്നാം ഉത്സവം ദിവസം വൈകിട്ട് 6 മണിക്ക്

പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കരിക്കകത്തമ്മ പുരസ്കാരം കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പിക്ക് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിക്കും. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം ഭാവന നിർവ്വഹിക്കും

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ : +91 9847475559

ALSO READ

Story Summary: Karikkakam Sree Chamundi Devi Temple
Ponkala Festival 2026: Date Significance and Rituals

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?