Saturday, July 11, 2026
Saturday, July 11, 2026
Home » കേതുദോഷമുളളവർക്ക്  സ്വന്തം പ്രവർത്തികൾ വിനയാകും; പരിഹാരം ഇത് മാത്രം

കേതുദോഷമുളളവർക്ക്  സ്വന്തം പ്രവർത്തികൾ വിനയാകും; പരിഹാരം ഇത് മാത്രം

0 comments

സ്വയം അനർത്ഥങ്ങൾ ക്ഷണിച്ചു വരുത്തുന്നവരാണ് കേതുദോഷമുളളവർ. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന സ്വന്തം പ്രവർത്തികൾ ഇവർക്ക് വിനയായി മാറും. സ്വന്തം സ്വഭാവം, ശീലങ്ങൾ, പെരുമാറ്റം ഇവയെല്ലാം തന്നെ സ്വന്തം നാശത്തിന് വഴിതെളിക്കും.

കേതുദോഷം മാറാൻ
കേതുദോഷമുള്ളവർ അതിൽ നിന്ന് മോചനം നേടാൻ പ്രധാനമായും ഗണപതിയെയും ചാമുണ്ഡിദേവിയെയും ഭജിക്കണം. അർഹതപ്പെട്ടവർക്ക് യഥാശക്തി ദാനങ്ങൾ ചെയ്യുക. എല്ലാ ജീവജാലങ്ങളോടും കരുണയോടെ പെരുമാറണം. മറ്റു ജീവജാലങ്ങളുടെ ശാപങ്ങൾ ഏറ്റുവാങ്ങാതിരിക്കുക. ഗുരുദേവൻ അരുളിയതു പോലെ ഒരു പീഡയെറുമ്പിനും വരുത്താതെ ജീവിതം നയിക്കുക. കുടുംബദേവതയുടെയും ഇഷ്ടദേവതയുടെയും അനുഗ്രഹവും പ്രതികൂല ഫലങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കും.

Antique Gold Finish Subha Drishti Ganapati Resin Idol (5 Inches) https://www.okalasha.com/shop?page=1&page_size=18&sort_by=newest&categories=decor-gifts&is_service=false

ജപമന്ത്രങ്ങൾ, സ്തോത്രങ്ങൾ
കേതുദോഷമുള്ളവർ പതിവായി ഗണപതി ഭഗവാൻ്റെ മൂലമന്ത്രം ഓം ഗം ഗണപതയേ നമഃ കുറഞ്ഞത് 108 ഉരു ആദ്യം ജപിക്കണം. ഓം ഹ്രീം രക്തചാമുണ്ഡ്യൈ നമഃ
എന്ന മന്ത്രം തുടർന്ന് ജപിക്കണം. അതു കഴിഞ്ഞ് കേതു ഗ്രഹത്തിൻ്റെ മൂലമന്ത്രമായ ഓം കേതവേ നമഃ കേതുവിൻ്റെ സ്തോത്രം എന്നിവ ജപിക്കണം. കേതു സ്തോത്രം:
പലാശപുഷ്പസങ്കാശം
താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം.

ഭാഗ്യവർദ്ധനവിന് ഉത്തമം
ഭാഗ്യം തെളിയുന്നതിന് കേതു സ്തോത്രം നിത്യേന 36 വീതം ചൊല്ലാം. നഷ്ടപ്പെട്ടു പോയ വസ്തുക്കൾ തിരികെ ലഭിക്കാനും വിദേശയാത്ര, ജോലി, പരീക്ഷാ വിജയം എന്നിവ നേടുന്നതിനും കുടുംബഭദ്രതയ്ക്കും ഐക്യത്തിനും ഇത് ജപിക്കുന്നത് ഉത്തമമാണ് . അരയാലിന് സമീപം ഇരുന്ന് ഈ സ്തോത്രം 36 വീതം 12 ദിവസം തുടർച്ചയായി ചൊല്ലിയാൽ ഉറപ്പായും ഭാഗ്യം തെളിയും. ഏതുകാര്യത്തിലും വിജയത്തിനും നല്ലതാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്,  മൊബൈൽ : +91 9847475559

Story Summary: Remedies for Malefic Kethu

ALSO READ

(നേരം ഓൺ ലൈൻ വാട്‌സ്ആപ്പിലും ലഭിക്കും : NeramOnline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 . ആത്മീയ- ജ്യോതിഷ വാര്‍ത്തകള്‍ക്ക്, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക: AstroG App .)

Copyright @ 2026 NeramOnline.com . All rights reserved.

You may also like

Leave a Comment

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?